മഴയും പുഴയും കാടും വന്യജീവികളും; സഞ്ചാരികളെ ആകർഷിക്കും ഇവിടം

xishuangbanna-biosphere-reserve1
gyn9037/shutterstock
SHARE

തികച്ചും വ്യത്യസ്തമായ ഒരു ചൈനയെ അറിയണമെന്ന് ആഗ്രഹമുള്ള സഞ്ചാരികള്‍ക്ക് സിഷുവാങ്ബന തിരഞ്ഞെടുക്കാം. മഴയും പുഴയും വനവും വന്യജീവികളും ഗോത്രസംസ്‌കൃതിയുമൊക്കെയുള്ള ചൈനയെ ആകും സിഷുവാങ്ബന നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരിക. വിനോദസഞ്ചാരവും കൃഷിയും മത്സ്യബന്ധനവുമൊക്കെ വരുമാനമാര്‍ഗമായ ഒരു ജനസമൂഹത്തെയും കൂടുതലായറിയാം. 

xishuangbanna-biosphere-reserve3
HelloRF Zcool/shutterstock

ജൈവ വൈവിധ്യ സമ്പന്നമായ ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമാണ് സിഷുവാങ്ബന.  ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തെക്കു പടിഞ്ഞാറേ മൂലയിലാണ് സിഷുവാങ്ബന ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. സിഷുവാങ്ബനയുടെ കിഴക്ക് ലാവോസും പടിഞ്ഞാറ് മ്യാന്മാറുമാണ് അതിര്‍ത്തി പങ്കിടുന്നത്. ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനപ്രദേശമാണിത്. കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടുതന്നെ ചൈനയിലെ ഏറ്റവും ജൈവ വൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നാണിത്. 

ഭൂമിശാസ്ത്രപരമായി വേര്‍പെട്ടു കിടക്കുന്ന അഞ്ച് സംരക്ഷിത വനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിഷുവാങ്ബന നാഷണല്‍ നാച്ചുര്‍ റിസര്‍വ്. മെങ്യാങ് സബ് റിസര്‍വ്, മെന്‍ഗ്ലുന്‍ സബ് റിസര്‍വ്, മെഗ്ല സബ് റിസര്‍വ്, മാന്‍ഗാവോ സബ് റിസര്‍വ് എന്നിവയാണവ. ഉഷ്ണമേഖളാ വനങ്ങളിലെ അപൂര്‍വ ജൈവ വൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവയെ സംരക്ഷിത വനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. 

5,282 തരം സസ്യങ്ങളും 102 സസ്തനികളും 400 പക്ഷികളും 63 ഉരഗങ്ങളും 38 ഉഭയജീവികളും 100 മത്സ്യവര്‍ഗങ്ങളേയുമെല്ലാം ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആനകളാണ് ഈ സംരക്ഷിത വനമേഖലയിലെ പ്രധാന ജീവികളിലൊന്ന്. ചൈനയില്‍ ആകെയുള്ള കാട്ടാനകളുടെ 90 ശതമാനവും സിഷുവാങ്ബനയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

xishuangbanna-biosphere-reserve
August_0802/shutterstock

പാരിസ്ഥിതിക പ്രാധാന്യത്തിനും ജൈവവൈവിധ്യത്തിനും ഒപ്പം ചൈനീസ് പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് സിഷുവാങ്ബന. ഡായ്, അഹ്ക, ലാഹു, ജിനുവോ, യി, യാവോ, ബുലാന്‍ തുടങ്ങി നിരവധി തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ ഇവിടെയുണ്ട്. ആകെ 8.80 ലക്ഷമാണ് കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ഇവരുടെ ആകെ ജനസംഖ്യ. തലമുറകളായി ഇവിടെ പാര്‍ക്കുന്ന ഇവര്‍ക്ക് സ്വാഭാവികമായും തനത് സംസ്‌ക്കാരവും ഭാഷയുമുണ്ട്. തൊട്ടയല്‍പക്കത്തുള്ള ലാവോസിലേയും മ്യാന്മറിലേയും തായ്‌ലാന്റിലേയും വിയറ്റ്‌നാമിലേയുമെല്ലാം സാംസ്‌ക്കാരിക കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ കാണാം.

ഇന്നും ഓരോ തവണയും പുതിയ പ്രദേശത്ത് കൃഷി ചെയ്യുന്ന രീതി ഈ ഗോത്രങ്ങളില്‍ പലതും പിന്തുടരുന്നുണ്ട്. എങ്കിലും നെല്ല്, തേയില, റബര്‍ എന്നീ ഭക്ഷ്യ- നാണ്യ വിളകളിലൂടെയാണ് ഇവരുടെ വരുമാനത്തിന്റെ വലിയ ഭാഗവും വരുന്നത്. അടുത്തിടെയായി വിനോദ സഞ്ചാരത്തിനും വലിയ തോതില്‍ പ്രാധാന്യം ഈ മേഖലകളില്‍ ലഭിക്കുന്നുണ്ട്. 

English Summary: Xishuangbanna Biosphere Reserve, China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA