2023ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഇതാ

Pilatus-mountain
Pilatus mountain and Swiss Alps ,gevision/Istock
SHARE

അടുത്ത വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഇനി കഷ്ടിച്ച് ഒന്നര മാസം മാത്രമേയുള്ളൂ. ഈ വര്‍ഷം കാണാനാവാത്ത കാഴ്ചകളും പോകാനാവാത്ത സ്ഥലങ്ങളുമെല്ലാം അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് മിക്കവരും. വിദേശയാത്രകള്‍ക്കാണെങ്കില്‍ മാസങ്ങളുടെ തയാറെടുപ്പ് വേണ്ടതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള അടുത്ത വര്‍ഷത്തെ യാത്രകള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്തു തുടങ്ങണം. ഇതിനായി, 2023-ൽ തീർച്ചയായും കണ്ടിരിക്കേണ്ട 25 ലക്ഷ്യസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ  ലിസ്റ്റ് നാഷനൽ ജിയോഗ്രാഫി അടുത്തിടെ പുറത്തിറക്കി. 

couple-travel
Happy people jumping,Maridav/shutterstock

കമ്മ്യൂണിറ്റി, പ്രകൃതി, സംസ്കാരം, കുടുംബം, സാഹസികത എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഈ ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. ഇക്കോടൂറിസത്തിനും അധികം അറിയപ്പെടാത്ത സ്ഥലങ്ങള്‍ക്കും പൈതൃകകേന്ദ്രങ്ങള്‍ക്കുമെല്ലാം പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

കമ്മ്യൂണിറ്റി വിഭാഗത്തില്‍ കാർപാത്തോസ്- ഗ്രീസ്, മിൽവാക്കി- വിസ്കോൺസിൻ, ആൽബർട്ട- കാനഡ, ലാവോസ്, ഘാന എന്നീ സ്ഥലങ്ങാണ് ഉള്ളത്. ബോട്സ്വാന, സ്കോട്ടിഷ് ഹൈലാൻഡ്സ്, സ്ലോവേനിയ, ബിഗ് ബെൻഡ് നാഷണൽ പാർക്ക്- ടെക്സസ്, അസോറസ് എന്നിവയെ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്കാരം വിഭാഗത്തില്‍ ഈജിപ്ത്, ബുസാൻ- ദക്ഷിണ കൊറിയ, അപ്പിയൻ വേ- ഇറ്റലി, ചാൾസ്റ്റൺ- സൗത്ത് കരോലിന, ലോംഗ്‌മെൻ ഗ്രോട്ടോസ്- ചൈന എന്നിവയാണ് ഇടംപിടിച്ചത്. 

കുടുംബമായി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ സ്വിറ്റ്സർലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സാൻ ഫ്രാൻസിസ്കോ- കാലിഫോർണിയ, കൊളംബിയ, മാഞ്ചസ്റ്റർ- ഇംഗ്ലണ്ട് എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാഹസികതയ്ക്കായി, ചോക്വിറാവോ- പെറു, ന്യൂസിലാൻഡ്, യൂട്ടാ, ഓസ്ട്രിയൻ ആൽപ്സ്, റിവില്ലഗിഗെഡോ നാഷണൽ പാർക്ക്- മെക്സിക്കോ എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

couple-travel
Image Source: Sutterstock

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ ലിസ്റ്റില്‍ ഉണ്ട്. പ്രാദേശിക സമൂഹങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രത്യേക പരിഗണന നല്‍കിയാണ്‌ ലിസ്റ്റ് തയാറാക്കിയത്.

English Summary:National Geographic reveals its ‘Best of the World’ must-see destinations for 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA