കേട്ടു കൊതിച്ച നാട്ടിലൂടെ, അസ്തമയങ്ങളും പുരാതനനഗരങ്ങളും കണ്ട് രജിഷയുടെ യാത്ര!

HIGHLIGHTS
  • ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് ജര്‍മനി
rajeesha
Image Credit : rajishavijayan / instagram
SHARE

ജര്‍മന്‍ യാത്രയുടെ ഹരത്തിലാണ് നടി രജിഷ വിജയന്‍. മനോഹരമായ ഒട്ടേറെ യാത്രാചിത്രങ്ങള്‍ രജിഷയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. രജിഷ വിജയൻ, ഷറഫുദീൻ, ബിന്ദു പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'മധുര മനോഹര മോഹം' സിനിമ ഈയിടെ ഒടിടി റിലീസ് ചെയ്തിരുന്നു. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ഈ കുടുംബചിത്രം മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയത്തിരക്കുകള്‍ മാറ്റി ജര്‍മനിയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് രജിഷ.

രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വ്യാവസായിക, വാണിജ്യനഗരമാണ് ഡ്യൂസ്സൽഡോർഫ്. റൈൻ, ഡ്യൂസ്സൽ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന നഗരത്തില്‍, മനോഹരമായ ഒട്ടേറെ മന്ദിരങ്ങളും പാർക്കുകളും ഉദ്യാനങ്ങളുമെല്ലാമുണ്ട്. 1200 കളിൽ ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച ദേവാലയം, 1500 കൾ മുതൽക്കുള്ള ടൗൺഹാൾ തുടങ്ങിയവ പ്രധാന കാഴ്ചകളില്‍പ്പെടുന്നു. ജർമനിയിലെ ഡ്യൂസ്സൽഡോർഫ് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളും രജിഷ പങ്കുവച്ചിട്ടുണ്ട്. 

പ്രശസ്തമായ ലക്സംബര്‍ഗ്‌ നഗരത്തില്‍

ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു കൊച്ചു ഭൂപ്രദേശമാണിത്. പ്രകൃതിഭംഗിക്കും പുരാതനമായ കോട്ടകള്‍ക്കും സാഹസിക കായിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ് ഇവിടം.

ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ഈയിടെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു ഡെസ്റ്റിനേഷനാണ് ജര്‍മനി. ഷെങ്കൻ വീസയ്ക്ക് ലോകത്ത് ഏറ്റവും കൂടുതൽ നിരസിക്കൽ നിരക്ക് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, കഴിഞ്ഞ വര്‍ഷം 18% ഷെങ്കന്‍ വീസ അപേക്ഷകളും നിരസിക്കപ്പെട്ടു. എന്നാല്‍ ജര്‍മനി, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ ഭൂരിഭാഗം വീസ അപേക്ഷകളും അംഗീകരിച്ചുകൊണ്ട്, ഇന്ത്യന്‍ സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും കൂടുതല്‍ വീസ അനുവദിച്ചത് ജര്‍മനിയാണ്. ബെംഗളൂരു കോൺസുലേറ്റില്‍ വന്ന 6,345 ഷെങ്കൻ വീസ അപേക്ഷകളിൽ എട്ടെണ്ണവും കൊൽക്കത്തയില്‍ ഒന്നും ചെന്നൈയില്‍ രണ്ടും മാത്രമാണ് നിരസിച്ചത്. നിലവില്‍ ഹ്രസ്വ താമസ വീസ (സിംഗിൾ, ഡബിൾ, മൾട്ടിപ്പിൾ എൻട്രി), എയർപോർട്ട് ട്രാൻസിറ്റ് വീസ, ദീർഘകാല വീസ (1 വർഷം, 3 വർഷം, 5 വർഷം) എന്നിങ്ങനെയാണ് ജര്‍മനിയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ലഭ്യമായ വീസകള്‍.

Content Summary : Vacation in Germany, Travel images shared by Rajisha Vijayan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS