ഒരിക്കലും മറക്കാനാവാത്ത പിറന്നാൾ ആഘോഷം, ഓർമച്ചിത്രങ്ങൾ പങ്കിട്ട് സാനിയ

saniya-travel
SHARE

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാനിയ ഇയ്യപ്പൻ. മനോഹരമായ നിരവധി യാത്രാചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സഞ്ചാരികളുടെ സ്വപ്നയിടമായ മാലദ്വീപിലെ പഴയയാത്രാ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. സ്കൂബഡൈവിങ് ചെയ്യുന്ന വിഡിയോയും സാനിയ പങ്കുവച്ചിട്ടുണ്ട്. മറക്കാനാവാത്ത പിറന്നാൾ ആഘോഷമായിരുന്നു സാനിയയ്ക്ക് മാലദ്വീപ് യാത്ര.

പത്തൊൻപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രയായിരുന്നു അത്. ഏപ്രിലിലായിരുന്നു സാനിയയുടെ മാലദ്വീപ് യാത്ര.  കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു യാത്ര പുറപ്പെടുന്നതു മുതലുള്ള വിശേഷങ്ങള്‍ സാനിയയുടെ യുട്യൂബ് വ്ലോഗിലുണ്ട്. മാലദ്വീപിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലാണ് സാനിയ വെക്കേഷന്‍ ചിലവഴിച്ചത്. നാലുദിവസത്തെ യാത്രയായിരുന്നു.

താമസിച്ചത് ഇവിടെ

മാലദ്വീപിലെ ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലാണ് സാനിയ താമസിച്ചത്. മാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സീപ്ലെയിൻ വഴി 25 മിനിറ്റ് യാത്ര ചെയ്താണ് നോർത്ത് അരി അറ്റോളിൽ സ്ഥിതിചെയ്യുന്ന ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടില്‍ എത്തുന്നത്. വെളുത്ത മണൽ വിതറിയ ബീച്ചുകളും മയില്‍പ്പച്ച നിറമുള്ള വെള്ളം നിറഞ്ഞ ലഗൂണുകളും മനോഹരമായ പവിഴപ്പുറ്റുകളും നിറഞ്ഞ ഇവിടം അതിസുന്ദരമായ ഒരു ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടാണ്. ബോട്ടുകൾ, കാനോ, വാട്ടർസ്‌പോർട്സ് ഉപകരണങ്ങൾ, വിൻഡ് സർഫിങ്, സ്‌നോർക്കെലിങ് എന്നിവ ഉൾപ്പെടെയുള്ള ധാരാളം വിനോദ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

English Summary: Saniya Iyappan Shares Throwback Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA