ADVERTISEMENT

പ്രകൃതിയിലെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന യാത്രകൾ എന്നും നല്ല ഒാർമകളാണ്. തിരക്കിട്ട ജീവിതത്തിൽ നിന്ന് മനസ്സ് സ്വസ്ഥമാക്കാനുള്ള ഏറ്റവും നല്ല ചോയ്സ് യാത്രകളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം യാത്രകളുടെ ലോകത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. വിദേശയാത്രയിലാണ് നടി.

മഞ്ഞണിഞ്ഞ ഡിസംബർ മാസത്തിൽ സ്കോട്‌ലൻഡിന്റെ മനോഹാരിതയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഭാവന. മഞ്ഞപൂക്കളുടെ പശ്ചാത്തലത്തിൽ എടുത്ത നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ഭാവന പങ്കുവച്ചിട്ടുണ്ട്. ഹലോ ഡിസംബർ എന്നു കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. റിമി ടോമിയടക്കം നിരവധിപേർ ചിത്രങ്ങൾക്ക് താഴെ കമന്റും ചെയ്തിട്ടുണ്ട്.

സെലിബ്രിറ്റികളുടെ മാത്രമല്ല, ലോകസഞ്ചാരികളുടെയും സ്വപ്നനഗരം

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യമാണ് സ്കോട്‌ലൻഡ്. വലുപ്പം വച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറുതാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കണ്ടു തീര്‍ക്കാന്‍ കുറച്ചു സമയം ഒന്നും പോരാ. നഗരങ്ങളും ദ്വീപുകളും പര്‍വ്വതങ്ങളും മനോഹരമായ താഴ്‍‍വരകളും കൊട്ടാരസമാനമായ കെട്ടിടങ്ങളും എല്ലാം ചേര്‍ന്ന് കണ്ണിനു വിരുന്നൊരുക്കുന്ന ഈ രാജ്യം

സെലിബ്രിറ്റികളുടെ മാത്രമല്ല, ലോകസഞ്ചാരികളുടെയും സ്വപ്നനഗരമാണ് സ്കോട്‌ലൻഡ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ മനോഹര രാജ്യത്തിലൂടെ ഒരു യാത്ര സ്വപ്നം കാണാത്ത യാത്രികര്‍ കുറവായിരിക്കും. സ്കോട്‌ലൻഡിൽ ചെയ്യേണ്ടതും കാണേണ്ടതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. സന്ദര്‍ശന സമയം അനുസരിച്ച് ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോയാല്‍ അധികചെലവും സമയനഷ്ടവും ഒഴിവാക്കാം. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച്  മനസിലാക്കാനും കോട്ടകളും മ്യൂസിയങ്ങളും ചുറ്റി നടന്നു കാണാനുമെല്ലാം ഇവിടെ അവസരമുണ്ട്.  ബോട്ട് യാത്ര, കയാക്കിങ്, പർവതാരോഹണം, സ്കീയിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. എഡിന്‍ബര്‍ഗ് കാസില്‍, റോയൽ ആൻഡ് ഏൻഷ്യന്റ് ഗോൾഫ് ക്ലബ് ഓഫ് സെന്റ് ആൻഡ്രൂസ്, കെയ്‌ൻ‌ഗോർസ് നാഷണൽ പാർക്ക്, ലസ്‌കെന്റയർ ബീച്ച്, ഐൽ ഓഫ് അറാൻ, മ്യൂസിയം ഓഫ് സ്കോട്ടിഷ് ലൈറ്റ്ഹൌസസ്, സ്റ്റിർലിങ് കാസിൽ, ബെൻ നെവിസ്, ടോറിഡൺ, റോസ്‌ലിൻ ചാപ്പൽ, ലോച്ച് ലോമണ്ട്, ബ്യൂചൈൽ എറ്റീവ് മോർ തുടങ്ങി ഇവിടെ കാണാന്‍ കാഴ്ചകള്‍ നിരവധിയുണ്ട്. 

ഓരോ ഋതുവിലും ഓരോ തരം അനുഭവമാണ് സ്കോട്‌ലൻഡ് എന്ന മനോഹര രാജ്യം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ നോക്കിയല്ലാതെ ഇവിടത്തെ ഫെസ്റ്റിവലുകള്‍ക്കും ആളുകള്‍ എത്താറുണ്ട്. ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള വേനല്‍ത്തുടക്കത്തിലും ആഗസ്റ്റ്‌ അവസാനം മുതല്‍ നവംബര്‍ വരെയുള്ള ശരത്കാലത്തുമാണ് കാലാവസ്ഥ കൊണ്ട് അധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാത്ത സമയം.

English Summary: Celebrity travel Bhavana Shares Travel pictures from Scotland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com