ആരെയും അസൂയപ്പെടുത്തുന്ന ചിത്രങ്ങള്‍;മാലദ്വീപില്‍ അതിമനോഹരിയായി ബോളിവുഡ് നടി

hina-khan
Image From Instagram
SHARE

മാലദ്വീപിലെ സ്വര്‍ണ്ണവെയിലില്‍ അതിമനോഹരിയായി തിളങ്ങി ബോളിവുഡ് നടി ഹീന ഖാന്‍. അവധിക്കാല യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ ഹീന ആരാധകര്‍ക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കണ്ടു അസൂയ തോന്നുന്നു എന്നാണു ആരാധകരുടെ കമന്റ്. 

ചുവന്ന കഫ്താന്‍ ഡ്രെസ്സും കൂളിങ് ഗ്ലാസും ഹാറ്റുമണിഞ്ഞ്‌, പൂളിനരികില്‍ കൂളായി നില്‍ക്കുന്ന ഹീനയെ ഈ ചിത്രത്തില്‍ കാണാം. വേലസ്സരു മാൽദീവ്സ് റിസോര്‍ട്ടില്‍ നിന്നാണ് ഹീന ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇവിടെ നിന്നുതന്നെ നീല ഉടുപ്പണിഞ്ഞു എടുത്ത മറ്റൊരു ചിത്രവും ഹീനയുടെ പ്രൊഫൈലില്‍ കാണാം. 

വെയിലത്ത്, കയ്യില്‍ വൈന്‍ ഗ്ലാസുമായി നില്‍ക്കുന്ന മറ്റൊരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഓഫ്വൈറ്റ് നിറമുള്ള ടു പീസ്‌ ഡ്രെസ്സില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ചിത്രമാണ് ഹീന ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 

രാജ്യാന്തര സഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. കോവിഡ് ഒന്നടങ്ങിയതോടെ ഈയിടെയായി ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ വീണ്ടും മാലദ്വീപിലേക്ക് എത്തിച്ചേരുന്നുണ്ട്. നടിമാരായ കാജല്‍ അഗര്‍വാളും സാറ അലി ഖാനുമെല്ലാം മാലദ്വീപില്‍ അടിച്ചു പൊളിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കോവിഡിനെതിരായ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചതിനു ശേഷം മാലദ്വീപിലെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ മാലദ്വീപ് സർക്കാർ ലഘൂകരിച്ചിരുന്നു. 

ഇന്ത്യയില്‍ നിന്നും മാലദ്വീപ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികൾക്ക് 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. കോവിഡ് -19 വാക്സിനുകളുടെ പൂര്‍ണ്ണ ഡോസുകൾ എടുത്തവരും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരും ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇത് ബാധകമാണ്.

English Summary: Hina Khan Shares Beautiful Pictures from Maldives 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA