Premium

‘നന്ദി മമ്മൂട്ടി’: മള്‍ട്ടിപ്പിൾ എൻട്രി വീസ ഇനി 6 മാസം; ടൂറിസം വീണ്ടെടുക്കും; വിദേശികളെ ‘ഇറക്കാൻ’ ലങ്ക!

HIGHLIGHTS
  • രാജ്യപുരോഗതിക്കു ടൂറിസം മേഖല വീണ്ടെടുക്കാൻ പദ്ധതികളുമായി ശ്രീലങ്ക
  • വിദേശ ടൂറിസ്റ്റുകളെ കൂട്ടത്തോടെ എത്തിക്കാൻ ആകർഷക പദ്ധതികൾ
Mammootty-pic
മമ്മൂട്ടിയും ജയസൂര്യയും, ശ്രീലങ്കയിൽ എത്തിയ വിദേശ ടൂറിസ്റ്റുകൾ Ishara S. KODIKARA / AFP
SHARE

അവസാന 10 ഓവറുകളിൽ പരമാവധി റൺസെടുക്കുക എന്ന, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അതുവരെ നിലനിന്നിരുന്ന ശീലത്തെ അടിച്ചു പറത്തിക്കൊണ്ടാണ് സനത് ജയസൂര്യയെന്ന ഇടംകൈയൻ ഓപ്പണർ 1996ൽ ശ്രീലങ്കയുടെയും ഒപ്പം ലോകക്രിക്കറ്റിന്റെയും ചരിത്രം മാറ്റിക്കുറിച്ചത്. ക്രിക്കറ്റ് ടീം സിലക്ടറായും കോച്ചായും രാഷ്ട്രീയക്കാരനായും പിന്നെയും പല വേദികളിൽ ജയസൂര്യയെ കണ്ടു. എന്നാൽ രാജപക്സെ കുടുംബത്തെ അധികാരത്തിൽനിന്ന് തെറിപ്പിച്ച പ്രക്ഷോഭത്തിന്റെ മുൻ നിരയിലാണ് ഒടുവിൽ അദ്ദേഹത്തെ കണ്ടത്. പ്രക്ഷോഭം വിജയം കണ്ടു. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയും പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനയും ചുമതലയേറ്റു. ഭക്ഷണവും ഇന്ധനവും മരുന്നുകളും പോലും വാങ്ങാൻ ശേഷിയില്ലാതെ പരിപൂർണമായി തകർന്നു പോയ രാജ്യം പതുക്കെ പിച്ചവച്ചു തുടങ്ങി. ടൂറിസത്തെ മുന്നിൽ നിർത്തി ശ്രീലങ്കൻ അതിജീവനത്തിന്റെ പുതിയ ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജയസൂര്യ ഇപ്പോൾ. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ താരങ്ങളെയും ടൂറിസ്റ്റുകളെയുമെല്ലാം തന്റെ രാജ്യത്തേക്കു ക്ഷണിച്ചിരിക്കുകയാണ് ദ്വീപ് രാഷ്ട്രത്തിന്റെ ഈ ഇതിഹാസ ക്രിക്കറ്റ് താരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}