ADVERTISEMENT

തുർക്കിയിൽ നിന്ന് അടിപൊളി ചിത്രങ്ങളാണ് മിഥുൻ രമേശ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കുടുംബവും സുഹൃത്തുക്കളും ഒത്തുച്ചേർന്ന യാത്രയാണ്. മിഥുന്റെ പിറന്നാൾ ആഘോഷയാത്രകൂടിയായിരുന്നു. പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ മികച്ച അവതാരകനാണ് മിഥുൻ. തന്മയത്വമുള്ള അവതരണ ശൈലി തന്നെയാണ് ഹൈലൈറ്റ്. റേഡിയോ ജോക്കി, നടൻ എന്നീ നിലകളിലും മികവു തെളിയിച്ച മിഥുന്റെ ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ. എത്ര തിരക്കായാലും കുടുംബവുമൊത്തുള്ള യാത്രകൾക്കായി മിഥുൻ എങ്ങനെയും സമയം കണ്ടെത്തും. ഇപ്പോഴിതാ വേക്കേഷൻ ട്രിപ് അടിച്ചുപൊളിക്കുകയാണ്. 

കണ്ണിനെയും കാതുകളെയും വിസ്മയിപ്പിക്കുന്ന വിചിത്രവും നിഗൂഢവുമായ നിരവധിയിടങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. കാഴ്ചകൾ കൊണ്ട് സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്നയിടമാണ് തുര്‍ക്കി. തുർക്കിയിൽ നിന്നും കപ്പഡോഷ്യയിൽ നിന്നുമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇസ്താംബുൾ നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് കപ്പഡോഷ്യ. പിറന്നാൾ കപ്പഡോഷ്യയിൽ ആഘോഷിക്കുന്നു എന്നു കുറിച്ച ചിത്രങ്ങളും മിഥുൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ ടോവിനോ അടക്കം നിരവധിപേർ പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

മറ്റൊരു ഗ്രഹത്തില്‍ വന്നുപെട്ടതുപോലെ കപ്പഡോഷ്യ എന്ന നാടിനെ വിശേഷിപ്പിക്കാം.  ഇതിന്റെ വിചിത്രമായ സൗന്ദര്യം അദ്വിതീയമാണ്, ഭൂമിയില്‍ തന്നെയാണോ എന്നു തോന്നിപ്പോകും ഇവിടെയെത്തിയാല്‍. അത്രയ്ക്കും മനോഹരമാണ്. തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ എന്ന ഗുഹാനാട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയന്‍ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ് കപ്പഡോഷ്യ.

കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ

തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ എന്ന ഗുഹാനാട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയന്‍ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ് കപ്പഡോഷ്യ സ്ഥിതിചെയ്യുന്നത്. ഇസ്താംബുള്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ്. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇന്ന് ഈ മലകള്‍ തുരന്ന് റസ്റ്ററന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുകയാണ്. 1965-ല്‍ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളില്‍ നിന്നുമാണ് വൈവിധ്യമാര്‍ന്ന പ്രാചീന സംസ്‌ക്കാരങ്ങള്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ കിട്ടിയത്. വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾക്കും അതിശയകരമായ ഹോട്ട് എയർ ബലൂണിങ് അവസരങ്ങൾക്കും പേരുകേട്ട കപ്പഡോഷ്യയിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പുഷ്ടമാണ്.

cappadocia-image-845-440-1-

ആർഗോപ്പ്, ഗെറീം, ഇഹ്‌ലാര വാലി, സെലിം, ഗുസെലിയുർട്ട്, ഉച്ചിസാർ, അവാനോസ്, സെൽ‌വെ എന്നിവയാണ് കപ്പഡോഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങള്‍. ഡെറിൻകുയു, കെയ്‌മക്ലി, ഗാസീമീർ, ഓസ്‌കോനാക് എന്നീ ഭൂഗര്‍ഭ നഗരങ്ങളും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ഇടങ്ങളില്‍ ഉള്‍പ്പെടുന്നു. ആർഗപ്പ്, ഗെറീം, ഗുസെലിയുർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ള മാളികകളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ഗുഹ വീടുകളുമ‌ുണ്ട്. സ്വപ്നതുല്യ യാത്രയ്ക്ക് പോകാം തുർക്കിയിലെ കാഴ്ചകളിലേക്ക്.

English Summary: Mithun Ramesh Enjoys Holiday in Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com