ADVERTISEMENT

ചെലവ്ക്കുറച്ച് യാത്ര ചെയ്യാൻ പറ്റുന്ന ദ്വീപ് രാജ്യങ്ങളിലൊന്നാണ് ഫിജി. ഏകദേശം 330 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണിവിടം. അവയില്‍ 100 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. പസഫിക് സമുദ്രത്തില്‍ പടര്‍ന്നു കിടക്കുന്ന ഫിജിയുടെ ഹൃദയത്തില്‍ ഒരു പറുദീസയുണ്ട്, ആരെയും ആകർഷിക്കുന്ന കടലിന് നടുക്കായി ഉയർന്നിരിക്കുന്ന ഒരു ഫൈസ്റ്റാര്‍ അദ്ഭുതം.

കടലിന് നടുക്കുള്ള സ്വര്‍ഗം

കടലിനു നടുക്കുള്ള ഫ്ളോട്ടിങ് റെസ്റ്ററന്റായ ക്ലൗഡ് 9 ഫിജിയിലെ പ്രധാന ആകർഷണമാണ്. ചുറ്റും പവിഴപ്പുറ്റുകള്‍, ക്രിസ്റ്റല്‍  നീല ജലം, ഇൗ കാഴ്ചകളൊക്കെ ഇൗ അതിശയ ഹോട്ടലിലിരുന്നാല്‍ ആസ്വദിക്കാം. 100 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റെസ്റ്ററന്റ്ില്‍ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ പ്രശസ്തമായ ഡിജെ പാർട്ടികളും അരങ്ങേറുന്നുണ്ട്.

Cloud-9-Fiji1
കടലിന് നടുക്കുള്ള ഫ്ളോട്ടിങ് റെസ്റ്ററന്റ്

ഫിജിയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് സ്പീഡ് ബോട്ട് വഴി 45 മിനിറ്റ് അകലെയുള്ള മാമാനൂക്ക ദ്വീപസമൂഹത്തിലെ റോറോ റീഫിന് മുകളിലാണ് ഈ അദ്ഭുത റെസ്റ്ററന്റ്. രണ്ട് നിലകളിലായി സ്ജ്ജീകരിച്ച ഈ ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമില്‍ ബാര്‍,തടികൊണ്ട് നിര്‍മിച്ച ഏരിയ,സറൗണ്ട് സൗണ്ട് സിസ്റ്റം,സണ്‍ ഡെക്കുകള്‍, ഡേ ബെഡ്ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ സമുദ്രത്തിലെ എല്ലാത്തരം വിനോദപ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌കൂബ, ഡൈവിങ്, സ്‌നോര്‍ക്കലിങ്, ഫിഷിങ്, ബോട്ടിങ് വിനോദങ്ങൾ നിരവധിയുണ്ട്. 

വിവാഹം, കോര്‍പ്പറേറ്റ് കമ്പനികളുടെ ഒത്തുച്ചേരൽ ,സ്വകാര്യ പാര്‍ട്ടികള്‍ തുടങ്ങി പിറന്നാള്‍ ആഘോഷങ്ങള്‍ വരെ, ഇൗ ഫ്ളോട്ടിങ് റെസ്റ്ററന്റിൽ നടത്താറുണ്ട്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റിലെ ഇക്കോ-ഹോം നൂറു ശതമാനവും പുനരുപയോഗിക്കാന്‍ സാധിക്കുന്നതാണ്.

പരിസ്ഥിതി സൗഹാർദ റെസ്റ്ററന്റ്

ക്ലൗഡ് 9 മാമാനൂക്ക എന്ന റെസ്റ്ററന്റ് പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ കടലില്‍ ഉപേക്ഷിക്കാതെ മികച്ച മാലിന്യ നിര്‍മാര്‍ജന നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റിക് മാലിന്യങ്ങള്‍ ടാങ്കുകളിലേക്ക് മാറ്റുന്ന രണ്ട് പരിസ്ഥിതി സൗഹൃദ ശുചിമുറികളും റെസ്റ്റോറന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷ്യ മാലിന്യങ്ങള്‍ കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ പുനരുപയോഗത്തിനായി കമ്പോസ്റ്റ് ചെയ്യുന്നുമുണ്ട്.

English Summary: Cloud 9 -Fiji floating paradise 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com