ADVERTISEMENT

ഇസ്താംബൂള്‍ വെക്കേഷന്‍ ചിത്രങ്ങളില്‍ അതിസുന്ദരിയായി നടി ഹന്‍സിക മോത്​വാനി. വെളുത്ത ടോപ്പും ഡെനിം സ്കര്‍ട്ടും പേള്‍ നെക്ലേസുമണിഞ്ഞ്‌, ഇസ്താംബൂളിലെ സ്വര്‍ണവെയില്‍ കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ ഹന്‍സിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇസ്താംബൂളിലെ പ്രശസ്ത ക്ലബ് കം ഹോട്ടലായ സോഹോ ഹൗസില്‍ നിന്നാണ് ഹന്‍സിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 87 ബെഡ്റൂമുകളും ആധുനിക സൗകര്യങ്ങളുമെല്ലാമുള്ള സോഹോ ഹൗസില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കാണ് പ്രവേശനം.  

 

ഇസ്താംബൂളിലെ ബെയോഗ്ലു ജില്ലയിൽ സ്ഥിതി ചെയ്യുന്ന സോഹോ ഹൗസില്‍, ചാൻസറി, ഗ്ലാസ് ബില്‍ഡിങ് അഥവാ അനെക്സ്, പലാസോ കോര്‍പി എന്നിങ്ങനെ മൂന്നു കെട്ടിടങ്ങളാണ് ഉള്ളത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഇവ. പഴയ ഫർണിച്ചറുകളും മറ്റും, അവയുടെ പാരമ്പര്യത്തനിമ കാത്തു സൂക്ഷിച്ചുകൊണ്ടു പുതുമയോടെ നിലനിര്‍ത്തിയിരിക്കുന്നു. 

 

മുറ്റത്തെ പൂന്തോട്ടത്തിൽ ക്ലാസിക് ഇറ്റാലിയൻ റസ്റ്ററന്റായ സെക്കോണിയുണ്ട്. കൂടാതെ ഒരു ജിമ്മും പരമ്പരാഗത ഹമാമുമുണ്ട്. റൂഫ്‌ടോപ്പ് ബാർ, ഹെയര്‍ സലൂണ്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

സോഹോ ഹൗസിലെ സമകാലിക ശൈലിയിൽ മനോഹരമായി അലങ്കരിച്ച, എല്ലാ മുറികളിലും ഈജിപ്ഷ്യൻ കോട്ടൺ ഷീറ്റുകൾ, ഫ്ലാറ്റ് സ്‌ക്രീൻ ടിവി, മാർഷൽ സ്പീക്കറുകൾ, മിനി-ബാർ, ചായ-കാപ്പി സൗകര്യങ്ങൾ, കോംപ്ലിമെന്ററി വൈഫൈ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട്. ഗ്ലാസ് ബിൽഡിങിൽ സ്ഥിതി ചെയ്യുന്ന എല്ലാ മുറികളിലും സ്വകാര്യ ബാൽക്കണി ഉണ്ട്. 

 

വെനീസിൽ ആരംഭിച്ച സെക്കോണി റസ്റ്ററന്റാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇവിടെ വിളമ്പുന്ന വടക്കൻ ഇറ്റലിയിൽ നിന്നുള്ള കൈകൊണ്ടു നിർമ്മിച്ച പാസ്ത, സീഫുഡ്, സിക്കറ്റി എന്നിവ പ്രസിദ്ധമാണ്. പൂന്തോട്ടത്തിലെ ഒലിവ് മരങ്ങൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഡോർ ഡൈനിങ് ഏരിയയും ഔട്ട്ഡോർ ടേബിളുകളും റൊമാന്റിക് സായാഹ്നങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. ഇവിടെയുള്ള അല്ലിസ് ബാറിൽ കോണ്ടിനെന്റൽ പ്രഭാതഭക്ഷണവും ആസ്വദിക്കാം.

 

മാനിക്യൂർ, പെഡിക്യൂർ, മസാജ്, ഫേഷ്യൽ, വാക്‌സിങ്, ബോഡി തെറാപ്പികൾ എന്നിവയുൾപ്പെടെയുള്ള ട്രീറ്റ്മെന്റുകള്‍ സ്പായില്‍ ലഭ്യമാണ്. അതിഥികള്‍ക്ക് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാനും പരമ്പരാഗത ഹമാമിൽ വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Content Summary : Hansika Motwani, Istanbul travel images shared in social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com