ദ്വീപിന്റെ മനോഹാരിതയിൽ തിളങ്ങി നടി ആന്‍ഡ്രിയ

Andrea-Jeremiah
Image From Instagram
SHARE

രാജീവ്‌ രവിയുടെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ച ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ യാത്രാ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

വെളുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്സുമണിഞ്ഞ്‌ റിസോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന ആന്‍ഡ്രിയയെ ഈ വിഡിയോയില്‍ കാണാം. കടലിലേക്ക് തുറക്കുന്ന വുഡന്‍ ഡെക്കിനു മുന്നിലാണ് നടത്തം അവസാനിക്കുന്നത്.

മനോഹരമായ നീലക്കടലിനരികില്‍ ഇരുന്നു ക്യാമറയിലേക്ക് നോക്കുന്ന ആന്‍ഡ്രിയയാണ് രണ്ടാമത്തെ ചിത്രത്തില്‍ ഉള്ളത്. റിസോര്‍ട്ടില്‍ നിന്നു ഇറങ്ങി, കടലിനോടു ചേര്‍ന്ന് കിടക്കുന്ന പൂളിലേക്ക് ഇറങ്ങുന്ന വിഡിയോയും മാലദ്വീപിന്‍റെ ആകാശക്കാഴ്ചയുമായി മറ്റൊരു വിഡിയോയും കാണാം. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് നടി മാലദ്വീപില്‍ നിന്നുള്ള അവസാനത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

താമസം സൺ സിയം ഇരു വേലി റിസോര്‍ട്ടില്‍

ധാലു അറ്റോളിലെ ആലുവിഫുഷി ദ്വീപിലുള്ള സൺ സിയം ഇരു വേലി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണിത്. 125 ഓളം ഓവർവാട്ടർ, ബീച്ച് ഫ്രണ്ട് വില്ലകളുള്ള ഒരു പ്രീമിയം റിസോര്‍ട്ടാണ് ഇത്.  ആറ് സ്പാ പവലിയനുകൾ, ഓപ്പൺ എയർ റെയിൻ ഷവർ, റൊമാന്റിക് ഫ്ലവർ ബാത്ത്, ആറോളം റെസ്റ്റോറന്റുകളും ബാറുകളും തുടങ്ങി പരിധികളില്ലാത്ത വിനോദത്തിന്‍റെ വിസ്മയലോകമാണ് ഈ റിസോര്‍ട്ട് സഞ്ചാരികള്‍ക്കു മുന്നിലേക്ക് തുറന്നിടുന്നത്.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് വീണ്ടും പ്രവേശനം അനുവദിച്ചത്. കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ടു കൊണ്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. യാത്രക്ക് രണ്ടാഴ്ച മുന്നേ കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ച സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ യാത്രക്ക് 24 മണിക്കൂർ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷൻ പോർട്ടലിൽ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം.

English Summary: Andrea Jeremiah off to Maldives for a vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA