അപൂര്‍വവും വൈവിധ്യവും നിറഞ്ഞ മാർക്കറ്റുകളിലൂടെ

Philadelphia5
Image Source: Philadelphia Convention & Visitors Bureau
SHARE

അമേരിക്കയിലെ ഫിലാഡെല്‍ഫിയ അപൂര്‍വവും വൈവിധ്യം നിറഞ്ഞതുമായ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകളുടെ പേരിലും പ്രസിദ്ധമാണ്. സുസ്ഥിരവും പരിസ്ഥിതിയോട് ചേര്‍ന്നു പോകുന്നതുമായ ജൈവ കൃഷിയുടെ ഉത്പന്നങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണുകയും ആസ്വദിക്കുകയും വാങ്ങുകയും ചെയ്യാം. ഫിലാഡെല്‍ഫിയയിലെ പലവിധ ഫാമുകളില്‍ നിന്നുള്ള ഇറച്ചിയും പച്ചക്കറിയും പഴങ്ങളും മാത്രമല്ല നാടിന്റെ തനത് കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇത്തരം ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകള്‍ വഴി ആസ്വദിക്കാനാവും. ഫിലാഡെല്‍ഫിയയിലെ പ്രധാന ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകളെ പരിചയപ്പെടാം.

Philadelphia7
Image Source:Philadelphia Convention & Visitors Bureau

റീഡിങ് ടെര്‍മിനല്‍ മാര്‍ക്കറ്റ്

അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകളിലൊന്നായ റീഡിങ് ടെര്‍മിനല്‍ മാര്‍ക്കറ്റിന് 128 വര്‍ഷത്തോളം പഴക്കമുണ്ട്. ഫിലാഡെല്‍ഫിയയിലെ 80ഓളം ഫാമുകളില്‍ നിന്നാണ് ഈ മാര്‍ക്കറ്റിലേക്ക് ഉൽപന്നങ്ങളെത്തിക്കുന്നത്. ബ്രഡും ഇറച്ചിയും മീനും മാത്രമല്ല തയാറാക്കിയ ഭക്ഷണങ്ങളും ഇവിടേക്കെത്തും. പ്രാദേശികമായി നിര്‍മിക്കുന്ന കരകൗശല വസ്തുക്കളും ആഭരണങ്ങളും ഫിലാഡെല്‍ഫിയുടെ കേന്ദ്ര ഭാഗത്തുള്ള ഈ മാര്‍ക്കറ്റിലേക്കെത്തും.

Philadelphia2
Image Source:Philadelphia Convention & Visitors Bureau

റീഡിങ് ടെര്‍മിനല്‍ മാര്‍ക്കറ്റിലേക്കെത്തുന്നവര്‍ക്ക് ഫിലാഡെല്‍ഫിയുടെ രുചിവൈവിധ്യവും അറിയാനാകും. ബ്രൊക്കോളി റാബെയും റോസ്റ്റ് പോര്‍ക്ക് സാന്‍ഡ്‌വിച്ചും ചീസ് സ്‌റ്റേക്‌സും വൈവിധ്യമാര്‍ന്ന സാന്‍ഡ്‌വിച്ചുകളും ആപ്പിള്‍ ഡംബ്ലിങുമെല്ലാം സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമാകും. പ്രസിദ്ധമായ ഫോര്‍ത്ത് സ്ട്രീറ്റ് കുക്കീസും ഒരു മസ്റ്റ് ട്രൈ തന്നെ.

Philadelphia1
Image Source:Philadelphia Convention & Visitors Bureau

ഹെഡ്ഹൗസ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്

രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള മറ്റൊരു ഫാര്‍മേഴ്‌സ് മാര്‍ക്കറ്റാണ് ഹെഡ്ഹൗസ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ സജീവമാണ് ഹെഡ്ഹൗസ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്. ഇന്നും ഇവിടുത്തെ ആഴ്ച ചന്ത സജീവമാണ്.

Philadelphia
Image Source:Philadelphia Convention & Visitors Bureau

റിറ്റെന്‍ഹൗസ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്

ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് റിറ്റെന്‍ഹൗസ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് സജീവമാവുക. പ്രാദേശിക കര്‍ഷകരില്‍ നിന്നു മാംസവും ചീസും പച്ചക്കറിയും തുടങ്ങി തേനും ബിയറും വരെ ഈ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിലേക്ക് വില്‍പനക്കെത്തും. ബേക്ക് ചെയ്ത പലഹാരങ്ങളും പൂക്കളും മറ്റുള്ളവയുമെല്ലാം ഫാമുകളില്‍ നിന്നും ഇവിടേക്കെത്താറുണ്ട്.

ഫില്‍റ്റര്‍ സ്‌ക്വയര്‍

റിറ്റന്‍ഹൗസ് മാര്‍ക്കറ്റിനോട് ചേര്‍ന്നു തന്നെയാണ് ഫില്‍റ്റര്‍ സ്‌ക്വയറുമുള്ളത്. ബ്രോഗ് ഹൈഡ്രോപോണിക്‌സ് എന്ന ഫാമില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ഫില്‍റ്റര്‍ സ്‌ക്വയറിനെ സമ്പന്നമാക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പൂര്‍ണമായും ഒഴിവാക്കിയുള്ളതാണ് ഇവിടുത്തെ കൃഷി രീതി. ശനിയാഴ്ചയാണ് ഫില്‍റ്റര്‍ സ്‌ക്വയര്‍ സജീവാമാകാറ്. 

Philadelphia6
Image Source:Philadelphia Convention & Visitors Bureau

ഇറ്റാലിയന്‍ മാര്‍ക്കറ്റ്

ഫിലാഡെല്‍ഫിയയുടെ തെക്കുഭാഗത്താണ് ഇറ്റാലിയന്‍ മാര്‍ക്കറ്റ്. അമേരിക്കയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റാണിത്. മീനും ഇറച്ചിയും ചീസും അടക്കം എല്ലാം വില്‍ക്കുന്നത് തുറന്ന കടകളിലാണ്. ഇറ്റാലിയന്‍ മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ ഉൽപന്നങ്ങള്‍ മാത്രമല്ല ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ ഉൽപന്നങ്ങളും ലഭ്യമാണ്.

ചെറി സ്ട്രീറ്റ് പീ

ഡെലവോ നദിക്കരയിലാണ് ഫിലാഡെല്‍ഫിയയിലെ ഏറ്റവും പുതിയ മാര്‍ക്കറ്റുകളിലൊന്നായ ചെറി സ്ട്രീറ്റ് പീയുള്ളത്. ആര്‍ട്ടിസ്റ്റ് സ്റ്റുഡിയോകളും കലാപ്രദര്‍ശനങ്ങളും മറ്റു പരിപാടികളുമൊക്കെയായി ഈ മാര്‍ക്കറ്റ് എപ്പോഴും സജീവമായിരിക്കും. ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിനൊപ്പം കലാ സാംസ്‌ക്കാരിക പരിപാടികളും ആഭരണ- വസ്ത്ര വില്‍പന ശാലകളും ഗിഫ്റ്റ് ഷോപ്പുകളുമെല്ലാം പ്രാദേശിക തനിമ നിറഞ്ഞതാണ്. ഫുഡ് ട്രക്കുകളും ചെറി സ്ട്രീറ്റ പീയിലെ സ്വാഭാവിക കാഴ്ചയാണ്. 

ഫയര്‍മൗണ്ട് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്

ഈസ്റ്റേണ്‍ സ്റ്റേറ്റ് ജയിലിന് സമീപമാണ് ഫയര്‍മൗണ്ട് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്. എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ഈ മാര്‍ക്കറ്റ് സജീവമാവുക. പ്രാദേശികമായി നിര്‍മിച്ച കാപ്പിയും പഴങ്ങളും ബേക്ക് ചെയ്ത പലഹാരങ്ങളുമെല്ലാം ഇവിടെ സുലഭമായി ലഭിക്കും.

English Summary: Street Markets in Philadelphia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA