നിധിപ്പെട്ടി ടോയ്‌ലറ്റും സ്വര്‍ണക്കല്ലും; ലോകത്തെ ഏറ്റവും വിചിത്രമായ മ്യൂസിയങ്ങൾ

museums3
OSTILL is Franck Camhi/shutterstock
SHARE

ചരിത്രപരമോ കലാപരമോ ശാസ്ത്രീയമോ സാംസ്കാരികപരമോ ആയ പ്രാധാന്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടങ്ങളാണ് മ്യൂസിയങ്ങൾ. യാത്ര ചെയ്യുമ്പോള്‍ അതാതിടങ്ങളിലെ മ്യൂസിയങ്ങള്‍ കൂടി സന്ദര്‍ശിച്ചാല്‍, ആ സ്ഥലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച വർധിക്കുമെന്നത് സത്യമാണ്. എന്നാല്‍ മ്യൂസിയങ്ങളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒട്ടനേകം മ്യൂസിയങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കൗതുകമുണര്‍ത്തുന്ന അത്തരം ചില മ്യൂസിയങ്ങള്‍ ഇതാ.

museums4
John Wreford/shutterstock

അവാനോസ് ഹെയർ മ്യൂസിയം (തുർക്കി)

പേരു സൂചിപ്പിക്കുന്നതു പോലെ, വ്യത്യസ്ത തരം മുടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ് തുര്‍ക്കിയിലെ അവാനോസ് ഹെയര്‍ മ്യൂസിയം. 16,000 ത്തോളം മുടി സാമ്പിളുകൾ ഇവിടെയുണ്ട്. 1979 ൽ ആരംഭിച്ച ഈ മ്യൂസിയം ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ആഴ്ചയില്‍ ഏഴു ദിവസവും തുറക്കുന്ന ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

museums1
Mark Green/shutterstock

ഗോൾഡ് മ്യൂസിയം (ബൊഗോട്ട, കൊളംബിയ)

ഏറ്റവും കൂടുതൽ സ്വർണ പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയമാണ് കൊളംബിയയിലെ ബൊഗോട്ടയിലുള്ള ഗോള്‍ഡ്‌ മ്യൂസിയം. സ്വര്‍ണ പാത്രങ്ങൾ, ഷെല്ലുകൾ, സ്വര്‍ണം പൊതിഞ്ഞ കല്ലുകൾ, തുണിത്തരങ്ങളിലും തടിയിലും ഘടിപ്പിച്ച സ്വര്‍ണ അലങ്കാരങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. വര്‍ഷം തോറും 500,000 ത്തിലധികം വിനോദസഞ്ചാരികൾ മ്യൂസിയം സന്ദർശിക്കുന്നു. ഒരാള്‍ക്ക് 159 രൂപയാണ് പ്രവേശനഫീസ്.

കപ്പ് നൂഡിൽസ് മ്യൂസിയം ഒസാക്ക ഇകെഡ (ജപ്പാൻ)

കപ്പ് നൂഡിൽസിന്‍റെ ജന്മനാടാണ് ജപ്പാനിലെ ഒസാക്ക. അതുകൊണ്ടുതന്നെ, ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയങ്ങളിൽ ഒന്നായ കപ്പ് നൂഡിൽസ് മ്യൂസിയം സന്ദര്‍ശിക്കുന്നത് ഭക്ഷണപ്രേമിയായ ഏതൊരു സഞ്ചാരിക്കും മികച്ച ഒരു അനുഭവമായിരിക്കും. 800 ലധികം ഉൽപന്നങ്ങള്‍ പാക്കുകളില്‍ അടുക്കിവച്ചിരിക്കുന്ന തുരങ്കമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കപ്പ് നൂഡിൽസ് ഉണ്ടാക്കുന്ന മുഴുവൻ പ്രക്രിയയ്ക്കും സാക്ഷ്യം വഹിക്കാനും സ്വന്തമായി നൂഡിൽസ് നിർമിക്കാനും വിവിധതരം നൂഡില്‍സ് വാങ്ങാനുമെല്ലാം ഇവിടെ സാധിക്കും. പ്രവേശനം സൗജന്യമാണ്.

museums5
Supachai Panyaviwat/shutterstock

സുലഭ് ഇന്‍റര്‍നാഷനൽ മ്യൂസിയം ഓഫ് ടോയ്‌ലറ്റ് (ഡൽഹി, ഇന്ത്യ)

4500 വർഷം മുമ്പുള്ള ടോയ്‌ലറ്റുകളുടെ ചരിത്രം അറിയണോ? നേരെ ഡല്‍ഹിയിലുള്ള സുലഭ് ഇന്‍റര്‍നാഷനൽ മ്യൂസിയം ഓഫ് ടോയ്‌ലറ്റിലേക്ക് വന്നാല്‍ മതി! പ്ലെയിൻ ചേംബർ പോട്ടുകൾ മുതൽ ആഡംബരപൂർവം അലങ്കരിച്ച വിക്ടോറിയൻ ടോയ്‌ലറ്റുകള്‍ വരെ ഇവിടെയുണ്ട്. നിധിപ്പെട്ടി, ബുക്ക് കേസ് തുടങ്ങിയ വിചിത്രമായ ആകൃതിയിലുള്ള ടോയ്‌ലറ്റുകളും ഇവിടെ കാണാം. ദിവസവും തുറന്നുപ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനമാണ്.

മ്യൂസിയം ഓഫ് സെക്സ് (ന്യൂയോർക്ക്, യുഎസ്എ)

മനുഷ്യ ലൈംഗികതയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും പരിണാമവും അവതരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കയിലെ ‘മ്യൂസിയം ഓഫ് സെക്സി’ന്‍റെ പ്രധാന ലക്ഷ്യം. ലൈംഗികതയുമായി ബന്ധപ്പെട്ട 15,000 ത്തിലധികം പുരാവസ്തുക്കൾ, ഫൊട്ടോഗ്രഫുകൾ, വസ്ത്രങ്ങൾ, കലാസൃഷ്ടികൾ എന്നിവയെല്ലാം ഇവിടെയുണ്ട്. 

museums
Osugi/shutterstock

ഇന്‍റര്‍നാഷനൽ സ്പൈ മ്യൂസിയം (വാഷിങ്ടൻ ഡിസി, യുഎസ്എ)

ജേസൺ ബോൺ മുതൽ ജയിംസ് ബോണ്ട് വരെ വെള്ളിത്തിരയില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച ഒട്ടനേകം സ്പൈ സിനിമകളുണ്ട്. സിനിമയിൽ മാത്രമല്ല യഥാർഥ ലോകത്തും ചാരന്മാരുടെയും ചാരപ്രവര്‍ത്തനങ്ങളുടെയും സ്വാധീനം വളരെ വലുതാണ്. അതിന്‍റെ പ്രാധാന്യമാണ് ഈ മ്യൂസിയത്തിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍ കാണാനാവുക.

പൊതുജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത സ്പൈ ഗാഡ്‌ജെറ്റുകളുടെ ഒരു വലിയ ശേഖരം മ്യൂസിയത്തിലുണ്ട്. ലിപ്സ്റ്റിക് പിസ്റ്റൾ, സ്പൈ ക്യാമറകൾ, മെഷീൻ ഗണ്ണുകളും ഹൈടെക് ഫീച്ചറുകളും ഘടിപ്പിച്ച ചാര കാറുകൾ, മൈക്രോഫോണുകള്‍ ഘടിപ്പിച്ച ഷൂകൾ, വ്യാജ കറൻസികൾ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ കാണാം. 1,115 രൂപ മുതലാണ്‌ ഇവിടേക്കുള്ള പ്രവേശനഫീസ്.

കാൻകൂൺ അണ്ടർവാട്ടർ മ്യൂസിയം, മെക്സിക്കോ

വിനോദവും കലയും സമ്മേളിക്കുമ്പോള്‍ ഉണ്ടാകുന്ന അതിശയകരവും അവിശ്വസനീയവുമായ കാഴ്ചകളാണ് മെക്സിക്കോയിലെ കാൻകൂണിലുള്ള അണ്ടർവാട്ടർ മ്യൂസിയത്തില്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ഇവിടെ, വെള്ളത്തിനടിയിലായി 500 ലധികം പ്രതിമകളും ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഗ്ലാസ് ബോട്ടുകളിലോ സ്കൂബ ഡൈവിങ്ങിലൂടെയോ സ്നോർക്കലിങ്ങിലൂടെയോ ഇവിടെയെത്തി ഇവ കാണാം. ഇവയോരോന്നിനും പ്രത്യേകം ചാര്‍ജും ഈടാക്കുന്നുണ്ട്.

English Summary: Strangest Museums In The World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}