ADVERTISEMENT

ഇതുവരെ സിനിമയിലേക്ക് ചുവടുവച്ചിട്ടില്ലെങ്കിലും, നടന്‍ ദിലീപിന്‍റെ മകളായ മീനാക്ഷിക്ക് കേരളമെങ്ങും ഒട്ടേറെ ആരാധകരുണ്ട്. മീനാക്ഷിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം പ്രക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഫ്രാന്‍സ് വെക്കേഷന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ഫ്രാന്‍സിലെ ഷമൊനിയില്‍ നിന്നും മഞ്ഞുമൂടിയ പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മീനാക്ഷിയെ ചിത്രങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ ചിത്രത്തിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

യൂറോപ്പിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്ന മോണ്ട്ബ്ലാങ്ക് പർ‍വതം സ്ഥിതിചെയ്യുന്ന പട്ടണം എന്ന നിലയില്‍ ലോകപ്രസിദ്ധമാണ് ഷമൊനി. ഫ്രഞ്ച് ആൽപ്‌സ് പർവതനിരകളുടെ ഹൃദയഭാഗത്ത്, ഇറ്റലിയുടെയും സ്വിറ്റ്സർലന്‍ഡിന്‍റെയും അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന സ്കീ റിസോർട്ടുകളിൽ ഒന്നാണ് ഇവിടം. കൂടാതെ, പർ‍വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട ഷമൊനിയിലേക്ക് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

 

ശൈത്യകാലത്ത് മാത്രമല്ല, വേനല്‍ക്കാലവും ഇവിടെ ജനപ്രിയമാണ്. ഹൈക്കിങ്, റോക്ക് ക്ലൈംപിങ്, പാരാഗ്ലൈഡിംഗ്, വാട്ടർ റാഫ്റ്റിംഗ്, മൗണ്ടൻ ബൈക്ക് ട്രയലുകൾ തുടങ്ങിയവ എല്ലാകാലത്തും ഇവിടെ സജീവമായിരിക്കും. വേനൽക്കാലത്ത് ഒരു ഗൈഡിനൊപ്പം ഹിമാനികൾ കയറാം. ജനീവയിൽ നിന്ന് വെറും ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടേക്ക് എത്താം എന്നതും സഞ്ചാരികള്‍ക്ക് സൗകര്യമാണ്.

 

യൂറോപ്പിലെ ഏറ്റവും ഉയർന്ന കേബിൾ കാർ സേവനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. യാത്രക്കാർക്ക് ഷമൊനി സ്റ്റേഷനിൽ നിന്ന് കേബിൾ കാർ എടുക്കാം. ഹിമാനികളുടെയും താഴ്‌വരകളുടെയും മോണ്ട് ബ്ലാങ്ക് മാസിഫിന്‍റെ കൊടുമുടികളുടെയും കാഴ്ചകള്‍ കാണുന്നതിനായുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ഇത് ആളുകളെ കൊണ്ടുപോകും.  

 

ഷമൊനി സ്റ്റേഷനിൽ നിന്ന് മോണ്ടെവേഴ്‌സിലേക്ക് പോകുന്ന മോണ്ടെവേഴ്‌സ് കോഗ് ട്രെയിനാണ് കാണേണ്ട മറ്റൊരു കാഴ്ച. ഹിമാനിയിലേക്ക് ഇറങ്ങാനും  ഐസ് ഗ്രോട്ടോ സന്ദർശിക്കാനുമെല്ലാമുള്ള അവസരം ഇവിടെയുണ്ട്. ഒരു കഫേ, റെസ്റ്റോറന്‍റ്, ക്രിസ്റ്റൽ ഗുഹകൾ, ഗ്ലേസിയോറിയം എന്നിവയും മോണ്ടെവേഴ്‌സില്‍ കാണാം

English Summary: Meenakshi Dileep Enjoys Holiday in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com