ഈഫല്‍ ടവറിനു മുന്നില്‍ പ്രണയചുംബനം; നേഹ കക്കറിന്‍റെ പാരിസ് വെക്കേഷന്‍

paris
SHARE

ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങിനൊപ്പം പാരീസില്‍ വെക്കേഷനിലാണ് ഗായിക നേഹ കക്കര്‍. മനോഹരമായ നിരവധി ചിത്രങ്ങളും നേഹ സമൂഹമാധ്യമത്തിൽ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഈഫല്‍ ടവറിനു മുന്നില്‍ നിന്നു പ്രണയാര്‍ദ്രരായി ചുംബിച്ചു നില്‍ക്കുന്ന ചിത്രമാണ് നേഹ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

"പാരിസ് അതിമനോഹരമായിരിക്കുന്നു"ചിത്രത്തിനൊപ്പം നേഹ കുറിച്ചിട്ടുണ്ട്. ചുവന്ന ഉടുപ്പണിഞ്ഞ്, രോഹന്‍ പ്രീത് സിങ്ങിനെ ചുംബിക്കുന്ന നേഹയെ ചിത്രത്തില്‍ കാണാം. പശ്ചാത്തലത്തില്‍ ഈഫല്‍ ടവറിന്‍റെ മനോഹരമായ ദൃശ്യവും.

ഹിന്ദി ഗായികയാണെങ്കിലും ഇന്ത്യ മുഴുവനുമുള്ള സംഗീതാസ്വാദകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ്‌ നേഹ. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്ത നേഹ, 2008ല്‍ പുറത്തിറങ്ങിയ 'മീരാബായ് നോട്ടൗട്ട്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായി. യുട്യൂബ് ഡയമണ്ട് അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യന്‍ ഗായിക എന്ന ബഹുമതിയും ഈ വര്‍ഷം ആദ്യം നേഹയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു രോഹന്‍പ്രീത് സിങ്ങുമായി നേഹയുടെ വിവാഹം. 

പ്രണയത്തിന്‍റെയും കലാകാരന്മാരുടെയും നാടായ പാരിസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈഫല്‍ ടവര്‍. 1889-ൽ പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്ത് സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈഫല്‍ ടവറിനുണ്ട്. പ്രതിദിനം ശരാശരി 25,000 സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

English Summary: Neha Kakkar Shares Beautiful pictures from Eiffel Tower 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA