ADVERTISEMENT

പ്രകാശത്തിന്‍റെയും പ്രണയത്തിന്‍റെയും കലാകാരന്മാരുടെയുമെല്ലാം നഗരമെന്നറിയപ്പെടുന്ന പാരിസില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് ദിയ കൃഷ്ണ. പിങ്ക് കോട്ടും ജീന്‍സും ബൂട്ട്സുമണിഞ്ഞ്‌ നില്‍ക്കുന്ന ചിത്രമാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സഹോദരിയായ ഹന്‍സികയാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്.യൂറോപ്പിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെടുത്ത വേറെയും നിരവധി ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇൗഫൽ ടവറിന്റെ പശ്ചാത്തലത്തിൽ നിന്ന് നൃത്തം ചെയ്യുന്ന വിഡിയോയും ദിയ പങ്കിട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

 

കാലങ്ങളായി സഞ്ചാരികളുടെ ഹൃദയം കവരുന്ന ടൂറിസ്റ്റ് നഗരമാണ് പാരിസ്. ഫ്രാൻസിന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമായ പാരിസ്, പ്രണയത്തിന്‍റെയും കലാകാരന്മാരുടെയും നാടായാണ് അറിയപ്പെടുന്നത്. പാരിസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈഫല്‍ ടവര്‍. പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്ത് സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈഫല്‍ ടവറിനുണ്ട്. 

 

ഈഫല്‍ ടവര്‍ കൂടാതെ ബസിലിക്ക ഓഫ് സാക്രെ-കോർ, ലൂവ്രെ മ്യൂസിയം, സെന്റർ പോംപിഡോ, മ്യൂസി ഡി ഓർസെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്‍റെ ശവകുടീരം, വെർസൈൽസ് കൊട്ടാരം, ഫോണ്ടെയ്ൻബ്ലൂ കൊട്ടാരം മുതലായവയുമെല്ലാം പാരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

 

ഷോൻ നദിയിലൂടെയുള്ള സൂര്യാസ്തമയ യാത്രയും ലോകപ്രശസ്ത രുചികള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളും ചരിത്രമ്യൂസിയങ്ങളുമെല്ലാം പാരീസ് യാത്രയ്ക്ക് മാറ്റു കൂട്ടുന്നു. പാലീസ് റോയൽ, ആർക്ക് ഡി ട്രയോംഫ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകളും പാരീസിലെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ആണ്.

English Summary: Diya Krishna Enjoys holiday in paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com