ADVERTISEMENT

വിയറ്റ്നാമിലെ ദ്വീപായ ഫൂ ക്വോക് അടുത്ത മാസം സഞ്ചാരികൾക്കായി തുറക്കും. കോവിഡ് മൂലം തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ കരകയറ്റുന്നതിന്റെ ഭാഗമായിട്ടാണിത്. 574 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള, വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപാണിത്. മത്സ്യബന്ധനം, കൃഷി, വിനോദസഞ്ചാരം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. കംബോഡിയ തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ദ്വീപ് ആറ് മാസത്തെ പരീക്ഷണ കാലയളവിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വ്യാഴാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2014 മുതലാണ് വിയറ്റ്നാം സർക്കാർ ഇവിടെ വിനോദ സഞ്ചാരം അനുവദിച്ചത്. ഇവിടെ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത് ദ്വീപിനോട് ചേർന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ ചാര്‍ട്ടേര്‍ഡ് വിമാനത്തിലോ വാണിജ്യ വിമാനത്തിലോ ദ്വീപില്‍ എത്തിച്ചേരാം.

ഇരുപത്തിയെട്ടു ദ്വീപുകൾ ചേർന്നതാണ് ഫൂ ക്വോക് ഡിസ്ട്രിക്ട്. അവയിൽ മിക്കതും ചെറിയ തുരുത്തുകളാണ്. പ്രധാന ദ്വീപായ ഫൂ ക്വോക് തന്നെയാണ് സഞ്ചാരികൾക്കു പ്രിയം. തായ്‌ലൻഡ് ഉൾക്കടൽ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണിത്.

കടൽ സമ്പത്തിന്റെ അപാരമായ ഇടമാണ് ഫൂ ക്വോക്. നക്ഷത്ര മത്സ്യം, പവിഴം, വ്യത്യസ്ത തരത്തിലുള്ള കടൽ ജീവികൾ എന്നിവ ഇവിടുത്തെ ജൈവസമ്പത്താണ്. പച്ചനിറമുള്ള ആമയാണ് മറ്റൊരു താരം. ദ്വീപിന്റെ പകുതിയും ദേശീയ ഉദ്യാനമാണ്. പച്ചപ്പും കടലുമൊക്കെയുള്ള പ്രശാന്ത സുന്ദരമായ ഇടമാണ് ഫൂ ക്വോക്.

English Summary: Phu quoc Island in Vietnam to be Opened by Next Month

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com