ADVERTISEMENT

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ഇല്യാന ഡിക്രൂസ്. പോയ യാത്രയിലെ മനോഹരമായ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇല്യാന പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അഭിനേത്രിയാണ് ഇല്യാന. ഇപ്പോഴിതാ പഴയ യാത്രയുടെ ഒാർമചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇക്കുറി, ബെലിസില്‍ നിന്നുള്ള അവധിക്കാലത്തിന്‍റെ ചിത്രങ്ങളാണ് ഇല്യാന പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

മേക്കപ്പില്ലാതെയാണ് ഇല്യാന ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ ഫില്‍ട്ടറും ഉപയോഗിച്ചിട്ടില്ല. മേക്കപ്പില്ലാതെയും ഇല്യാന അതിസുന്ദരിയാണെന്ന് ആരാധകര്‍ ഈ ചിത്രങ്ങളില്‍ കമന്‍റ് ചെയ്തിരിക്കുന്നതും കാണാം.  

മഞ്ഞ ബിക്കിനിയണിഞ്ഞു ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഇല്യാനയെ ചിത്രങ്ങളില്‍ കാണാം. ബീച്ചുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇല്യാന, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബീച്ചുകളില്‍ നിന്നും എടുത്ത ധാരാളം ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാസമാണ് നടി ബെലീസിലേക്ക് യാത്ര പോയത്.

മധ്യ അമേരിക്കയിലെ മനോഹരമായ ഒരു ദ്വീപ്‌ രാഷ്ട്രമാണ് ബെലീസ്. ഇവിടത്തെ സാന്‍ പെഡ്രോ നഗരത്തില്‍ നിന്നാണ് ഇല്യാന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ബാരിയർ റീഫിനു ശേഷം, ലോകത്തിലെ രണ്ടാമത്തെ വലിയ റീഫായ ബെലീസ് ബാരിയർ റീഫ് ഈ നഗരത്തിലാണ്. കൂടാതെ കടല്‍വിനോദങ്ങള്‍ക്കും അംബർഗ്രിസ് മ്യൂസിയത്തിനുമെല്ലാം പേരുകേട്ട ഇവിടേക്ക് നിരവധി സഞ്ചാരികള്‍ എത്തുന്നു. 

ഏകദേശം അഞ്ഞൂറിനടുത്ത് ചെറു ദ്വീപുകളുണ്ട് ബെലീസില്‍. വര്‍ഷം മുഴുവന്‍ മികച്ച കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളില്‍ നിന്നും പ്രതിവര്‍ഷം 1.3 ബില്യൺ ഡോളറാണ് രാജ്യത്തിന്‌ ലഭിക്കുന്ന വരുമാനം. ബോട്ടിംഗിന് സുരക്ഷിതമായ ജലാശയങ്ങള്‍, സ്കൂബ ഡൈവിങ്, സ്നോർക്കെല്ലിങ്, ഫ്രീ ഡൈവിങ്, റാഫ്റ്റിങ്, കയാക്കിങ്, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, ഹൈക്കിങ്, പക്ഷിനിരീക്ഷണം, ഹെലികോപ്റ്റർ ടൂറിങ് എന്നിവയ്‌ക്കായുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.  

പൂര്‍ണമായും കോവിഡ് 19 വാക്സിനേഷൻ എടുത്ത സഞ്ചാരികള്‍ക്ക് മറ്റു പരിശോധനകള്‍ ഒന്നുമില്ലാതെ പ്രവേശനം അനുവദിച്ച ആദ്യത്തെ കരീബിയന്‍ രാജ്യം കൂടിയാണ് ബെലീസ്. 

English Summary: Ileana Dcruz Shares Throwback Pictures from Belize 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com