ഒരു യാത്രയില്‍ താമസം 3 ഫൈവ് സ്റ്റാർ റിസോർട്ടിൽ; മാലദ്വീപ് യാത്ര ആഡംബരമാക്കി നടി

maldives
SHARE

അഭിനയത്തിലും മോഡലിങ്ങിലും മികവ് തെളിയിച്ച താരമാണ് സുർഭി ചന്ദന. തിരക്കുകളില്‍ നിന്നു ഒഴിഞ്ഞ് അവധിക്കാലയാത്രയിലാണ് താരം. മാലദ്വീപിൽ സൂര്യസ്നാനം, ഡിന്നർ നൈറ്റ്, ക്രൂയിസ് ടൂർ, സ്നോർകെല്ലിങ് അങ്ങനെ അടിച്ചുപൊളിക്കുകയാണ് സുർഭി. യാത്രയിലെ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കടൽത്തീരത്ത് ഒരുക്കിയ ക്ലാസ്സിക് ഡിന്നർ നൈറ്റും താമസിക്കുന്ന റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ ഫ്ലോട്ടിങ് ബ്രേക്ഫാസ്റ്റ് ആസ്വദിക്കുന്നതും ‌നീലകടലിൽ സ്നോർക്കെല്ലിങ് നടത്തുന്നതും ശേഷം ക്രൂയിസ് യാത്ര നടത്തുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ സുർഭി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

മാലദ്വീപിൽ ആയിരിക്കുമ്പോൾ അലാറത്തിന്റെ ശബ്ദം കേൾക്കാതെ തന്നെ  ഉണരും എന്നാണ് ഒരു ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഒരു യാത്രയിൽ മൂന്ന് വ്യത്യസ്ത റിസോർട്ടുകളാണ് സുർഭി അവധി ആഘോഷിക്കാനായി തെരഞ്ഞെടുത്തത്. മാലദ്വീപിലെ ഏറ്റവും പ്രശസ്തമായ മൂന്ന് റിസോർട്ടുകളായ ഹാർഡ്‌ റോക്ക്, സായ് ലഗൂൺ, കോകോ പാം ബോധു ഹിതി എന്നിവയാണ്.

ഹാർഡ് റോക്ക് റിസോർട്ട് 

ഫാമിലി സ്യൂട്ടുകൾ, ബീച്ച് വില്ലകൾ, ഒന്നോ രണ്ടോ ബെഡ്‌റൂമുകളും ഉള്ള ഓവർവാട്ടർ വില്ലകൾ എന്നിവയുൾപ്പെടെ 178 വിശാലമായ താമസസൗകര്യമുള്ള മാലദ്വീപിലെ ഏറ്റവും പ്രശസ്തമായ റിസോർട്ടുകളിൽ ഒന്നാണ് ഹാർഡ് റോക്ക്.  അതിഥികൾക്ക് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഓഫറുകളും സൗണ്ട് ഓഫ് യുവർ സ്റ്റേ മ്യൂസിക് പ്രോഗ്രാമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ആസ്വദിക്കാൻ കഴിയും.  

എംബൂഡൂ ലഗൂണിൽ സ്ഥിതി ചെയ്യുന്ന ഹാർഡ് റോക്ക് ഹോട്ടൽ മാലദ്വീപ് വിമാനത്താവളത്തിൽ നിന്ന് 15 മിനിറ്റിനുള്ളിൽ എത്തിചേരാവുന്നതാണ്. ഹോട്ടലിൽ സ്ലൈഡ്, അണ്ടർവാട്ടർ സ്പീക്കറുകൾ, റോക്ക് സ്പാ, ബോഡി റോക്ക് ജിം, റോക്ക് ഷോപ്പ്, ഹാർഡ് റോക്ക് കഫെ, ദി മറീന ക്രോസ്റോഡ്സ് എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനമുള്ള ഒരു വലിയ ഓഷ്യൻ വ്യൂ സ്വിമ്മിങ് പൂളും ഇവിടെ ഉണ്ട്. നിലവിൽ ഗംഭീര ഓഫറുകളാണ് റിസോർട്ട് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്ന ഫൈസ്റ്റാർ റിസോർട്ട് കൂടിയാണ് ഇപ്പോൾ ഹാർഡ് റോക്ക്.

കൊക്കോ ബോഡുഹിതി

നോർത്ത് മാലെ അറ്റോളിൽ സ്ഥിതിചെയ്യുന്ന അത്യാഡംബര റിസോർട്ടാണിത്.  മാലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 40 മിനിറ്റ് സ്പീഡ് ബോട്ട് യാത്രയിലുടെ ഇവിടെ എത്തിച്ചേരാം. ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ സ്വകാര്യ പൂളുകളും ഉള്ള വില്ലകൾ ഇതിൽ ഉൾക്കൊള്ളുന്നു. 

മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന യോഗ സെഷനുകളിൽ അതിഥികൾക്ക് പങ്കെടുക്കാം. ഓവർ വാട്ടർ ജിം, സ്പാ, ബ്യൂട്ടി സലൂൺ എന്നിവയ്ക്കുപുറമേ പൂൾ-സൈഡ് എയർ റെസ്റ്റോറന്റ്, അക്വാ റെസ്റ്റോറന്റ് എന്നിവയും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ഐലൻഡ്,എസ്കേപ്പ് വാട്ടർ, കോകോ റസിഡൻറ് ഇങ്ങനെ മൂന്നു വ്യത്യസ്ത തരത്തിലുള്ള വില്ലകളാണ് ഇവിടെയുള്ളത്. മാലദ്വീപിന്റെ എല്ലാ മനോഹാരിതയും സ്വന്തം മുറിയിലിരുന്ന് ആസ്വദിക്കാൻ അതിഥികൾക്ക് അവസരമൊരുക്കുന്നു കൊക്കോ ബോഡു ഹിതി.

സായ് ലഗൂൺ, ക്യൂര്യോ കളക്ഷൻസ് ബൈ ഹിൽട്ടൺ

സുർഭി അവധി ആഘോഷിക്കാൻ തെരഞ്ഞെടുത്ത മറ്റൊരു പ്രശസ്തമായ റിസോർട്ടാണ് സായ് ലഗൂൺ ക്യൂര്യോ കളക്ഷൻസ് ബൈ ഹിൽട്ടൺ. റിസോർട്ടിന്റെ കിടിലൻ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഒരു ഫോട്ടോ ഷൂട്ടും അടിപൊളിയൊരു ഡിന്നർ നൈറ്റും ആഘോഷിച്ചു. മൂന്നു പ്രധാന ദ്വീപുകളിലേക്ക് നടപ്പാതകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന അപൂർവം റിസോർട്ടുകളിൽ ഒന്നാണിത്. ഇൻഫിനിറ്റി പൂളുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കടലും സ്വിമ്മിങ് പൂളും ഇഴുകിച്ചേർന്നിരിക്കുന്നയിടത്ത് സൂര്യാസ്തമയം ആസ്വദിക്കാം. അതിഥികൾക്ക് വിരുന്നൊരുക്കി അരികിലൂടെ കടന്നുപോകുന്ന ഡോൾഫിൻ കൂട്ടങ്ങൾക്ക്  സാക്ഷി വഹിക്കാം.

9 ചികിത്സാ മുറികളും 18 മാനിക്യൂർ,പെഡിക്യൂർ സീറ്റുകൾ, ഫിറ്റ്നസ് സെന്റർ, കോഫി ഷോപ്പ് & ബേക്കറി, ആഡംബര യാച്ച് മറീന, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, കഫെ ഡെൽ മാർ ബീച്ച് ക്ലബ്, മാലദ്വീപ് ഡിസ്കവറി സെന്റർ, ഡൈവ് ആന്റ് വാട്ടർ സ്പോർട്സ് സെന്റർ എന്നിവയും  മാലിദ്വീപിലെ പ്രശസ്ത സ്ഥലങ്ങളിൽ ഒന്നായ ദി മറീന ക്രോസ് റോഡിലേക്കുള്ള ഫുട്ബ്രിഡ്ജിലൂടെ നേരിട്ടുള്ള പ്രവേശനവും ഇവിടുത്തെ ആകർഷണങ്ങളാണ്.

English Summary: Surbhi Chandna shares Beautiful Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA