ADVERTISEMENT

ഏറ്റവും പ്രിയമുള്ള ഒരാൾക്ക് ഒരു സർപ്രൈസ് കൊടുക്കണോ? അങ്ങു ദൂരെ ഒരു ഭക്ഷണശാലയിൽ വെള്ളച്ചാട്ടം കണ്ടു ഭക്ഷണം കഴിക്കാൻ അവരെ ക്ഷണിക്കാം. കൊണ്ടുപോകും മുൻപ് ഒരു മുന്നറിയിപ്പു കൊടുക്കണം, ആ ഭക്ഷണശാലയിലേക്ക് വരുമ്പോൾ ചെരുപ്പിടരുതെന്ന്. കാരണം പ്രകൃതിയൊരുക്കിയ ‘എസി’ റസ്റ്ററന്റിനെ പൂർണമായി ആസ്വദിക്കാൻ ചെരുപ്പൊരു തടസ്സമായേക്കാം.

ഫിലിപ്പീൻസിലെ സാൻ പാബ്ലോ സിറ്റിയിലുള്ള വില്ല എസ്കുഡെറോ പ്ലാന്റേഷൻസ് ആൻഡ് റിസോർട്ടിൽ സ്ഥിതിചെയ്യുന്ന  ലാബാസിൻ വാട്ടർഫാൾ റസ്റ്ററന്റാണ് വെള്ളച്ചാട്ടത്തിനരികിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലബാസിൻ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചെറിയ വെള്ളച്ചാട്ടം യഥാർഥത്തിൽ പ്രകൃതിദത്തമല്ല. ഫിലിപ്പീൻസിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ ലബാസിൻ ഡാമിൽ നിന്നൊഴുകി വരുന്ന വെള്ളത്തെ കൃത്രിമ വെള്ളച്ചാട്ടമാക്കിയതാണ് റിസോർട്ട് അധികൃതർ.

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ സാമീപ്യം സമ്മാനിക്കുന്ന പ്രകൃതിദത്തമായ എയർ കണ്ടിഷൻ അനുഭവിച്ചു കൊണ്ട് അവിസ്‌മരണീയമായ ഒരു ഡൈനിങ് അനുഭവം ആസ്വദിക്കാം. ഇവിടെത്തുന്ന ഓരോ സഞ്ചാരിക്കും കുളിർമയുള്ള തെളിഞ്ഞ വെള്ളത്തിൽ കുളിക്കാനും വെള്ളച്ചാട്ടത്തിനരികിലിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അവസരമുണ്ട്.

waterfall

ഡൈനിങ് ഒരുക്കിയിരിക്കുന്നത് വെള്ളച്ചാട്ടത്തിനു കീഴിലായതു കൊണ്ട്  ‘നോ ഷൂ’ പോളിസിയാണ് ഈ റസ്റ്ററന്റിൽ പാലിക്കേണ്ട മറ്റൊരു കാര്യം. പാദരക്ഷകൾ ധരിച്ചുകൊണ്ട് ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല. ഈ വെള്ളച്ചാട്ടത്തിന്റെ കീഴിൽ അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന അരുവിയിൽ ക്രമീകരിച്ചിരിക്കുന്ന മുള കൊണ്ടുള്ള മേശയിലും ബെഞ്ചിലും ഇരുന്നു സമുദ്ര വിഭവങ്ങളും ഫിപ്പീൻസിലെ പ്രാദേശിക രുചികളും ആസ്വദിക്കാം. പരമ്പരാഗത രീതിയിൽ വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത് എന്നൊരു പ്രത്യേകത കൂടി ഈ റസ്റ്ററന്റിനുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പളുങ്കുപോലെ ശുദ്ധമായ ജലം കാലുകളെ തഴുകി ഒഴുകിപ്പോകുന്ന കുളിർമയേറിയ അവിസ്മരണീയമായ അനുഭവം ഓരോ സഞ്ചാരിക്കും ലഭിക്കും. ഇതോടൊപ്പം തന്നെ ഫിലിപ്പീൻസിലെ പാരമ്പര്യ കലാരൂപങ്ങളും സഞ്ചാരികൾക്കാസ്വദിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

English Summary: Waterfalls Restaurant in Philippines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com