ADVERTISEMENT

ഇക്കുറി ക്രിസ്മസ് ആഘോഷം ലണ്ടനിലാക്കി താരങ്ങള്‍. അഹാന കൃഷ്ണ, മീര നന്ദന്‍, ഖുശ്ബു തുടങ്ങിയവരെല്ലാം ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അനിയത്തിമാര്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അഹാനയുടെ യാത്ര. കുട്ടികളായിരുന്നപ്പോള്‍ മുതല്‍ കണ്ട സ്വപ്നമാണ് ഈ യാത്രയിലൂടെ പൂവണിഞ്ഞതെന്ന് അഹാന കുറിച്ചു.  ക്രിസ്മസ് രാത്രിയില്‍ ലണ്ടന്‍ നഗരത്തിന്‍റെ മനോഹാരിത മുഴുവന്‍ അഹാനയുടെ ചിത്രങ്ങളില്‍ കാണാം.

london-chrismas-03
Image Credit : ahaana_krishna/instagram.com

ലണ്ടനില്‍ നിന്നുള്ള ക്രിസ്മസ് കാഴ്ചകള്‍ പങ്കുവച്ചുകൊണ്ട്, 'ഏറ്റവും മികച്ച ക്രിസ്മസ്' എന്ന് മീര നന്ദന്‍ കുറിച്ചിട്ടുണ്ട്. ഖുശ്ബുവും ലണ്ടനിലെ ക്രിസ്മസ് കാഴ്ചകള്‍ പങ്കുവച്ചിട്ടുണ്ട്.

london-chrismas-02
Image Credit : nandan_meera/instagram.com

ലണ്ടന്‍ നഗരത്തിന്‍റെ സമ്പന്നമായ ചരിത്രവും ചലനാത്മകമായ സംസ്‌കാരവുമുള്ള ഊർജ്ജസ്വലമായ തെരുവുകളിലൂടെ നടക്കുന്നത്, എപ്പോഴും ആശ്വാസവും സ്വന്തമെന്ന തോന്നലും നൽകുന്ന കാര്യമാണെന്നു ഖുശ്ബു പറയുന്നു. പരിചിതമായ കാഴ്ചകളും സൗഹൃദ മുഖങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ഇത് വെറുമൊരു ലക്ഷ്യസ്ഥാനം മാത്രമല്ല, തനിക്ക് വീടാണെന്ന് തോന്നുന്ന ഒരു സ്ഥലമാണെന്നും ഖുശ്ബു കുറിച്ചു.

london-chrismas-01
Image Credit : khushsundar/instagram.com

ക്രിസ്മസ് സമയം വളരെ മാന്ത്രികമാണ് ലണ്ടനില്‍. ഡിസംബര്‍ തുടക്കത്തില്‍ത്തന്നെ, മഞ്ഞിനിടയിലൂടെ തിളങ്ങുന്ന  ക്രിസ്മസ് ലൈറ്റുകളും ആഡംബരപൂർവ്വം അലങ്കരിച്ച ക്രിസ്മസ് ട്രീകളും കൊണ്ടു നഗരത്തിലെ തെരുവുകൾ നിറയും.  ക്രിസ്മസ് മാര്‍ക്കറ്റുകളും ആഘോഷപരിപാടികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കു ഹൃദയപൂര്‍വ്വം വരവേല്‍പ്പ് നല്‍കും.

ലണ്ടന്‍ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ഒരുങ്ങുന്നത് ട്രാഫൽഗർ സ്ക്വയറിലാണ്. ക്യൂ ഗാർഡൻസ്, സെവൻ ഡയൽസ് ക്രിസ്മസ് ലൈറ്റുകൾ, മാരിൽബോൺ, റീജന്റ് സ്ട്രീറ്റ്, കിംഗ്സ്റ്റൺ, കാർനബി, എൻചാൻറ്റഡ് വുഡ്ലാൻഡ് തുടങ്ങിയ ഭാഗങ്ങളില്‍ തിളങ്ങുന്ന ക്രിസ്മസ് അലങ്കാരങ്ങൾ കണ്ണുകള്‍ക്ക് ഉത്സവമാകും. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ഗംഭീരമായ ചർച്ച് ആണ് മറ്റൊരു ക്രിസ്മസ് ആകര്‍ഷണം. ഏകദേശം ആയിരം വർഷം പഴക്കമുള്ള ഈ പള്ളി ക്രിസ്മസ് രാവില്‍ ആയിരക്കണക്കിന് ആളുകളെക്കൊണ്ട് നിറയും.

റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്ന കരോൾ ഗാനമേള, ലണ്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഇവന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഹൈഡ് പാർക്കിലെ വിന്റർ വണ്ടർലാൻഡ്, ലണ്ടനിലെ തീർച്ചയായും പങ്കെടുക്കേണ്ട ക്രിസ്മസ് മേളകളില്‍ ഒന്നാണ്. പ്രശസ്തമായ 'ഹോഗ്വാർട്ട്സ് ഇൻ ദി സ്നോ'  സ്റ്റുഡിയോ ടൂറും ഈ സമയത്ത് കാണേണ്ട കാഴ്ചയാണ്. 

English Summary:

Ahaana Krishna, Meera Nandan, Khushbu...Celebrities in London travel during christmas season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com