'എന്നുമൊരു ബീച്ച് പ്രേമി'; ചിത്രം പങ്കിട്ട് സംവൃത

Samvrutha
Image Source: Samvritha Akhil/Instagram
SHARE

മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായാണ് വെള്ളിത്തിരയിലെത്തിയത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി കുടുംബവും കുട്ടികളുമായി സന്തോഷത്തോടെയുള്ള ജീവിതത്തിലാണ് താരം.സിനിമയിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമത്തിൽ സജീവമാണ്. യാത്രയുടെ വിശേഷങ്ങളുൾപ്പടെ ജീവിത്തിലെ മിക്ക കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കുവാനും സംവൃത മറക്കാറില്ല. മുംബൈ, ഡൽഹി, ചെന്നൈ, ദുബായ് എന്നിവയാണ് കൂടുതൽ ഇഷ്‌ടമുള്ള ഇടങ്ങളെന്നു മുൻപ് നൽകിയ അഭിമുഖത്തിൽ സംവൃത പറയുന്നുണ്ട്.

വീണുകിട്ടുന്ന ഇടവേളകളിൽ കുട്ടികളുമായി യാത്രപോകുവാൻ ഏറെ ഇഷ്ടമാണ് താരത്തിന്. മനോഹരമായ നിരവധി യാത്രാചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. ഇപ്പോഴിതാ ബീച്ച് വെക്കേഷൻ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ എന്നുമൊരു ബീച്ച് പ്രേമിയാണെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം സംവൃത കുറിച്ചിട്ടുണ്ട്. സൗത്ത് കരോലിനയിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മാർട്ടിൽ ബീച്ചിലാണ് അവധിക്കാല ആഘോഷം. 

കാഴ്ചയിൽ അതിഗംഭീരമാണ് ഇൗ ബീച്ച്. 60 മൈൽ വൃത്തിയുള്ളതും മണൽ നിറഞ്ഞതുമായ തീരവും ഗോൾഫ് കോഴ്‌സുകൾ,  റെസ്റ്റോറന്റുകൾ എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. ഇത് മർട്ടിൽ ബീച്ചിനെ രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുന്നു. കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഇടമാണ് മാർട്ടിൽ ബീച്ച്. സൂര്യാസ്തമയങ്ങൾ ആസ്വദിക്കാനും മികച്ചയിടമാണിവിടം. 

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീലുകളിൽ ഒന്നായ സ്കൈ വീൽ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ മറ്റു വിനോദങ്ങളുമുണ്ട്. സ്ലൈഡുകളുള്ള വാട്ടർ പാർക്കുകൾ, രസകരമായ റൈഡുകളുള്ള അമ്യൂസ്‌മെന്റ് പാർക്കുകൾ, ലൈവ് മ്യൂസിക്, ജൗസ്റ്റിങ് നൈറ്റ്‌സ് ഉള്ള ഡിന്നർ തിയറ്ററുകൾ അല്ലെങ്കിൽ ഫയർ-നർത്തകരുള്ള പോളിനേഷ്യൻ ലുവാ എന്നിവയുമുണ്ട്. കൂടാതെ വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്കായി ബനാന ബോട്ടുകളും ജെറ്റ് സ്‌കീകളും കയാക്കിങ് വിനോദങ്ങളും നടത്താം. കാഴ്ചകൾക്കൊപ്പം ഷോപ്പിങ് പ്രേമികളെ കാത്ത് നിരവധിയിടങ്ങളും ഇവിടെയുണ്ട്.

എപ്പോൾ പോകാം

ഏത് സമയത്തും മർട്ടിൽ ബീച്ചിൽ എത്തിച്ചേരാം. എന്നിരുന്നാലും, വേനൽക്കാലത്ത്, മെയ് അവസാനം മുതൽ സെപ്തംബർ ആദ്യം വരെ, ബീച്ചിൽ തിരക്കേറും. ഒാക്ടോബർ മാസമാണ് സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യം. 

English Summary: Samvrutha Sunil Shares Travel picture from Myrtle Beach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA