ബുദ്ധനൊപ്പം ബാറ്റ്മാനും സ്പൈഡർമാനും; ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

temple-wat-rong-khun2
Image: fokke baarssen/shutterstock
SHARE

തായ്‌ലൻഡിലെ ഏറ്റവും അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് "വൈറ്റ് ടെംപിൾ" എന്നറിയപ്പെടുന്ന വാട്ട് റോങ് ഖുൻ. ചിയാങ് റായ് പട്ടണത്തിന് പുറത്തുള്ള ഈ ക്ഷേത്രം, സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 1997- ൽ തായ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ചലേംചായ് കോസിറ്റ്പിപത് ആണ് ഈ ക്ഷേത്രം ഇപ്പോഴുള്ള രീതിയില്‍ പുനര്‍നിര്‍മിച്ചത്. 

temple-wat-rong-khun1
Image: noina/shutterstock

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലങ്ങളില്‍, പഴയ കാല വാട്ട് റോങ് ഖുൻ ക്ഷേത്രത്തിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. നവീകരണത്തിന് ഫണ്ട് ഉണ്ടായിരുന്നില്ല. ആ സമയത്താണ് ചലേംചായ് പുതിയൊരു ആശയവുമായി മുന്നോട്ടുവന്നത്. സ്വന്തം കയ്യില്‍ നിന്നും പദ്ധതിക്ക് പണം നൽകാനും ക്ഷേത്രം പൂർണമായും പുനർനിർമിക്കാനും അദ്ദേഹം തീരുമാനിച്ചു. ബുദ്ധഭഗവാനുള്ള വഴിപാടായാണ് ചലേംചായ് പദ്ധതി ഏറ്റെടുത്തത്. ഇന്നുവരെ ഏകദേശം കാല്‍ കോടിയോളം രൂപ അദ്ദേഹം പുനര്‍നിര്‍മാണത്തിനായി ചെലവിട്ടു. ക്ഷേത്രത്തോട് ചേർന്നുള്ള പ്രദേശം, ബുദ്ധമതവുമായി ബന്ധപ്പെട്ട പഠനത്തിന്‍റെയും ധ്യാനത്തിന്‍റെയും കേന്ദ്രമാക്കാനാണ് കോസിത്പിപത് ഉദ്ദേശിക്കുന്നത്. ഇനിയും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയാവൂ. പൂർത്തിയാകുമ്പോൾ, ഉബോസോട്ട് , ഒരു ഹാൾ, ഒരു ധ്യാന ഹാൾ, ഒരു ആർട്ട് ഗാലറി, സന്യാസിമാർക്കുള്ള താമസസ്ഥലം എന്നിവ ഉൾപ്പെടെ ഒമ്പത് കെട്ടിടങ്ങൾ ക്ഷേത്രത്തില്‍ ഉണ്ടാകും. 

'പുനർജന്മ ചക്രം' കടന്ന്

ഒരു ചെറിയ തടാകത്തിന് മുകളിലൂടെയുള്ള പാലം കടന്നാണ് ക്ഷേത്രത്തിലെ പ്രധാന കെട്ടിടമായ ഉബോസോട്ടിലേക്ക് എത്തിച്ചേരുന്നത്. "പുനർജന്മ ചക്രം"  എന്നാണ് ഈ പാലം അറിയപ്പെടുന്നത്. മനുഷ്യന്‍റെ ആഗ്രഹങ്ങളെ പ്രതീകവല്‍ക്കരിക്കുന്ന നൂറുകണക്കിന് കൈകൾ പാലത്തിന് മുന്നിലായി കാണാം. തടാകത്തിന് അടുത്തായി ബുദ്ധ പുരാണങ്ങളിലെ രണ്ട് കിന്നരികളുടെ ശില്‍പ്പങ്ങളുമുണ്ട്.  ഉബോസോട്ടിന് മുന്നിലായി ധ്യാന ബുദ്ധന്‍റെ നിരവധി ചിത്രങ്ങളുണ്ട്. ഈ പാലം, മരണ ചക്രം കടന്ന്, കഷ്ടപ്പാടുകളില്ലാത്ത അവസ്ഥയിലേക്കുള്ള പുനർജന്മത്തെയാണ് സൂചിപ്പിക്കുന്നത്. പ്രലോഭനങ്ങൾ, അത്യാഗ്രഹം, ആഗ്രഹം എന്നിങ്ങനെയുള്ള ലൗകിക ചോദനകളെ അതിജീവിച്ച് സന്തോഷത്തിലേക്കുള്ള വഴിയെ ഇത് പ്രതീകപ്പെടുത്തുന്നു.

സ്വർഗത്തിന്‍റെ കവാടം

temple-wat-rong-khun
Image: Scott Biales DitchTheMap/shutterstock

പാലം കടന്ന ശേഷം, "സ്വർഗത്തിന്‍റെ കവാട"മെന്നറിയപ്പെടുന്ന ഭാഗത്ത് എത്തിച്ചേരുന്നു, മരണത്തെയും രാഹുവിനെയും പ്രതിനിധീകരിക്കുന്ന രണ്ട് ജീവികൾ ഈ കവാടത്തിന് കാവൽ നിൽക്കുന്നു. വാട്ട് റോങ് ഖൂനിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമാണ് ഉബോസോട്ട്. വെളുത്ത നിറത്തില്‍ പ്ലാസ്റ്ററിൽ നിര്‍മിച്ച കെട്ടിടത്തിനു മുകളിലായി ഗ്ലാസ് കഷണങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ഇതിന്‍റെ മൂന്ന് തട്ടുകളുള്ള മേൽക്കൂരയും നാഗ സർപങ്ങളും പോലെയുള്ള ക്ലാസിക് തായ് 

സൂപ്പർഹീറോകളും കാഴ്ചയും

പല പഴയ ക്ഷേത്രങ്ങളുടെയും ചുവർചിത്രങ്ങള്‍ ബുദ്ധമത കഥകളുടെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ,  ഈ ക്ഷേത്രത്തിന്‍റെ ചുവരുകളിൽ ആധുനികതയാണ് മുന്നിട്ടുനില്‍ക്കുന്നത്. സിനിമകളിലെയും കോമിക്സിലെയും വില്ലൻമാരും സൂപ്പർഹീറോകളുമെല്ലാം ഇവിടെയുണ്ട്. ഹാരി പോട്ടർ, സൂപ്പർമാൻ, ഹലോ കിറ്റിബാറ്റ്മാൻ, സ്പൈഡർമാൻ, എൽവിസ് തുടങ്ങിയ കഥാപാത്രങ്ങളും മൈക്കൽ ജാക്സൺ, ‘ദി മാട്രിക്സി’ലെ നിയോ, ഫ്രെഡി ക്രൂഗർ, ടി- 800 സീരീസ് ടെർമിനേറ്റർ തുടങ്ങിയവരെല്ലാം ഇവിടുത്തെ ചുവര്‍ചിത്രങ്ങളില്‍ നിറയുന്നു. ഉബോസോട്ടിന്‍റെ പിൻവശത്തെ ഭിത്തിയിൽ ബുദ്ധന്‍റെ ഒരു സ്വർണ ചുവർചിത്രമുണ്ട്,

ഇവിടുത്തെ വേറിട്ടുനിൽക്കുന്ന മറ്റൊരു കാഴ്ച വിശ്രമമുറി കെട്ടിടമാണ്. സ്വർണ നിറത്തിലുള്ള ഈ കെട്ടിടം ശരീരത്തെ പ്രതിനിധീകരിക്കുന്നു. അരികിലുള്ള വെളുത്ത ഉബോസോട്ട് കെട്ടിടം മനസ്സിനെയാണ്  പ്രതിനിധീകരിക്കുന്നത്. 

ശ്മശാനമാണ് മറ്റൊരു കാഴ്ച. ബുദ്ധമതത്തിൽ മരണം എന്നത് ഈ ജീവിതത്തിൽ നിന്ന് അടുത്ത ജീവിതത്തിലേക്കുള്ള യാത്രയാണ്‌. ബോധോദയം ഉണ്ടാകുന്നതുവരെ മരണത്തിന്‍റെയും പുനർജന്മത്തിന്‍റെയും ചക്രം തുടര്‍ന്നുകൊണ്ടേയിരിക്കും. മരിച്ചയാള്‍ ജീവിതത്തില്‍ ചെയ്ത ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് അടുത്ത ജന്മം എന്തായി പുനർജനിക്കുമെന്ന് നിർണയിക്കുന്നത്.

ക്ഷേത്രാങ്കണത്തിന് ചുറ്റുമായി നിരവധി കോൺക്രീറ്റ് "മരങ്ങൾ" ഉണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയില്‍ സ്വന്തം പേരെഴുതി തൂക്കാം. ഇതിനായി ഒരാള്‍ക്ക് ഏകദേശം എഴുപതു രൂപയാണ് ഈടാക്കുന്നത്. കൂടാതെ, ആഗ്രഹ പൂര്‍ത്തീകരണത്തിനായി ആളുകള്‍ നാണയങ്ങള്‍ എറിയുന്ന ഒരു കിണറും ഇവിടെയുണ്ട്. 

English Summary: Thailand’s Most Unique Temple: Wat Rong Khun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}