ഇന്നും ഭൂമിയിലുണ്ട് ഒരു ‘അജ്ഞാത ലോകം’

galapagos5
SHARE

ഷെർലക് ഹോംസ് എന്ന ലോക പ്രശസ്ത കുറ്റാന്വേഷകനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിന്റെ ഒരു സയൻസ് ഫിക്ഷൻ രചനയുണ്ട്; ദി ലോസ്റ്റ് വേൾഡ്. അൽപം ഭ്രാന്തുള്ള, മുൻകോപിയായ സുവോളജിസ്റ്റ് പ്രൊഫസർ ചാലഞ്ചറിനൊപ്പം ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകൻ എഡ്വേഡ് മലോൺ, പ്രൊഫസർ സമ്മർ ലീ, റോക്സ്റ്റൺ പ്രഭു എന്നിവർ ഒരു തെക്കേ അമേരിക്കൻ കാടുകളിലേക്ക് ഒരു പര്യവേക്ഷണത്തിനു പോകുന്നതാണ് ഇതിവൃത്തം.

ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതായി ശാസ്ത്ര ലോകവും ബഹുജനവും കരുതിയിരുന്ന ദിനോസർ വർഗത്തിൽ പെട്ട ചില ജീവികളെ അടക്കം അവിടെ കണ്ടെത്തുന്ന ഒരു സാഹസിക യാത്രയായി മാറി ആ എക്സ്പഡിഷൻ. കോനൻ ഡോയൽ വിവരിക്കുന്ന അത്രമാത്രം മറഞ്ഞു കിടക്കുന്നതല്ലെങ്കിലും ശാസ്ത്ര സമൂഹത്തിനു മുന്നിൽ ഇന്നും ഒരുപാട് സവിശേഷതകളുള്ള ലോകത്ത് മറ്റെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ ജീവജാലങ്ങളുമായി കഴിയുന്ന ഒരു ദ്വീപ സമൂഹം ഈ ഭൂമിയിൽ ഉണ്ട് ... ഗലാപഗോസ് ദീപുകൾ. ദിനോസറുകളോ കുരങ്ങു മനുഷ്യരോ ഇല്ലെങ്കിലും ഇവിടെ കാണുന്ന ജീവികളൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കൗതുകവും വിസ്മയവും സൃഷ്ടിക്കുന്നു കാഴ്ചക്കാരിൽ.

ജീവിക്കുന്ന മ്യൂസിയം

galapagos

പസഫിക് സമുദ്രത്തിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നു 1000 കിലോ മീറ്റർ അകലെ, ഭൂമധ്യരേഖയോട് ചേർന്നുള്ള 19 ദ്വീപുകളാണ് ഗലാപഗോസ് ദ്വീപ സമൂഹത്തിൽ ഉള്ളത്. ഇക്വഡോറിന്റെ ഒരു പ്രൊവിൻസാണ് ആകെ 79000 ചതുരശ്ര കി മീ വരുന്ന ഈ ദ്വീപുകളെങ്കിലും ബഹുഭൂരിപക്ഷം പ്രദേശങ്ങളും ജനവാസ രഹിതമാണ്. ജീവിക്കുന്ന മ്യൂസിയവും പരിണാമത്തിന്റെ പ്രദർശന ശാലയുമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടം 1978 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനവുമാണ്.

galapagos3

ഭൂമിശാസ്ത്രപരമായിട്ടും ഏറെ പ്രത്യേകതകളുള്ള ഗലാപഗോസ് ദീപുകൾ സജീവമായ അഗ്‌നിപർവതങ്ങളുടെ സാന്നിധ്യത്താലും ശ്രദ്ധേയമാണ്. ബാൾട്ര, ഫ്ലോറേന, ഇസബെല, സാൻ ക്രിസ്‌റ്റോബാൾ, സാന്റ ക്രൂസ് എന്നീ ദ്വീപുകളാണ് ജനവാസം അനുവദിച്ചിട്ടുള്ളത്. വെളുത്ത പഞ്ചസാര മണൽ വിരിച്ച ബർ തലോമിയോ ദ്വീപിന്റെ കടൽ തീരങ്ങളിൽ ഗലാപഗോസ് പെൻഗ്വിനുകളും സാഫ്നി ദ്വീപിലെ ഡാർവിൻ ഫിഞ്ചുകളും വടക്കൻ സെയ്മുറിലെ പാറക്കെട്ടുകളിലൂടെ കൂട്ടമായി നടക്കുന്ന ബ്ലൂ ഫൂട്ടഡ് ബൂബികളുമൊക്കെ ഇവിടെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചകളാണ്.

ഗലാപഗോസ് ദ്വീപുകളിലെ ഏറ്റവും വലിയ കാഴ്ചകൾ ഭീമാകാരൻമാരായ ആമകളും (ജയന്റ് ടോർടോയിസ്) മറൈൻ ഇഗ്വാനകളും ആണ്. ഹിംസ്ര മൃഗങ്ങൾ ഇവിടെ ഇല്ല; ആമകളുടെയും ഇഗ്വാനകളുടെയുമൊക്കെ അടുത്തു ചെന്ന് കാണാൻ സാധിക്കും. 90 ദശലക്ഷം വർഷം പഴക്കം കണക്കാക്കുന്ന എസ്പനോള എന്ന ദ്വീപാണ് ഈ സമൂഹത്തിലെ ഏറ്റവും പഴക്കമുള്ള ദ്വീപ്. ഇവിടെ മറ്റു ദ്വീപുകളിൽനിന്നുള്ള മൃഗങ്ങളൊന്നും ഇന്നോളം കടന്നുകയറി താമസമാക്കിയിട്ടില്ല എന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA