ADVERTISEMENT

ബീച്ച് വെക്കേഷന്‍ അടിച്ചുപൊളിച്ച് ആഘോഷിച്ച് നടി ഇല്യാന ഡിക്രൂസ്. മനോഹരമായ നിരവധി ചിത്രങ്ങളും ഇല്യാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സുന്ദരമായ നീലാകാശത്തിനു ചുവട്ടില്‍ ശാന്തമായി കിടക്കുന്ന കടലും പ്രകാശവര്‍ണങ്ങളില്‍ കുളിച്ചു കിടക്കുന്ന രാത്രിയുടെ ദൃശ്യങ്ങളും കടലിനടിയില്‍ നിന്നെടുത്ത വിഡിയോയും റോഡിലെ കാഴ്ചകളും ഭക്ഷണവിഭവങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

മധ്യ അമേരിക്കയിലെ ദ്വീപ്‌ രാഷ്ട്രമായ ബെലീസിലെ സാന്‍ പെഡ്രോ നഗരത്തില്‍ നിന്നാണ് ഇല്യാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ദിനംപ്രതി സഞ്ചാരികള്‍ വര്‍ധിച്ചുവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രേറ്റ് ബാരിയർ റീഫിനു ശേഷം, ലോകത്തിലെ രണ്ടാമത്തെ വലിയ റീഫായ ബെലീസ് ബാരിയർ റീഫ് സാൻ പെഡ്രോയിലാണ് ഉള്ളത്. വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. നഗരത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ടൂറിസം, സ്കൂബ ഡൈവിങ് പോലുള്ള കടല്‍വിനോദങ്ങള്‍ക്ക് ഇവിടം പ്രശസ്തമാണ്. അംബർഗ്രിസ് മ്യൂസിയവും മറ്റൊരു ആകര്‍ഷണമാണ്. 

ഏകദേശം അഞ്ഞൂറിനടുത്ത് ചെറു ദ്വീപുകളുണ്ട് ബെലീസില്‍. സുന്ദരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. സാന്‍ പെഡ്രോ കൂടാതെ ബോട്ടിംഗിന് സുരക്ഷിതമായ ജലാശയങ്ങള്‍, സ്കൂബ ഡൈവിങ്, സ്നോർക്കെല്ലിങ്, ഫ്രീ ഡൈവിംങ്, റാഫ്റ്റിംങ്, കയാക്കിങ്, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, ഹൈക്കിങ്, പക്ഷിനിരീക്ഷണം, ഹെലികോപ്റ്റർ ടൂറിങ് എന്നിവയ്‌ക്കായി സൗകര്യമുള്ള നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്.  

വികസനച്ചെലവ് വളരെ കൂടുതലാണെങ്കിലും, ബെലീസ് സർക്കാർ ടൂറിസത്തെ കാർഷിക മേഖലയ്ക്ക് ശേഷം രണ്ടാമത്തെ വികസന മുൻ‌ഗണനയാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളില്‍ നിന്നും പ്രതിവര്‍ഷം 1.3 ബില്യൺ ഡോളറാണ് രാജ്യത്തിന്‌ ലഭിക്കുന്ന വരുമാനം. 

കരീബിയൻ പ്രദേശങ്ങളിൽ വച്ച്, പൂര്‍ണമായും കോവിഡ് 19 വാക്സിനേഷൻ എടുത്ത സഞ്ചാരികള്‍ക്ക് വേറെ പരിശോധനകള്‍ ഒന്നുമില്ലാതെ സന്ദർശിക്കാൻ അനുവദിച്ച ആദ്യത്തെ രാജ്യം കൂടിയാണ് ബെലീസ്.

English Summary: Ileana D'Cruz shares Beautiful Moments from her Dreamy Vacay in San Pedro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com