ADVERTISEMENT

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട് പാരിസിൽ അവധിക്കാലം ആഘോഷിക്കുകയാണ് അര്‍ജുനും, നടിയും ഗേള്‍ഫ്രണ്ടുമായ മലൈക അറോറയും. ‌സുന്ദരചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മലൈക അറോറയും അർജുൻ കപൂറും പാരിസിലേക്ക് പറന്നത്. മുംബൈ എയർപോർട്ടിൽ, ഇരുവരും ഒന്നിച്ചുള്ള ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

സഞ്ചാരികളുടെ ഹൃദയം കവരുന്ന നഗരമാണ് പാരിസ്. ഫ്രാൻസിന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമായ പാരിസ്, പ്രണയത്തിന്‍റെയും കലാകാരന്മാരുടെയും നാടായാണ് അറിയപ്പെടുന്നത്. പാരിസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈഫല്‍ ടവര്‍. 1889-ൽ പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്ത് സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈഫല്‍ ടവറിനുണ്ട്. പ്രതിദിനം ശരാശരി 25,000 സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

ഈഫല്‍ ടവര്‍ കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വേറെയും നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ബസിലിക്ക ഓഫ് സാക്രെ-കോർ, ലൂവ്രെ മ്യൂസിയം, സെന്റർ പോംപിഡോ, മ്യൂസി ഡി ഓർസെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്‍റെ ശവകുടീരം, വെർസൈൽസ് കൊട്ടാരം, ഫോണ്ടെയ്ൻബ്ലൂ കൊട്ടാരം മുതലായവയുമെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

2018-ൽ, യൂറോമോണിറ്റർ ഗ്ലോബൽ സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്‌സ് കണക്കാക്കിയാൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയർലൈൻ ഡെസ്റ്റിനേഷനായിരുന്നു ഇവിടം. അമേരിക്ക, യു.കെ, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.

നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള കലാകാരന്മാരെ പാരിസ് നഗരം ആകർഷിച്ചു. തൽഫലമായി, പാരിസ് "സിറ്റി ഓഫ് ആർട്ട്" എന്ന ഖ്യാതി നേടി. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ പാരീസിലെ കലയുടെ വികാസത്തിൽ ഇറ്റാലിയൻ കലാകാരന്മാർ അഗാധമായ സ്വാധീനം ചെലുത്തി. പെയിന്റിംഗും ശില്പകലയും ഫ്രഞ്ച് രാജവാഴ്ചയുടെ അഭിമാനമായി മാറി. ഇപ്പോഴും മഹത്തായ കലയുടെ മൂര്‍ത്തീഭാവമായാണ് പാരിസ് നഗരത്തെ ലോകസഞ്ചാരികള്‍ കാണുന്നത്.

English Summary: Malaika Arora and Arjun Kapoor share romantic holiday pictures from Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com