ADVERTISEMENT

തുര്‍ക്കിയില്‍ നിന്നുമുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബോളിവുഡ് നടി പരിണീതി ചോപ്ര. എന്നാല്‍ ഈ കൊറോണ തരംഗത്തിനിടയില്‍ എങ്ങനെയാണ് യാത്ര ചെയ്തതെന്ന് അദ്ഭുതത്തിലാണ് ആരാധകര്‍. തന്‍റെ പുതിയ സിനിമയായ 'സന്ദീപ്‌ ഓര്‍ പിങ്കി ഫരാ'റിന്‍റെ നെറ്റ്ഫ്ലിക്സ് റിലീസുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നേരിട്ട് സംവദിക്കവേ അതിനു പിന്നിലുള്ള രഹസ്യവും പരിണീതി പങ്കുവച്ചു.

''മിക്ക ആളുകള്‍ക്കും ഇന്ത്യയില്‍ നിന്നു യാത്ര ചെയ്യാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ എങ്ങനെ തുർക്കിയിലെത്തി എന്ന ചിന്തയുണ്ടാകും. ഈ കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ രാജ്യത്തിന്‌ പുറത്തായിരുന്നു പരിണീതി. ഏറെ പ്രയാസമേറിയ ഈ സമയത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അത് നിസ്സാര കാര്യമായി  കരുതുന്നില്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങള്‍ കണ്ട് അസൂയ തോന്നുന്നു എന്ന് പരിണീതിയുടെ സഹോദരിയായ നടി പ്രിയങ്കാ ചോപ്ര കമന്റ് ചെയ്തിട്ടുണ്ട്.

ഈ നാട്ടിലേക്ക് സഞ്ചാരികൾക്ക് സ്വാഗതം; പക്ഷേ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം

കോവിഡ് കേസുകള്‍ ഉയര്‍ന്നത് കാരണം ഏപ്രിൽ 29 മുതൽ തുര്‍ക്കിയില്‍ ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മൂന്നാഴ്ചത്തെ ലോക്ഡൗൺ സമയത്തിനു ശേഷം, കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പിന്നീട് നിയന്ത്രണങ്ങൾ ലഘൂകരിച്ചു. സ്ഥിതിഗതികൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമായതോടെ, മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് സഞ്ചാരികൾക്കു രാജ്യം സന്ദർശിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണിപ്പോൾ തുർക്കി. ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. പക്ഷേ, കോവിഡ് 19 ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിലുണ്ടാകണം. കൂടാതെ, രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകേണ്ടതുമാണ്.

English Summary: Celebrity Travel, Actress Parineeti Chopra Turkey Vacation Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com