ADVERTISEMENT

സമൂഹമാധ്യമത്തിൽ ആരാധകരുടെ മനംകവര്‍ന്ന്, സീഷെല്‍സില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി ത്രിധ ചൗധരി. സീഷെല്‍സിലെ മാഹി ദ്വീപില്‍ നിന്നു കറുത്ത ബിക്കിനിയണിഞ്ഞ്, വെള്ളത്തില്‍ ഇരിക്കുന്ന ചിത്രമാണ് ത്രിധ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പ്രകാശ്‌ ജായുടെ വെബ് സീരീസ് 'ആശ്ര'മിന്‍റെ രണ്ടാം സീസണിലാണ് ആരാധകര്‍ ത്രിധയെ അവസാനമായി സ്ക്രീനില്‍ കണ്ടത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ത്രിധ. മനോഹരമായ ധാരാളം അവധിക്കാല ചിത്രങ്ങള്‍ ത്രിധ എപ്പോഴും പോസ്റ്റ്‌ ചെയ്യാറുണ്ട്. കഴിഞ്ഞയാഴ്ച ഇബിസയില്‍ നിന്നുള്ള ഒരു ചിത്രം ത്രിധ പങ്കുവച്ചിരുന്നു. അതിനു മുമ്പ് മാലദ്വീപില്‍ നിന്നും എടുത്ത മറ്റൊരു മനോഹര ചിത്രവും കാണാം.

സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ ആകെ 115 ദ്വീപുകള്‍

ആഡംബര വിവാഹ വേദികളുടെയും ജലസാഹസിക വിനോദങ്ങളുടെയും പറുദീസയാണ്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹര ദ്വീപുസമൂഹവും ടൂറിസ്റ്റ് കേന്ദ്രവുമായ സീഷെല്‍സ്. സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ ആകെ 115 ദ്വീപുകളുണ്ട് ഇവിടെ. സംസ്കാര സമൃദ്ധവും സുന്ദരവുമായ ഭൂമിയും സുഖകരമായ കാലാവസ്ഥയും കടല്‍പ്പരപ്പും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണലുമെല്ലാം  ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത രണ്ടാമത്തെ രാജ്യമായിരുന്നു സീഷെല്‍സ്. വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ സീഷെല്‍സിലേക്ക് യാത്ര ചെയ്യാം. ഇതിനായി യാത്രക്ക് രണ്ടാഴ്ച മുന്‍പെങ്കിലും വാക്സിനേഷന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം. യാത്രക്കാര്‍ ഇതിന്‍റെ തെളിവ് കയ്യില്‍ കരുതണം. കൂടാതെ, യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ റിപ്പോര്‍ട്ടും കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിന് സാധുവായ യാത്ര, ആരോഗ്യ ഇൻഷുറൻസുകളും ആവശ്യമാണ്‌. 

മികച്ച എയർ കണക്റ്റിവിറ്റിയും കുറഞ്ഞ യാത്രാ നിയന്ത്രണങ്ങളും കൃത്യതയാര്‍ന്ന സുരക്ഷാ പ്രോട്ടോക്കോളുകളുമുള്ള സീഷെല്‍സ് ഇന്ത്യക്കാര്‍ക്ക് പേടിയില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ്.

 

English Summary: Celebrity Travel,Tridha Choudhury Shares Beautiful pictures from Seychelles Trip 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com