ADVERTISEMENT

ഇന്ത്യയിലേക്ക് ഓസ്കര്‍ കൊണ്ടുവന്ന ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ നിന്നും ഉയര്‍ന്ന്, ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ നടനാണ്‌ രാംചരണ്‍. ഇപ്പോള്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. 

വർഷങ്ങളോളം പ്രണയത്തിലായിരുന്ന രാംചരണും ഉപാസനയും 2012 ജൂൺ 14 നാണ് വിവാഹിതരായത്. 2022 ഡിസംബറിൽ തങ്ങളുടെ ആദ്യകുഞ്ഞ് വരാന്‍ പോകുന്നുവെന്ന് ഇവര്‍ അറിയിച്ചു.കഴിഞ്ഞ ആഴ്ച ഉപാസന തന്‍റെ ബേബി ഷവർ ചടങ്ങിന്‍റെ ഒരു റീൽ വീഡിയോ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന ആഘോഷം, ഉപാസനയുടെ സഹോദരിമാരാണ് ഒരുക്കിയത്.ഒരേപോലെയുള്ള വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് രണ്ടുപേരെയും ഈ വിഡിയോയില്‍ കാണാം. കൂടാതെ ഭാര്യക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യുന്ന നടനെ ചിത്രത്തില്‍ കാണാം. 

കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയില്‍, ‘യെന്റമ്മ’ എന്ന ഗാനത്തിലാണ് താരത്തെ അവസാനമായി കണ്ടത്. കിയാറ അദ്വാനിക്കൊപ്പം, ഷങ്കറിന്‍റെ ഗെയിം ചേഞ്ചറില്‍ നടന്‍ അടുത്തതായി അഭിനയിക്കും. തന്‍റെ പിറന്നാൾ ദിനത്തില്‍ ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്കും രാംചരൺ ആദ്യമായി പുറത്തുവിട്ടിരുന്നു.

ചിത്രങ്ങള്‍ പങ്കുവച്ചങ്കിലും, ബേബിമൂണ്‍ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ സൂചനകള്‍ ഒന്നും ഇരുവരും നല്‍കിയിട്ടില്ല. ദേശീയമാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മാലദ്വീപിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. സെലിബ്രിറ്റികള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് താമസ സൗകര്യങ്ങള്‍ നല്‍കുന്ന ഒട്ടേറെ ആഡംബര റിസോര്‍ട്ടുകള്‍ മാലദ്വീപിന്‍റെ മുഖമുദ്രകളിലൊന്നാണ്. വൺ ആന്‍ഡ്‌ ഒൺലി റീതി രാഹ്, കോമോ കൊക്കോ ദ്വീപ്, കുട ഹുറയിലെ മാലദ്വീപ് ഫോർ സീസൺസ് റിസോർട്ട്, ലാൻഡാ ഗിരാവരുവിലെ ഫോർ സീസൺസ് റിസോർട്ട് മാലദ്വീപ്, ഹുവാഫെൻ ഫുഷി തുടങ്ങി, സ്വകാര്യദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ലക്ഷ്വറി റിസോര്‍ട്ടുകള്‍ ബേബി മൂണിനായി പ്രത്യേക പാക്കേജുകള്‍ ഒരുക്കുന്നുണ്ട്‌.

സഞ്ചാരികളുടെ പ്രിയയിടം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറേ ഭാഗത്ത് അറബിക്കടലില്‍ പരന്നുകിടക്കുന്ന രണ്ടായിരത്തിലേറെ ദ്വീപുകളുടെ  കൂട്ടമായ മാലദ്വീപിന്റെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന റിസോർട്ടുകൾ  ഓരോ യാത്രികനും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. പലതരം ജലവിനോദങ്ങൾ,  സ്‌നോർക്ലിങ്, സെയ്‌ലിങ്, അണ്ടർവാട്ടർ ഡൈവിങ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുണ്ട്.

English Summary: Ram Charan and upasana enjoy in Holiday Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com