ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവ് നീരജ് ചോപ്ര സ്വിറ്റ്‌സർലൻഡിന്റെ 'ഫ്രണ്ട്ഷിപ്പ് അംബാസഡർ'

Friendship-Ambassador-Neeraj-Chopra
Image Source: Switzerland Tourism
SHARE

അവധിക്കാലത്ത് വിനോദസഞ്ചാരികൾ തിരയുന്നതെല്ലാം സ്വിറ്റ്‌സർലൻഡിൽ ലഭിക്കും. ശുദ്ധവായു, മനോഹരമായ പർവതങ്ങൾ, കളങ്കപ്പെടാത്ത പ്രകൃതി, അതുല്യമായ നഗരങ്ങൾ, സ്മാരകങ്ങൾ, അങ്ങനെ നീളുന്നു. മാത്രമല്ല പ്രകൃതിയിലെ ചില പ്രവർത്തനങ്ങൾ ആസ്വദിക്കാവുന്ന മികച്ച ലക്ഷ്യസ്ഥാനം കൂടിയാണ് ഇൗ മഞ്ഞണിഞ്ഞ രാജ്യം. ഹൈക്കിങ്, ബൈക്കിങ്, വാട്ടർ സ്‌പോർട്‌സ്,റിവർ റാഫ്റ്റിങ്, സ്‌കൈ ഡൈവിങ്, സ്‌നോ സ്‌പോർട്‌സ് തുടങ്ങിയ ആക്റ്റിവിറ്റികൾ സഞ്ചാരികളെ കാത്ത് ഇവിടുണ്ട്.

ഇന്ത്യൻ സഞ്ചാരികൾക്ക് ആൽപൈൻ രാജ്യത്തിന്റെ രസകരവും സാഹസികവും കായികവുമായ വശങ്ങൾ കാണിക്കാനായി  ഇന്ത്യൻ സ്‌പോർട്‌സ് സൂപ്പർസ്റ്റാർ നീരജ് ചോപ്രയെ 'ഫ്രണ്ട്ഷിപ്പ് അംബാസഡറായി' സ്വിറ്റ്‌സർലൻഡ് ടൂറിസം നിയമിച്ചു. തന്റെ പുതിയ റോളിൽ, പ്രതിഭാധനനായ ഇന്ത്യയുടെ കായിക സൂപ്പർ താരം സ്വിറ്റ്‌സർലൻഡിലെ സാഹസികവും കായികപരവും അതിശയകരവുമായ കാഴ്ചകളെ ഇന്ത്യൻ യാത്രക്കാർക്കായി പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.

ടൂർണമെന്റുകൾക്കും പരിശീലനത്തിനുമായി ചോപ്ര പലപ്പോഴും സ്വിറ്റ്‌സർലൻഡിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്തവണ, തന്റെ സീസൺ അവസാനിച്ചതിന് ശേഷം, ഇന്ത്യയുടെ പുതിയ സ്പോർട്സ് ഐക്കൺ തനിക്ക് ഏറ്റവും ഇഷ്ടമുള്ള അഡ്രിനാലിൻ പമ്പിങ് ചെയ്യുന്നതിനിടയിൽ ഈ രാജ്യത്ത് വിശ്രമിക്കാൻ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു. ഇതിനിടയിൽ ചോപ്ര സന്ദർശിച്ച പ്രധാന സ്ഥലങ്ങളിൽ ഇന്റർലേക്കൻ, സെർമാറ്റ്, ജനീവ എന്നിവയും ഉൾപ്പെടുന്നു.

ഈ വർഷം സെപ്റ്റംബറിൽ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ചാംപ്യൻഷിപ്പിൽ വിജയം നേടിയതിനു ശേഷം നീരജും സ്വിറ്റ്‌സർലൻഡിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചേർന്ന് അവധിക്കാലം ആഘോഷിച്ചു. കാന്യോൺ ജംപിങ്, സ്‌കൈ ഡൈവിങ്, ഇന്റർലേക്കനിലെ ജെറ്റ് ബോട്ട്, അതുപോലെ ജംഗ്ഫ്രൗജോച്ചിലെ സ്‌നോ സ്‌കൂട്ടേഴ്‌സും സ്ലെഡസും മുതൽ മോൺസ്റ്റർ ബൈക്കിങ്, ഹൈക്കിങ്, പാരാഗ്ലൈഡിങ്, സെർമാറ്റിലെ ഹെലികോപ്റ്റർ ടൂർ തുടങ്ങിയ വിനോദങ്ങൾ ആവോളം ആഘോഷിച്ചു. എന്നാൽ സാഹസികത അദ്ദേഹത്തിന്റെ അവധിക്കാല ആവേശങ്ങളിൽ ഒന്ന് മാത്രമായിരുന്നു, അതുല്യമായ ഒരു റണ്ണിങ് ടൂർ വഴി അദ്ദേഹം ജനീവ നഗരം സന്ദർശിച്ചു.  

Neeraj-Chopra-travel
Image Source: Switzerland Tourism

ഇ-ടുക്ടുക് ടൂർ വഴി യുണൈറ്റഡ് നേഷൻസ് സന്ദർശിക്കുകയും അതിനു ശേഷം ഗാന്ധി പ്രതിമയിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. പക്ഷേ, നീരജ് ചോപ്ര എന്ന നിലയിൽ, ജനീവയുടെ പ്രശസ്തമായ ലാൻഡ്മാർക്ക് - ജെറ്റ് ഡ്യൂ കാണ്ടത്  അദ്ദേഹത്തിന് ജനീവ തടാകത്തിലേക്ക് ഒരു റിവർ റാഫ്റ്റിങ് ടൂർ പൂർത്തിയാക്കി കൊണ്ടായിരുന്നു

സ്വിറ്റ്‌സർലൻഡ് ടൂറിസം 'ഫ്രണ്ട്ഷിപ്പ് അംബാസഡർ' എന്ന നിലയിൽ, ചോപ്ര രാജ്യത്തെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്, ഹൈക്കിങ്ങും ബൈക്കിങ്ങും, സൗമ്യവും അങ്ങേയറ്റം സാഹസികത നിറഞ്ഞതുമാണെന്നും,  തുടക്കക്കർക്കും പരിചയസമ്പന്നരായവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന സ്‌നോ സ്‌പോർട്‌സ് തുടങ്ങിയവയെ കുറിച്ചും അദ്ദേഹം വിശദീകരിക്കും.

സ്വിറ്റ്‌സർലൻഡ് എന്റെ പ്രിയപ്പെട്ട രാജ്യാന്തര അവധിക്കാല കേന്ദ്രമാണ്. എവിടെയും മനോഹാരിത നിറഞ്ഞു നിൽക്കുന്ന രാജ്യം. സീസണിന് ശേഷം രാജ്യം ചുറ്റിയടിക്കാൻ  സമയം ചെലവഴിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നും എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ഈ രാജ്യം കാണിക്കാനും ഞാൻ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറയുന്നു. തിരക്കേറിയ സീസണിന് ശേഷം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. പർവതങ്ങളിൽ ആയിരുന്നാലും നഗരത്തിൽ ചുറ്റി നടന്നാലും രാജ്യത്ത് എവിടെ ആയിരുന്നാലും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉന്മേഷം തോന്നും. ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം  രാജ്യത്തിന്റെ സാഹസിക വശങ്ങൾ അനുഭവിച്ചറിയാനുള്ള  അവസരവും മറക്കാനാവില്ലെന്നും ചോപ്ര. 

സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഇന്റർലേക്കണും സെർമാറ്റും ഒപ്പമുള്ളവരെ കാണിച്ചു കൊടുത്തു. മാത്രമല്ല സ്വിറ്റ്‌സർലൻഡിലെ രണ്ടാമത്തെ വലിയ നഗരമായ ജനീവയും ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കാന്യോൺ സ്വിംഗ് മുതൽ റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്ങും സ്‌കൈഡൈവിങ്ങും തുടങ്ങി എല്ലാം പരീക്ഷിച്ചു. തീർച്ചയായും, എല്ലാത്തരം സാഹസിക കായിക വിനോദങ്ങൾക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് സ്വിറ്റ്‌സർലൻഡ.

സ്വിറ്റ്‌സർലൻഡിനെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്ന് ഒരു ഫ്രണ്ട്ഷിപ്പ് അംബാസഡർ ഉണ്ടായിരിക്കുന്നത് വളരെ സന്തോഷകരമാണ്. നീരജ് ഒരു ഐക്കണും ചുറ്റികറങ്ങാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ്, കൂടാതെ സ്വിറ്റ്‌സർലൻഡിന്റെ കായിക വശം പ്രദർശിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ വ്യക്തിയായിരിക്കും നീരജ്.  അദ്ദേഹത്തോടൊപ്പം ഒരു വിജയകരമായ പ്രചാരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും' സ്വിറ്റ്‌സർലൻഡ് ടൂറിസം ഡയറക്ടർ മിഷ ഗാംബെറ്റ പറഞ്ഞു.

സ്വിറ്റ്‌സർലൻഡ് ടൂറിസത്തിന്റെ വികസനത്തിന് നീരജ് ചോപ്രയുമായുള്ള കൂട്ടുകെട്ടിലൂടെ മാറ്റം കൈവരിക്കാനുള്ള പ്രതീക്ഷയിലാണ് അധികൃതർ. ഔട്ട് ഡോറുകളെ ഇഷ്ടപ്പെടുന്ന ഒരു കായികതാരമെന്ന നിലയിൽ സ്വിറ്റ്‌സർലൻഡിനെ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 

English Summary: Neeraj Chopra is the ‘Friendship Ambassador’ of Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA