ഗ്ലാമറസായി വേദിക; വെക്കേഷന്‍റെ മനോഹരചിത്രങ്ങള്‍

Vedhika
SHARE

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെ ഈ മഹാരാഷ്ട്രക്കാരി മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഇപ്പോഴിതാ, മാലദ്വീപില്‍ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള നിരവധി ഗ്ലാമറസ് ചിത്രങ്ങളും വിഡിയോകളും വേദിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മാലദ്വീപിലെ ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ടില്‍ നിന്നാണ് വേദിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. മാലദ്വീപിലെ രാ അറ്റോളിലാണ് ലക്ഷ്വറി ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.

വടക്കൻ മാൽഹോസ്മാഡുലു അറ്റോളും അലിഫുഷി ദ്വീപും ഉൾപ്പെടുന്ന പ്രദേശമാണ് രാ അറ്റോള്‍. മുൻപ് ഈ വിനോദസഞ്ചാരികൾക്ക് അറ്റോളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നു. 1990-കളുടെ അവസാനം മുതൽ ഈ നയത്തിൽ മാറ്റമുണ്ടായി. ലോമ മാമിഗിലി , മീധുപ്പാരു എന്നിവയാണ് രാ അറ്റോളിലെ പ്രധാന ടൂറിസ്റ്റ് റിസോർട്ട് ദ്വീപുകൾ.

താമസക്കാര്‍ക്കായി എല്ലാവിധ പ്രീമിയം സൗകര്യങ്ങളും ഒരുക്കുന്ന ഹെറിറ്റന്‍സ് ആരാ പഞ്ചനക്ഷത്ര റിസോര്‍ട്ട്, സെലിബ്രിറ്റികളുടെ പ്രിയ വിനോദകേന്ദ്രമാണ്. കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന പൂന്തോട്ടവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികള്‍ വിളമ്പുന്ന റെസ്റ്റോറന്റുമെല്ലാം ഇവിടുത്തെ സവിശേഷതകളാണ്. അതിഥികള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഡെസ്‌ക് 24 മണിക്കൂറും സജീവമാണ്.

റിസോർട്ടിൽ നിന്ന് 39 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ ബാ അറ്റോൾ. പതിമൂന്നു ദ്വീപുകളാണ് ഇവിടെയുള്ളത്. യുനെസ്കോ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ച ബാ അറ്റോളില്‍ അപൂര്‍വ്വമായ ഒട്ടനേകം ജലജീവികളുണ്ട്.

English Summary: Vedhika Enjoys Holiday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}