ADVERTISEMENT

യാത്രകൾ ഒരുപാട് നടത്താറുണ്ടെങ്കിലും ഇഷ്ടപ്പെട്ടവരോടൊപ്പമാണ് ആ യാത്ര എങ്കിൽ സന്തോഷം നൂറിരട്ടിയാകും. വിവാഹവാർഷികവും പിറന്നാളുമൊക്കെയായി ആഘോഷത്തിലാണ് മലയാളികളുടെ പ്രിയതാരങ്ങൾ ഇന്ദ്രജിത്തും പൂർണിമയും. സന്തോഷം എന്തുമാകട്ടെ ഒരുമിച്ച് ആഘോഷിക്കണം എന്നതാണ് ഇരുവരുടെയും ആഗ്രഹം. ഇപ്പോഴിതാ ഇരുപതാമത്തെ വിവാഹ വാർഷികവും പൂർണിമയുടെ പിറന്നാൾ ആഘോഷവുമൊക്കെ ഗ്രാന്റാക്കാനായി ഇരുവരും തുർക്കിയിലേക്ക് പറന്നിരിക്കുകയാണ്. 

മനോഹരമായി നിരവധി ചിത്രങ്ങളാണ് ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഭൂമിക്കടിയിലെ അദ്ഭുതനഗരമായ കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ എന്ന ഗുഹാനാട്ടിലാണ് ഇരുവരും. ഇത് ശരിക്കും മറ്റൊരു ലോകം തന്നെയാണ്. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സ്റ്റാര്‍ വാര്‍സിലൊക്കെ കാണുന്നതുപോലത്തെ ഒരു ലോകം. വിവാഹ വാർഷിക ആശംസയും പിറന്നാൾ ആശംസയും ഒപ്പം ഒരുപാട് വർഷത്തെ ഒരുമയുടെയും കൂട്ടുകെട്ടിന്റെയും സ്നേഹവും പങ്കിട്ടുള്ള കുറിപ്പും ഇന്ദ്രജിത് പങ്കുവച്ചിട്ടുണ്ട്.

ഗുഹാ നാട്

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയന്‍ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ് കപ്പഡോഷ്യ സ്ഥിതിചെയ്യുന്നത്. ഇസ്താംബുള്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇന്ന് ഈ മലകള്‍ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുകയാണ്. 1965-ല്‍ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളില്‍ നിന്നുമാണ് വൈവിധ്യമാര്‍ന്ന പ്രാചീന സംസ്‌ക്കാരങ്ങള്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ കിട്ടിയത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പുഷ്ടമാണ് കപ്പഡോഷ്യ. മറ്റൊരു ഗ്രഹത്തില്‍ വന്നുപെട്ടതുപോലെ കപ്പഡോഷ്യ എന്ന നാടിനെ വിശേഷിപ്പിക്കാം.  ഇതിന്റെ വിചിത്രമായ സൗന്ദര്യം അദ്വിതീയമാണ്, ഭൂമിയില്‍ തന്നെയാണോ എന്നു തോന്നിപ്പോകും ഇവിടെയെത്തിയാല്‍. അത്രയ്ക്കും മനോഹരമാണ്

1124656717

ഗുഹയില്‍ താമസിച്ച് ആകാശ യാത്ര നടത്താം

ഈ 21-ം നൂറ്റാണ്ടിലും ഗുഹയില്‍ താമസിക്കാന്‍ സാധിക്കുമോ എന്നാണോ ചിന്തിക്കുന്നത്, എങ്കില്‍ കപ്പഡോഷ്യയിലേക്ക് പോയാല്‍ മതി. നൂറുകണക്കണക്കിന് ഗുഹകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും യഥാര്‍ത്ഥത്തില്‍ മനുഷ്യനിര്‍മ്മിതമല്ല, പ്രകൃതിയുടെ കരവിരുതില്‍ രൂപപ്പെട്ട ഈ ഗുഹകളെ കാലാന്തരത്തില്‍ മനുഷ്യന്‍ റസ്റ്ററോന്റുകളം ഹോട്ടലുകളുമാക്കി മാറ്റി. കപ്പഡോഷ്യയുടെ ലാന്‍ഡ്‌സ്‌കേപ്പ് വിവരിക്കാന്‍ പറ്റിയ പേര് മൂണ്‍സ്‌കേപ്പ് എന്നാണ്.

English Summary: Poornima and Indrajith celebrate 20th wedding anniversary in Cappadocia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com