ADVERTISEMENT

നീലക്കടലിനു മീതെ അമ്പിളിക്കല പുഞ്ചിരിച്ചു. തണുത്തകാറ്റിന്റെ ശീൽക്കാരത്തിനപ്പുറം അവിടം നിശബ്ദമായിരുന്നു. ഇരുട്ടിന്റെ പുതപ്പിനടിയിലിരുന്ന് ഞങ്ങൾ കടലു കണ്ടു. പ്രണയം കൊണ്ട് മാത്രം വായിച്ചെടുക്കാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു. വീഞ്ഞിന്റെ ലഹരിനുണഞ്ഞ് ആഘോഷത്തിരയിളക്കത്തിന് ആക്കം കൂട്ടി... ലോകത്തിന്റെ ഏത് കോണിൽ പോയാലും ഞങ്ങളിങ്ങനെയാണ് ചിൽഡ് മൂഡിൽ അടിച്ചുപൊളിക്കും.വെറുതെയിരിക്കും, പ്രകൃതിയെ കാണും, ആ ഭംഗി ആത്മാവിൽ നിറയ്ക്കും. മാലദ്വീപ് യാത്രയെ കുറിച്ച് ചോദിച്ചതും അവതാരകനും നടനുമായ ജീവ ജോസഫും മോഡലും നടിയുമായ അപർണ തോമസും യാത്രാനുഭവങ്ങളുടെ രസക്കുടുക്ക പൊട്ടിച്ച് വാചാലരായി.

ജീവയ്ക്ക് ജീവൻ കാടുകൾ

കാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന സമയം അൻപതിലധികം രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം ഞങ്ങൾ ഒരുമിച്ച്  ഒരുമിച്ച് ദുബായ്, ഇന്തൊനീഷ്യ, തായ്‌ലൻ‌ഡ്, മാലദ്വീപ് എന്നിങ്ങനെ നാല് രാജ്യങ്ങളിലേക്കാണ് യാത്ര പോയത്. അപർണ യാത്രകളെ കുറിച്ച് പറഞ്ഞുതുടങ്ങി.

jeeva-aparna-image-845-440

ബീച്ചുകളോടാണ് എനിക്ക് താൽപര്യം. ജീവ പക്ഷേ, കുറച്ച് ‘പച്ചപ്പും ഹരിതാഭ’യും ഒക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. കാടും മൃഗങ്ങളും ഒക്കെയുള്ള ഇടങ്ങളോടാണ് പ്രിയം. അതുകൊണ്ട് ജീവയോടൊപ്പം സൗത്ത് ആഫ്രിക്കയിൽ പോകണം എന്നത് എന്റെയൊരു സ്വപ്നമാണ്. വൈൽഡ് ലൈഫ് കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന ഇടമാണല്ലോ സൗത്ത് ആഫ്രിക്ക.

ഞങ്ങളുടെ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ യാത്രയ്ക്കിടെ ആയാസം വരുന്ന ട്രെക്കിങ്, വിവിധതരം ഗെയിംസ് പോലുള്ള പരിപാടികളൊന്നും പ്ലാൻ ചെയ്യാറില്ല. വളരെ ഫ്രീയായി റിലാക്സ് ചെയ്ത് ആസ്വദിക്കാനുളള നിമിഷങ്ങളാണ് ഓരോ സഞ്ചാരങ്ങളും സമ്മാനിക്കുന്നത്. ഞങ്ങൾക്കിടയിലെ മികച്ച സഞ്ചാരി ഒരു പക്ഷേ ഞാൻ തന്നെയാണ്. യാത്ര പോകാനുള്ള സ്ഥലം തീരുമാനിക്കുന്നതും ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതുമെല്ലാം ഒരുമിച്ചാണെങ്കിലും പിന്നീടുള്ള പ്ലാനിങ്ങെല്ലാം നടത്തുന്നത് ഞാനാണ്.

aparna-jeeva2

ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിന്ന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. പോകുന്ന സ്ഥലത്ത് ഏത് വേഷം ധരിച്ച് നിന്നാൽ കൂടുതൽ മനോഹരമായ ചിത്രങ്ങൾ പകർത്താനാകും എന്ന് മുൻകൂട്ടി പ്ലാൻ ചെയ്താണ് ലഗേജ് പാക്കിങ്. ജീവയ്ക്ക് ആ സ്വഭാവം ഇല്ലെങ്കിലും ഏറെകുറേ എന്റെ ഡ്രസിനോട് ചേർന്നുപോകുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നല്ലചിത്രങ്ങൾ യാത്രയുടെ നല്ല ഓർമകളാണ്. അത് പരമാവധി മനോഹരമാക്കുക എന്നേ കരുതാറുള്ളൂ.

ആകാശം താണിറങ്ങി വന്നതോ!

പാക്കേജിന്റെ ഭാഗമായി ആയിരുന്നു ഞങ്ങളുടെ മാലദ്വീപ് യാത്ര. വിസ്മയിപ്പിക്കുന്ന കടൽ നീലിമയാണ് മാലദ്വീപിലേക്ക് ഏതൊരു സഞ്ചാരിയെയും വലിച്ചടുപ്പിക്കുന്നത്. കടലിനു നടുവിലെ ഒരു കൂട്ടം ദ്വീപ് സമൂഹം, വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ വിൻഡോയിലൂടെ ആ ആകാശദൃശ്യം പ്രകടമായി കാണാം. വിമാനം ലാൻഡ് ചെയ്യുന്നതേ കടലിലേക്കാണോ എന്നുതോന്നി പോകും. കടൽനിരപ്പിൽ നിന്ന് വലിയ ഉയരത്തിലല്ല ഇവിടുത്തെ ഭൂമി. 1190 ദ്വീപുകൾ ചേർന്ന രാജ്യമാണ് മാലദ്വീപ്. ഇതിൽ  192 ദ്വീപിലേ ജനവാസമുള്ളൂ. ബാക്കി ദ്വീപുകൾ ടൂറിസം സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com