ADVERTISEMENT

വെക്കേഷന്‍ ദിനങ്ങള്‍ മാലദ്വീപില്‍ ആഘോഷമാക്കുകയാണ് മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍. മാലദ്വീപിലെ മനോഹരമായ കാഴ്ചകളുടെ ചിത്രങ്ങള്‍ മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഹൃദയഭാഗത്ത്, ഒലാഹലി ദ്വീപിലുള്ള ജുമൈറ മാലദ്വീപ് റിസോര്‍ട്ടിലാണ് മാനുഷിയുടെ വെക്കേഷന്‍ ആഘോഷം.

Image Credit : manushi_chhillar/instagram
Image Credit : manushi_chhillar/instagram

ആഡംബരത്തിന്‍റെയും പ്രകൃതിസൗന്ദര്യത്തിന്‍റെയും അഴകൊത്ത ജുമൈറ മാലദ്വീപ് റിസോര്‍ട്ട്, അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പഞ്ചാരമണല്‍ ബീച്ചുകളും ആകാശത്തെ നെഞ്ചിലേറ്റി നില്‍ക്കുന്ന കടലുമെല്ലാംആവോളം കണ്ടാസ്വദിക്കാന്‍ സെലിബ്രിറ്റികള്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ഒന്നാണിത്. മാലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സീപ്ലെയിന്‍ യാത്ര വഴിയാണ് ഇവിടേക്ക് എത്തുന്നത്. 

Image Credit : manushi_chhillar/instagram
Image Credit : manushi_chhillar/instagram

ആഡംബര വില്ലകളുടെ ഒരു വന്‍ നിര തന്നെ ഇവിടെയുണ്ട്. സ്വകാര്യ ഇൻഫിനിറ്റി പൂൾ, സൂര്യോദയത്തിലെയും സൂര്യാസ്തമയത്തിലെയും യോഗ സെക്ഷനുകൾ, മനസ്സിനും ശരീരത്തിനും ഒരുപോലെ പുതുമ നല്‍കുന്ന താലിസ് സ്പായിലെ ലോകോത്തര ചികിത്സകള്‍ എന്നിവയെല്ലാം താമസക്കാര്‍ക്ക് മികച്ച അനുഭവങ്ങളാണ്. റിസോർട്ടിലെ പ്രധാന റസ്റ്റോറന്റായ സെസ്റ്റില്‍ മാലദ്വീപ് രുചികള്‍ക്കൊപ്പം അന്താരാഷ്ട്ര വിഭവങ്ങളും വിളമ്പുന്നു.

സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, പവിഴപ്പുറ്റുകളുടെ ഇടയിലൂടെ സ്നോർക്കലിംഗ്, സമുദ്രജീവികളോടൊപ്പം ഡൈവിംഗ്, സൂര്യാസ്തമയ ക്രൂയിസ്, ശാന്തമായ തടാകത്തിലൂടെ പാഡിൽബോർഡിംഗ്  തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്. 

രണ്ട് മൺസൂൺ സീസണുകൾ കാരണം, ഡിസംബറില്‍ മാലദ്വീപിലെ കാലാവസ്ഥ അല്‍പ്പം വിചിത്രമാണ്. മാസത്തിന്‍റെ ആദ്യ പകുതിയിൽ ധാരാളം മഴ ലഭിക്കുന്നു, വർഷത്തിലെ ഏറ്റവും മഴയുള്ള രണ്ടാമത്തെ മാസമാണിത്. രണ്ടാമത്തെ പകുതി, നല്ല വെയിലുള്ളതും സുഖകരവുമായ ദിവസങ്ങളാണ്. ഈ സമയത്ത്, ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ ഒട്ടേറെ വിനോദസഞ്ചാരികള്‍ മാലദ്വീപ് സന്ദർശിക്കുന്നു.

English Summary:

Manushi Chhillar, Jumeirah Maldives travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com