ADVERTISEMENT

അമിതാഭ് ബച്ചനും നീന ഗുപ്തയും അഭിനയിച്ച ‘ഗുഡ് ബൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശേഷം മാലദ്വീപില്‍ അവധി ആഘോഷത്തിലാണ് നടി രശ്മിക മന്ദാന. റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നീല നീന്തൽ വസ്ത്രത്തിൽ പൂളില്‍ നിന്നുള്ള ചിത്രമാണ് താരം ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ശനിയാഴ്ച, പൂളിനരികില്‍ ഇരിക്കുന്ന മറ്റൊരു ചിത്രവും രശ്മിക പോസ്റ്റ്‌ ചെയ്തിരുന്നു. വെളുത്ത കട്ട്-ഔട്ട് ഡ്രെസ്സും സണ്‍ഗ്ലാസുമായി അതീവ സുന്ദരിയായാണ് രശ്മിക ഈ ചിത്രത്തിലുള്ളത്. 

മാലദ്വീപിലെ ഓസൻ റിസർവ് ബൊളിഫുഷി റിസോര്‍ട്ടില്‍ നിന്നാണ് രശ്മിക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മാലദ്വീപിന്‍റെ തെക്കേ അറ്റത്തുള്ള ബൊളിഫുഷി ദ്വീപിലാണ് ഓസൻ റിസർവ് ബൊളിഫുഷി പഞ്ചനക്ഷത്ര റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. വിശാലമായ വെളുത്ത മണല്‍ വിരിച്ച ബീച്ചുകളും ശുദ്ധമായ മയില്‍പ്പച്ച നിറത്തില്‍ തിളങ്ങുന്ന വെള്ളവും ഒപ്പം ആഡംബരപൂര്‍ണ്ണമായ സൗകര്യങ്ങളുമെല്ലാമായി സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് ഓസൻ റിസർവ് നല്‍കുന്നത്. വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 20 മിനിറ്റ് ആഡംബര കാറ്റമരൻ അല്ലെങ്കിൽ സ്പീഡ് ബോട്ട് യാത്ര വഴിയാണ് ഇവിടേക്ക് എത്തുന്നത്.

റിസോര്‍ട്ടിന്‍റെ ഓള്‍ ഇന്‍ക്ലൂസീവ് റിസര്‍വ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് കോംപ്ലിമെന്ററി റിട്ടേൺ എയർപോർട്ട് ട്രാൻസ്ഫറുകൾ, സ്‌പെഷ്യാലിറ്റി ഫൈൻ ഡൈനിങ് അനുഭവങ്ങൾ, സ്പിരിറ്റ്, ബിയർ, വൈനുകൾ, കോക്‌ടെയിലുകൾ എന്നിവയുടെ പ്രീമിയം ബ്രാൻഡുകൾ, സ്‌നോർക്കലിംഗ് ഉപകരണങ്ങളുടെ ഉപയോഗം, വാട്ടർ സ്‌പോർട്‌സ്, മിനി ബാർ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. റിസോര്‍ട്ടിനരികില്‍ നിരവധി ലോകോത്തര ഡൈവിംഗ് സൈറ്റുകളുണ്ട്. 

 

നാലു രാത്രിയില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്ക് സ്‌പെഷ്യാലിറ്റി ഫൈൻ ഡൈനിങ് അനുഭവങ്ങളും സ്‌പാ അനുഭവങ്ങളും പ്രത്യേകം ലഭിക്കും. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങള്‍, മിഡിൽ ഈസ്റ്റേൺ വിഭവങ്ങൾ, രുചികരമായ കടല്‍ വിഭവങ്ങൾ എന്നിവയും ഒപ്പം മികച്ച വൈനുകളും ഷാംപെയ്നുകളും ആസ്വദിക്കാം. ഇന്ത്യൻ മഹാസമുദ്രത്തിലെ അസ്തമയക്കാഴ്ചക്കൊപ്പം റൊമാന്റിക് നിമിഷങ്ങള്‍ ചിലവിടാം.

English Summary: Rashmika Mandanna Enjoys Holiday in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com