ശരത് കാലത്തു ചുവപ്പു നിറം, വസന്തത്തിൽ പച്ച; ചൈനയിലെ അദ്ഭുത ബീച്ച്

red-beach-china1
SHARE

ബീച്ചിന്റെ സൗന്ദര്യം നുകർന്ന് സായാഹ്നം ചെലവഴിക്കാൻ എല്ലാവർക്കും പ്രിയമാണ്. കാഴ്ചയിൽ അതിശയിപ്പിക്കുന്നതും മനേഹരവുമായ നിരവധി കടൽതീരങ്ങൾ ഭൂമിയിലുണ്ട്. അങ്ങനയെന്നാണ് ചൈനയിലെ ചുവപ്പൻ ബീച്ച്.

red-beach-china3

ചിത്രങ്ങളിലൂടെ സഞ്ചാരികളുടെ മനസ് കവർന്ന് ഇൗ ബീച്ച് ചൈനയിലെ ലിയാവോണിങ് പ്രവിശ്യയിലാണ്. 

ചുവന്ന പട്ടുവിരിച്ചപേലെ അതിമനേഹരമാണ് ബീച്ചിലെ കാഴ്ച. ഇവിടുത്തെ സൗന്ദര്യം ആസ്വദിച്ച് ചിത്രങ്ങൾ പകർത്തുവാനായി നിരവധിപേരാണ് എത്തിച്ചേരുന്നത്.

ബീച്ച് എങ്ങനെ ചുവപ്പാകുന്നു

എല്ലാ ശരത്കാലങ്ങളിലും ഇവിടമാകെ ചുവപ്പുനിറം നിറയും. പ്രദേശത്ത് വളരുന്ന സ്വീഡ എന്ന ചുവന്ന ചെടിയാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം  ഈ ചെടികള്‍ വന്‍തോതില്‍ സമുദ്രജലം ആഗിരണം ചെയ്യുമ്പോഴാണ് അവയ്ക്ക് ചുവപ്പുനിറം വരുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇത് വളരാൻ തുടങ്ങും, ശരത്ക്കാലത്ത് ചുവപ്പ് നിറമെങ്കിൽ വസന്തക്കാലത്ത് ബീച്ച് പച്ചനിറമായി മാറും.

red-beach-china

260 ലധികം ഇനം പക്ഷികളുടെയും 399 തരം മറ്റുജീവികളുടെയും ആവാസകേന്ദ്രമാണ് റെഡ് ബീച്ച്. വംശനാശഭീഷണി നേരിടുന്ന ക്രൗൺ ക്രെയിനുകളും ബ്ലാക്ക് ബേക്ക്ഡ് ഗല്ലുകളും ഇവിടെയുണ്ട്. അതിനാൽ തന്നെ റെഡ് ബീച്ച് "ക്രെയിനുകളുടെ വീട്" എന്നും അറിയപ്പെടുന്നു.. ചുവപ്പൻ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ രണ്ട് മില്ല്യണിലേറെ ആളുകൾ പ്രതിവർഷം ഇവിടെ എത്താറുണ്ട്.

English Summary: Incredible Red Beach in Panjin, China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA