ADVERTISEMENT

മാലദ്വീപില്‍ വെക്കേഷന്‍ ദിനങ്ങള്‍ ആഘോഷമാക്കി 'ജയിലര്‍' താരം തമന്ന ഭാട്ടിയ. ബീച്ചില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ബീച്ചില്‍ പിങ്ക് ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രത്തില്‍, മഴവില്ലും നീലക്കടലുമെല്ലാം മനോഹരമായി കാണാം. റിസോര്‍ട്ടിലെ ഭക്ഷണം ആസ്വദിക്കുന്നതും ഹാമോക്കില്‍ കിടക്കുന്നതുമെല്ലാം മറ്റു ചിത്രങ്ങളില്‍ കാണാം. റിസോര്‍ട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒരു വിഡിയോയും തമന്ന പങ്കുവച്ചിട്ടുണ്ട്. ബോട്ടിങ് നടത്തുന്നതും ബീച്ചിലൂടെ ഓടുന്നതും ഡ്രാഗൺ ഫ്രൂട്ട് കൊണ്ട് ലിപ്സ്റ്റിക്ക് പോലെ ചുണ്ടില്‍ തേക്കുന്നതുമെല്ലാം ഇതില്‍ കാണാം.

മാലദ്വീപിലെ സോനേവ ഫുഷി റിസോര്‍ട്ടാണ് തമന്ന അവധിക്കാലം ആഘോഷമാക്കാൻ തിരഞ്ഞെടുത്തത്. യുനെസ്കോയുടെ ബയോസ്ഫിയർ റിസർവായ ബാ അറ്റോളിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ദ്വീപിലാണ് ഈ റിസോര്‍ട്ട്. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ആഡംബര വില്ലകളും വിശാലമായ ബീച്ചും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിച്ച് അവധിക്കാലം ആസ്വദിക്കാനായി നിരവധി സെലിബ്രിറ്റികള്‍ റിസോര്‍ട്ടിലെത്താറുണ്ട്. 

 

മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 30 മിനിറ്റ് സീപ്ലെയിനില്‍ യാത്ര ചെയ്താണ് റിസോര്‍ട്ടില്‍ എത്തുന്നത്. സ്വകാര്യ ബീച്ചുകളും വലിപ്പമേറിയ മുറികളും നിറഞ്ഞ വില്ല. പൂന്തോട്ടത്തിനുള്ളില്‍ ഔട്ട്ഡോർ ഷവറുകളും പ്രത്യേക ബാത്ത് ടബുകളും ഉള്ള സിഗ്നേച്ചർ ബാത്ത്റൂമുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സ്പാ, ഫിറ്റ്നസ് സെന്‍റര്‍, ബാർ എന്നിവയുമുണ്ട്. ആറ് വ്യത്യസ്ത റസ്റ്ററന്റുകളും റിസോര്‍ട്ടിലുണ്ട്. 

അഞ്ഞൂറോളം വൈന്‍ വെറൈറ്റികള്‍ ഇവിടെ ലഭിക്കും. കൂടാതെ, ഓപ്പൺ എയർ സിനിമാ പാരഡൈസോ, ഹൈടെക് ഒബ്സർവേറ്ററി, ഗ്ലാസ് സ്റ്റുഡിയോ തുടങ്ങിയവയും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു. രണ്ടു ബെഡ്റൂമുകള്‍ ഉള്ള ആഡംബര നൗകയായ അക്വ അതുല്യമായ അനുഭവമാണ് നല്‍കുന്നത്. സാഹസിക പ്രേമികള്‍ക്കായി ജലവിനോദങ്ങളും റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. 

 

തമന്നയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ രസകരമായ ഒട്ടേറെ കമന്‍റുകള്‍ കാണാം. തിരക്കേറിയ അഭിനയജീവിതത്തിനിടയില്‍ നടിക്ക് വളരെ അത്യാവശ്യമായിരുന്നു ഈ ബ്രേക്ക്. ഈ വര്‍ഷം തമന്നയെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നു. രജനികാന്തിനൊപ്പം 'ജയിലർ', ചിരഞ്ജീവിയുടെ 'ഭോല ശങ്കർ' എന്നീ ചിത്രങ്ങളിലും നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് 2, ആമസോൺ പ്രൈം വീഡിയോ സീരീസ് ജീ കർദ, ഡിസ്നി ഹോട്ട്‌സ്റ്റാറിലെ ആഖ്രി സച് എന്നിവയിലും മികച്ച പ്രകടനമാണ് തമന്ന കാഴ്ച വച്ചത്.

 

Content Summary : Maldives travel images shared by Tamanna Bhatia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com