ADVERTISEMENT

സത്യൻ അന്തിക്കാടിന്‍റെ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ കടന്നുവന്ന പുതുമുഖ നടിയാണ് അപര്‍ണ ദാസ്. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മസ്‌കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അപര്‍ണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം ‘മനോഹരം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. 

കൂടാതെ, പ്രിയൻ ഓട്ടത്തിലാണ്, ദൃഷ്ടി എന്നിവയും വിജയ്ക്കൊപ്പം തമിഴ് ചിത്രം ബീസ്റ്റ് എന്നിവയിലും അപര്‍ണ പ്രത്യക്ഷപ്പെട്ടു. സിനിമാ തിരക്കുകളിൽ നിന്നും മാറി ഇപ്പോഴിതാ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. മനോഹരമായ നിരവധി ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എന്റെ ഹൃദയം ഇപ്പോഴും മാലദ്വീപിൽ തന്നെയാണെന്നും പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ അപർണ കുറിച്ചിട്ടുണ്ട്.

നീല നിറമുള്ള ഉടുപ്പണിഞ്ഞ്, റിസോര്‍ട്ടില്‍ നിന്നും എടുത്തിട്ടുള്ള ചിത്രങ്ങളാണ് അപര്‍ണ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സെലബ്രിറ്റികളുടെ കുത്തൊഴുക്കിനു സാക്ഷ്യം വഹിക്കുകയാണ് മാലദ്വീപ്.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം, വളരെയേറെ മുന്നൊരുക്കങ്ങളോടും സുരക്ഷാനടപടികളോടും കൂടിയാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് വീണ്ടും പ്രവേശനം അനുവദിച്ചു തുടങ്ങിയത്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മാലദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. മാലദ്വീപ് എയർലൈൻസ് ഇപ്പോൾ ഹനിമാധൂ ദ്വീപിലേക്കുള്ള വിമാനങ്ങൾ വീണ്ടും ആരംഭിച്ചു.

കേരളത്തില്‍ നിന്നും മാലദ്വീപിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കുറവല്ല. അധിക ദൂരം ഇല്ലാത്തതിനാല്‍ മാലദ്വീപില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനും ഉള്ള ആളുകളുടെ എണ്ണം എക്കാലവും കൂടുതലാണ്. സ്വകാര്യതയോടെ അവധിക്കാലം ചിലവഴിക്കാനും ഡൈവിങ്ങ്, സ്നോര്‍ക്കലിങ് പോലെയുള്ള ജലവിനോദങ്ങള്‍ക്കും മധുവിധു ആഘോഷത്തിനും മറ്റുമായാണ് മാലദ്വീപിലേക്ക് ഭൂരിഭാഗം സഞ്ചാരികളും എത്തുന്നത്. സമ്പന്നരായ ആളുകളുടെ വിവാഹങ്ങള്‍ ഇവിടത്തെ സ്വകാര്യ ദ്വീപ്‌ റിസോര്‍ട്ടുകളില്‍ നടത്തുന്ന ട്രെന്‍ഡും ഈയിടെയായി കൂടി വരുന്നുണ്ട്.

English Summary: Aprna das Enjoy Holiday in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com