ബിഎംഡബ്ല്യു ബൈക്കിൽ യൂറോപ്പ് ചുറ്റി ‘തല’ അജിത്

ajith
Image Source: Twitter
SHARE

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന് ബൈക്കിനോടും യാത്രകളോടുമുള്ള ഇഷ്ടം അറിയാത്തവർ ചുരുക്കമാണ്. അജിത്തിന്റെ യൂറോപ്യന്‍ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കുറി അജിത് ബൈക്ക് യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ajith-1

‌ബൈക്ക് ട്രിപ്പില്‍ അജിത്ത് കുമാറിനൊപ്പമുള്ള സുപ്രജ് വെങ്കട്ട് പകർത്തിയ ചിത്രങ്ങളാണ് വൈറലായത്. റൈഡിങ് ഗിയറുകള്‍ ധരിച്ച് ട്രാവല്‍ ബാഗുമായി നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങളും യുകെ/യൂറോ ടണല്‍ ട്രെയിനില്‍ വച്ച് അജിത്തിനൊപ്പം എടുത്ത ചിത്രങ്ങളും സുപ്രജ് വെങ്കട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ajith-2

ആദ്യമായല്ല അജിത്തിന്റെ ബൈക്ക് യാത്രകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 2021 സെപ്റ്റംബറില്‍ 5000 ത്തിലേറെ കിലോമീറ്ററാണ് അജിത് റഷ്യയില്‍ ബൈക്കില്‍ സഞ്ചരിച്ചത്. വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു ആ യാത്ര. ഇന്ത്യയില്‍ സിക്കിമിലും കൊല്‍ക്കത്തയിലും അജിത് തന്റെ സൂപ്പര്‍ ബൈക്കില്‍ പോയിട്ടുണ്ട്. 

ഇപ്പോള്‍ എകെ 61 എന്നു താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് അജിത് യുറോപ്യൻ ട്രിപ്പ് നടത്തുന്നത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ജൂലൈ ആദ്യവാരം പുണെയില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനം മഞ്ജുവാര്യരാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 

ajith-3

ബി.എം.ഡബ്ല്യു 1200RT സൂപ്പര്‍ ബൈക്കിലെ യാത്ര

ബിഎംഡബ്ല്യു 1200RT സൂപ്പര്‍ ബൈക്കിലാണ് അജിത്തിന്റെ യാത്ര. ഈ ബാക്കിന് ഇരുപത് ലക്ഷം രൂപയോളം വില വരും. കാര്‍, ബൈക്ക് റേസിങ്ങിലുള്ള താല്‍പര്യത്തിന് പുറമേ ഫൊട്ടോഗ്രഫിയും അജിത്തിന്റെ ഇഷ്ടമേഖലയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തമിഴ്‌നാട്ടില്‍ നടന്ന റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ആറ് മെഡലുകളാണ് അജിത് നേടിയത്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ യുഎവി (പൈലറ്റില്ലാ ചെറുവിമാനം) സിസ്റ്റം അഡ്വൈസറും ഹെലിക്കോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമാണ് അജിത്ത്. പൈലറ്റ് ലൈസന്‍സുള്ള അജിത്ത് പലപ്പോഴും ചെന്നൈയിലെ ഫ്‌ളെയിങ് ക്ലബിലും എത്താറുമുണ്ട്. എകെ61ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം അജിത്ത് മറ്റൊരു ബൈക്ക് ട്രിപ്പിന് പദ്ധതിയിടുന്നതായും വാര്‍ത്തകളുണ്ട്.

English Summary: Actor Ajith Kumar Europe Travel In BMW Bike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA