രഥോൽസവ കാഴ്ചകളുമായി ലിവർപൂളിലെ വിനായക ക്ഷേത്രം

HIGHLIGHTS
  • പ്രധാന പ്രതിഷ്ഠയ്ക്കു പുറമേ കൃഷ്ണനും സുബ്രഹ്മണ്യനും അയ്യപ്പനും സരസ്വതിയുമൊക്കെ ഇവിടെയുണ്ട്
Ratholsavam-UK-01
ചിത്രങ്ങൾ : അജിത്ത് പനച്ചിക്കൽ
SHARE

മഞ്ഞ് പെയ്യുന്ന, വസന്തം പെ‍ാഴിക്കുന്ന യുകെയിലെ മാഞ്ചസ്റ്ററിലെത്തി ലിവർപൂൾ തെരുവുകളിലൂടെ ഒരു സവാരിക്കിറങ്ങിയാൽ മനംമയക്കുന്ന മഞ്ഞിന്റെ ആലസ്യങ്ങളെ ഭേദിച്ച് തമിഴ് കലർന്ന ഈരടികളിൽ...

ശുക്ലാംബരധരം വിഷ്ണും, ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്, സർവവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാർത്ഥ സിദ്ധയേ

Temple
ഗണേശ ക്ഷേത്രം

എന്ന നമുക്ക് ചിരപരിചിതമായ ഗണേശ സ്തുതി കാതുകളെയും മനസിനെയും കുളിരണിയിച്ച് പതിഞ്ഞ താളത്തിൽ ഒഴുകുന്നത് കേൾക്കാം. നാട്ടിൻപുറത്തെ ഏതോ ക്ഷേത്ര പരിസരമോ തമിഴ് അഗ്രഹാരത്തിന്റെ വിശുദ്ധിയിലേക്കോ എത്തിച്ചേർന്ന പ്രതീതിയിലാകും കേൾവിക്കാർ. സംശയിക്കേണ്ട ഈ വിനായക സ്തുതികളുയരുന്നത് ലിവർപൂളിന് സമീപമുള്ള ഗണേശ് ടെമ്പിളിൽ നിന്ന് തന്നെയാണ്. യു.കെയിലും ഗണേശ ക്ഷേത്രമോ എന്നല്ലേ? അതെ, തമിഴ് ബ്രാഹ്മണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ ക്ഷേത്രം. 

Ratholsavam-UK
രഥോൽസവ കാഴ്ചകൾ

കിർക്ബി എന്ന ട്രെയിൻ സ്റ്റേഷനിൽ ഇറങ്ങിയാൽ രണ്ടരക്കിലോമീറ്റർ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഹൈന്ദവ പാരമ്പര്യങ്ങളും വിശ്വാസവുമനുസരിച്ച്പുത്തൻ തുടക്കങ്ങൾക്കും തടസങ്ങൾ നീക്കാനും ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ഉറവിടമായി കണക്കാക്കുന്ന വിനായക ക്ഷേത്രങ്ങളിലെ ആചാരങ്ങളെല്ലാം നിഷ്ഠയോടെ അന്യനാട്ടിലും മനംനിറയെ ലഭിക്കുന്നതിനാൽ വിശ്വാസികളുടെയും അതിലുപരി സഞ്ചാരികളായ സന്ദർശകരുടെയും തിരക്കാണിവിടെ പലപ്പോഴും. 2010 സെപ്റ്റംബറിലാണ് ലിവർപൂൾ ഗണേശ ക്ഷേത്രം ഒരു റജിസ്റ്റേഡ് ചാരിറ്റി സംഘടനയായി ആരംഭിച്ചത്.

Ratholsavam-UK-03

ഇവിടുത്തെ സംവിധാനങ്ങൾ ഏറെ കൗതുകമുണർത്തുന്നതാണ്. പകൽ ഏഴിനും രാത്രി എട്ട് മണിക്കുമിടയിൽ എപ്പോൾ വന്നാലും പ്രവേശനം അനുവദിക്കും വിധം ഒരു കെട്ടിടത്തിനുള്ളിലാണ് ക്ഷേത്രം. പുറത്ത് ആരെയും കണ്ടില്ലെങ്കിലും കോളിംഗ് ബെൽ അമർത്തിയാൽ പൂജാരി ഇറങ്ങി വരും. വാതിൽ തുറന്ന് അകത്ത് കയറിയാൽ ആദ്യം കാണുന്നത് ഒരു മിനി സൂപ്പർമാർക്കറ്റ് ആണ്. ഇന്ത്യൻ വിഭവങ്ങൾ എല്ലാം ലഭിക്കുന്ന ഒരു കട. കടയിലിരിക്കുന്നതും പൂജാരി തന്നെ. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം. ഇവിടെ നിന്നും പൂജയ്ക്കുള്ള രസീതൊക്കെ വാങ്ങിയ ശേഷം ക്ഷേത്രത്തിലേക്ക് കടക്കാം. പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ കൃഷ്ണനും സുബ്രഹ്മണ്യനും  അയ്യപ്പനും സരസ്വതിയുമൊക്കെ ഇവിടെയുണ്ട്. വിശേഷ ദിവസങ്ങളിൽ ഭക്ഷണമടക്കമുള്ള നേർച്ചകളും സന്ദർശകർക്ക് ലഭിക്കും. ജൂൺ മാസത്തിൽ നടക്കുന്ന രഥോത്സവം ആണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്ന്. രഥോത്സവത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് ഇവിടേക്ക് സന്ദർശകരായി എത്തുന്നത്. ജൂൺ നാലിനാണ് ഇത്തവണത്തെ രഥോത്സവം .

Content Summary : Ratholsavam festival in liverpool, UK.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS