പിറന്നാൾ ദിനം ആഘോഷമാക്കി നടി; താമസം കടലും ലഗൂണുകളും കരയും ചേർന്ന റിസോർട്ടിൽ

Anju
SHARE

എന്റെ സ്വപ്നം യാത്രകളാണ്. പറ്റാവുന്നിടത്തോളം ഇൗ ഭൂമിയില്‍ പ്രകൃതിയൊളിപ്പിച്ച സുന്ദരകാഴ്ചകൾ തേടി സഞ്ചരിക്കണം. മലയാളികളുടെ പ്രിയങ്കരിയായ അഞ്ജു കുര്യന്റെ വാക്കുക്കളാണിവ. യാത്രയുടെ പ്രണയം തലയ്ക്കുപിടിച്ച അഞ്ജു ഇപ്പോൾ മാലദ്വീപിലെ കാഴ്ചകളിലാണ്. 

അവധിക്കാലം അടിച്ചുപൊളിക്കുക മാത്രമല്ല പിറന്നാൾ ദിനവും ആഘോഷിക്കുകയാണ് താരം. ഇന്നലെ അഞ്ജുവിന്റെ പിറന്നാളായിരുന്നു. ഇൗ തിരക്കിട്ട ജീവിതത്തിൽ തനിക്ക് ജന്മദിനാശംസകൾ നേർന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണെന്നും അഞ്ജു ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. മനോഹരമാണ് മാലദ്വീപിലെ ബീച്ചുകളെല്ലാം. വൃത്തിയേറിയ, പഞ്ചാരമണൽ വിരിച്ച ബീച്ചുകളാണ്. ഇവിടുത്തെ മനോഹര ബീച്ചിൽ ചെലവഴിക്കുന്ന ചിത്രങ്ങളും അഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

താമസം മാലദ്വീപിലെ കാഫു നോർത്ത് അറ്റോളിൽ എംഫാർ ഗ്രൂപ്പു തുറന്ന കുഡ വില്ലിങ്ക്ഗിലി എന്ന റിസോർട്ടിലാണ്. മാലയിലെ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ മുൻനിരയിലാണ് കുഡ വില്ലിങ്ക്ഗിലി. കടലും ലഗൂണുകളും കരയും ചേർന്നുള്ള 200 ഏക്കർ സ്ഥലമാണു കുഡ വില്ലിങ്ക്ഗിലിക്കുള്ളത്. 40 ഏക്കറാണു കര. 140 ഏക്കർ കടലും ലഗൂണുമായി ഈ റിസോർട്ടിലുണ്ട്. കടൽ അകത്തേക്കു കയറിക്കിടക്കുന്ന ലഗൂണുകളാണു മാലദ്വീപിന്റെ സൗന്ദര്യം.

 ഇത്തരം ലഗൂണുകളാണു പഞ്ചാര മണൽത്തരികളും വർണമത്സ്യങ്ങളും ദ്വീപിനു സമ്മാനിക്കുന്നത്.  കിലോമീറ്ററുകളോളം കായൽപോലെ ഓളം മാത്രമായി കിടക്കുന്ന കടലും തീരവും ഈ റിസോർട്ടിനുണ്ട്. പല രാത്രികളിലും കടൽ അടുത്തേക്കു കയറി വരുന്നതു കാണാം. ലോകത്തിലെ ഏറ്റവും മികച്ച സർഫിങ് കേന്ദ്രങ്ങളിലൊന്നിനടുത്താണിത്. ഒരു വശത്തു വൻ തിരയടിക്കുന്ന കടൽ. മറുവശത്ത് ശാന്തമായ ഇളം നീലക്കടൽ. ഇതിനു നടുവിലാണ്  ഈ റിസോർട്ട്. 

English Summary: Actress Anju Kurian Celebrating Vacation In Maldives 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA