നടുക്കടലില്‍ കൂട്ടുകാരികള്‍ക്കൊപ്പം ചീറിപ്പാഞ്ഞ് സാറ അലി ഖാന്‍!

Sara-Ali-Khan
SHARE

ബോളിവുഡ് ലോകത്തെ ദേശാടനപ്പറവകളില്‍ ഒരാളാണ് നടന്‍ സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറ അലി ഖാന്‍. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ മിക്കപ്പോഴും വിനോദ യാത്രകളിലായിരിക്കും സാറ. ഒപ്പം ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരും കൂടെ കാണും. ഇപ്പോഴിതാ മാലദ്വീപിലാണ് സാറയും കൂട്ടുകാരികളും വെക്കേഷന്‍ അടിച്ചു പൊളിക്കുന്നത്.

മാലദ്വീപില്‍ കൂട്ടുകാരികള്‍ക്കൊപ്പം ജെറ്റ് സ്കീയിങ് നടത്തുന്ന വിഡിയോയാണ് സാറ ഏറ്റവും പുതുതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. ചുവന്ന ലൈഫ് ജാക്കറ്റും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ്‌, രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ജെറ്റ് സ്കീയില്‍ കടലിലൂടെ ചീറിപ്പായുന്ന സാറയെ വിഡിയോയില്‍ കാണാം. 

കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കാനായാണ് സാറ ഈ മാലദ്വീപ്‌ യാത്ര നടത്തിയത്. ഇരുവരും ചേര്‍ന്ന് കടല്‍ത്തീരത്ത് നില്‍ക്കുന്ന ഒരു ചിത്രവും സാറ മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.അസ്തമയ സൂര്യന്‍റെ പശ്ചാത്തലത്തില്‍ കടലിനരികില്‍ നില്‍ക്കുന്ന സാറയുടെ മറ്റൊരു ചിത്രവും ഇക്കൂട്ടത്തില്‍ കാണാം.

സെലിബ്രിറ്റികള്‍ അടക്കമുള്ള ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ആയിരത്തിലധികം ദ്വീപുകളുള്ള മാലദ്വീപ്. കോവിഡ് ഒന്നടങ്ങിയതോടെ മാലദ്വീപ് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങി. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചതിനു ശേഷം മാലിദ്വീപിലെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ മാലദ്വീപ് സർക്കാർ ലഘൂകരിച്ചിരുന്നു. 

മാലദ്വീപ് യാത്രക്കായി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. കോവിഡ് -19 വാക്സിനുകളുടെ നിർദ്ദിഷ്ട ഡോസുകൾ പൂർത്തിയാക്കിയവരും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരും ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇത് ബാധകമാണ്. 

രാജ്യാന്തര സഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്. രജിസ്റ്റർ ചെയ്ത ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തിൽ താമസിക്കുന്നതിനായി സ്ഥിരീകരിച്ച ബുക്കിംഗുമായി മാലദ്വീപിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും 30 ദിവസത്തെ ഓൺ അറൈവൽ വിസ സൗജന്യമായി നൽകുന്നുണ്ട്. ഗ്ലോബൽ സേഫ് ട്രാവൽസ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി മെച്ചപ്പെട്ട ആരോഗ്യ, സുരക്ഷാ നടപടികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായി, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിടിസി) മാലദ്വീപിന് 'സേഫ് ട്രാവൽസ് സ്റ്റാമ്പ്' നൽകിയിട്ടുണ്ട്.

English Summary: Sara Ali Khan  jet skiing moments with her girl gang from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA