ADVERTISEMENT

ട്രെക്കിങ് ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. മലകളിലേക്കും കാടുകളിലേക്കും ട്രെക്ക് ചെയ്ത് രാത്രി ടെന്റടിച്ചുള്ള ക്യാംപിങ് നടത്തുന്ന സഞ്ചാരികള്‍ ഇന്ന് നിരവധിയാണ്. ക്യാംപിങ് ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള ക്യാംപിങ് സാഹസികപ്രേമികൾക്കും പ്രിയമാണ്. അങ്ങനെയൊരിടം ഒാസ്ട്രേലിയയിലുണ്ട്. 1000 അടി ഉയരത്തില്‍ നിന്നു താഴേക്ക് തൂക്കിയിട്ട രീതിയിലുള്ള ക്യാംപിങ്. ജീവന്‍ കയ്യില്‍പ്പിടിച്ച് താഴെവീഴുമോ എന്ന ഭയത്താല്‍ അതിനുള്ളിൽ ഒരു രാത്രി ചെലവഴിക്കാൻ അൽപം ധൈര്യം മാത്രം പോരാ നല്ല ചങ്കൂറ്റം വേണം.

ആയിരം അടി താഴെ

അതിരുകള്‍ക്കപ്പുറം ചക്രവാളത്തിലേക്ക് നോക്കി മലയുടെ അറ്റത്ത് തൂങ്ങിക്കിടക്കുന്നത് സങ്കല്‍പ്പിക്കാന്‍ ഒരല്‍പ്പം പ്രയാസമായിരിക്കും എന്നാല്‍ അത്തരമൊരു അനുഭവത്തിന് വഴി ഒരുക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരു സ്വകാര്യ ട്രെക്കിങ് കമ്പനി. ബിയോണ്ട് ദി എഡ്ജ് എന്നാണ് ഈ ക്ലിഫ് ക്യാംപിങ്ങിന്റെ പേര്. അതിസാഹസമെന്ന് പറഞ്ഞാല്‍ പോരാ, ഭീകരമായ ക്ലിഫ് ക്യാംപിങ് അനുഭവമാണിത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഈ ക്ലിഫ് ക്യാംപിങ് ഓസ്‌ട്രേലിയയിലെ മൗണ്ട് ബഫല്ലോ നാഷണല്‍ പാര്‍ക്കിലാണ് സ്ഥിതിചെയ്യുന്നത്. 1,000 അടി ഉയരമുള്ള മലഞ്ചെരിവുകളില്‍ പാറയോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന പോര്‍ട്ടാലെജ് എന്ന കിടക്കയാണ് തൂക്കിയിട്ടിരിക്കുന്ന ക്യാമ്പ് ഉപകരണം.

beyond-the-edge3
Image Credit: Beyond the Edge

അതില്‍ ഇരുന്ന് താഴേക്ക് നോക്കുമ്പോള്‍ നക്ഷത്രമെണ്ണുമെന്ന് ധൈര്യവാന്‍മാരായ യാത്രികര്‍പ്പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരേസമയം രണ്ട് പേര്‍ക്ക് സുഖമായി ഇരിക്കാം. മലഞ്ചെരിവിന് മുകളിലായി സദാസമയവും സഹായത്തിനായി ബന്ധപ്പെടാനുള്ള സൗകര്യവും ടോയ്‌ലറ്റുകളുമുണ്ട്. രാത്രിയില്‍ ഈ പോര്‍ട്ടലെജില്‍ തങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് അവശ്യമായ ലൈറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ഗൈഡുകളില്‍ നിന്നുള്ള നിര്‍ദ്ദേശവും മേല്‍നോട്ടവും ലഭിക്കും.

beyond-the-edge4
Image Credit: Beyond the Edge

മെല്‍ബണില്‍ നിന്ന് 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ മൗണ്ട് ബഫല്ലോ നാഷണല്‍ പാര്‍ക്കിലെത്താം. അതിശയകരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച്  ട്രെക്കിങ് നടത്തിവേണം മുകളിലെത്താന്‍. ബിയോണ്ട് എഡ്ജ് ക്യാംപിങ് അനുഭവം നവംബര്‍ മുതല്‍ മെയ് വരെയാണ് സാധാരണ സംഘടിപ്പിക്കുന്നത്.

English Summary: Beyond the Edge - Portaledge Cliff Camping Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com