ഇതാണ് പറുദീസ; തായ്‍ലന്‍ഡ് യാത്രയിൽ പ്രിയ വാരിയർ

priya-varrier
Image Source: Priya Prakash Varrier/Instagram
SHARE

യാത്രകള്‍ നടത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് മലയാളികളുടെ പ്രിയങ്കരിയായ പ്രിയ വാരിയർ. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ബീച്ച്, ഹിൽസ്റ്റേഷൻ എന്നിവിടങ്ങളിലെ മനോഹരമായ ചിത്രങ്ങളും വിഡിയോയും പ്രിയ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി ട്രിപ്പുകൾ പോകുന്നയാളാണ് താരം. മിക്കതും സുഹൃത്തുക്കൾക്കൊപ്പമുളള യാത്രയാണ്. കഴിഞ്ഞ മാസം വർക്കലയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ പ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സൂര്യസ്തമയത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബീച്ച് യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് പ്രിയ വാരിയർ എന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് മനസ്സിലാക്കാം. 

ബീച്ച് യാത്രയ്ക്ക് ശേഷം ഇപ്പോഴിതാ തായ്‍‍ലൻഡിലേക്ക് പറന്നിരിക്കുകയാണ് താരം. ബാങ്കോക്കിൽ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും, ഫുക്കറ്റിലെ ടൈഗർ പാർക്ക് സന്ദർശനവും കടുവയെ അരികിലിരുന്നു പരിപാലിക്കുന്ന വിഡിയോയുമൊക്കെ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് താഴെ നിരവധിപേർ കമന്റും ചെയ്തിട്ടുണ്ട്.

സിനിമാക്കാരുടെ പറുദീസ എന്ന് വിളിക്കാവുന്ന ഫിഫി ദ്വീപിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്. തായ്‍‍ലൻഡ് ട്രിപ് ആഘോഷമാക്കുകയാണ് പ്രിയ വാരിയർ.

സഞ്ചാരികളുടെ പറുദീസയിലേക്ക്

തായ്‍‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ് പഞ്ചാരമണല്‍ ബീച്ചുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പനങ്കൂട്ടങ്ങളും തെളിഞ്ഞ ജലവും ലക്ഷ്വറി സ്പാകളുമെല്ലാമായി ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ആഘോഷിക്കാന്‍ ഇവിടെ ധാരാളം കാര്യങ്ങളുണ്ട്.

ഫി ഫി ദ്വീപുകള്‍

ഈന്തപ്പനകള്‍ കാവല്‍ നില്‍ക്കുന്ന ആറു ദ്വീപുകളുടെ കൂട്ടമാണ്‌ ഫിഫിദ്വീപ്. ഫി ഫി ലേ, ഫി ഫി ഡോണ്‍ എന്നിവയാണ് ഏറ്റവും പ്രസിദ്ധമായവ. കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട, മയാ കടലിടുക്കുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്.

ഫി ഫി ദ്വീപുകള്‍ കാണുക എന്ന ലക്ഷ്യത്തോടെ മാത്രം ഫുക്കറ്റ് സന്ദര്‍ശിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. സ്പീഡ് ബോട്ടില്‍ പോവുകയാണെങ്കില്‍ വെറും 45 മിനിറ്റും കടത്തുവള്ളം വഴിയാണെങ്കില്‍ 90 മിനിറ്റും മാത്രമാണ് ഇവിടേക്ക് പോവാന്‍ എടുക്കുന്ന സമയം. സ്നോര്‍ക്കലിങ് പോലെയുള്ള കടല്‍ത്തീര കായിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുമുണ്ട്. ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും, വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും ഇവിടെയുണ്ട്. 

പച്ച നിറത്തില്‍ തിളങ്ങുന്ന കടലും തീരം നിറയെ പരന്നുകിടക്കുന്ന പഞ്ചാരമണല്‍ത്തരികളുമാണ് തായ്‌ലന്‍ഡിലെ മായാ ബേയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയത്. ഹാറ്റ് നോപ്പാറത്ത് താര-മു കോ ഫി ഫി മറൈൻ നാഷണൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഈ തീരം ടൂറിസവും സ്വാഭാവിക പരിസ്ഥിതിയുടെ നാശവും മൂലം 2018-ല്‍ അടച്ചുപൂട്ടിയിരുന്നു. ഇപ്പോഴിതാ, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടം വീണ്ടും വിനോദസഞ്ചാരത്തിനായി തുറന്നിരുന്നു.

English Summary: Priya Varrier Enjoys Holiday In Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}