ADVERTISEMENT

കൊച്ചി ∙ പിറന്നാൾ പ്രമാണിച്ചു കൊച്ചി മെട്രോയിൽ എവിടേക്കു യാത്ര ചെയ്താലും 5 രൂപ. മെട്രോ ഉദ്ഘാടനം ചെയ്ത 17നാണ് ഇൗ ആനുകൂല്യം. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ലക്ഷ്യം. എത്ര തവണ വേണമെങ്കിലും ഏതു സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതി.

 

ആലുവയിൽ നിന്നു പേട്ടയിലേക്ക് ആയാലും കുറഞ്ഞ ദൂരത്തിനും 5 രൂപ തന്നെ. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇൗ ആനുകൂല്യം എങ്ങനെ ലഭ്യമാക്കുമെന്നതിൽ തീരുമാനമായിട്ടില്ല.

English Summary: Kochi metro birthday gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com