sections
MORE

ഗുഡ് ന്യൂസുമായി കരീന; വീണ്ടും അമ്മയാകാനുള്ള ഒരുക്കത്തിലോ?

Kareena Kapoor Shoots For Good News With 'Baby Bump' In Mumbai
ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കരീന കപൂർ
SHARE

റിലീസാകാന്‍ പോകുന്ന ചിത്രങ്ങളെക്കുറിച്ചുള്ള സംസാരമൊക്കെ മാറ്റിവച്ച് ബോളിവുഡ് ചൂടുപിടിച്ച ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ ഗുഡ് ന്യൂസ്’  എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അല്‍പം വീര്‍ത്ത വയറുമായി നടക്കുന്ന കരീനയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഗര്‍ഭസംശയവും ഉടലെടുത്തതും കരീനയുടെ ചിത്രങ്ങള്‍ വൈറലായതും.

ചിത്രത്തിന്റെ ആദ്യകുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചത് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍. അവിടുത്തെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളും പുറത്തായിട്ടുണ്ട്. ചിത്രങ്ങളിൽ വയർ ഒട്ടും തോന്നിക്കുന്നുമില്ല. പക്ഷേ, മുംബൈയില്‍നിന്നുള്ള ചിത്രങ്ങൾ കണ്ടാൽ താരം ഗർഭിണിയല്ലെന്നു പറയുകയുമില്ല. ഇതാണ് സംശയത്തിനും ആശയക്കുഴപ്പത്തിനും കാരണമായത്. എന്തായാലും ആശങ്കകളെക്കുറിച്ച് പ്രതികരിക്കാന്‍ നില്‍ക്കാതെ 38 വയസ്സുകാരിയായ താരം തിരക്കിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് കരീനയുടെ ജോഡി. വാടകഗര്‍ഭധാരണമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുട്ടിയുണ്ടാകാന്‍ വേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടെ കഥ. ഈ കഥയ്ക്ക് അനുയോജ്യമായ വേഷം ധരിക്കുകയും വയര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തതാണ് പെട്ടെന്ന് ബോളിവുഡില്‍ ഗര്‍ഭവാര്‍ത്ത പ്രചരിക്കാൻ കാരണം.

ഗുഡ് ന്യൂസിനു പുറമെ, കരണ്‍ ജോഹറിന്റെ തന്നെ തക്ത് എന്ന ചിത്രത്തിലാണ് കരീന ഇനി അഭിയനിക്കാന്‍ പോകുന്നത്. സാമൂഹിക പ്രസക്തിയുള്ള വേഷമാണ് തക്തില്‍ തന്റേതെന്ന് നടി അഭിപ്രായപ്പെട്ടിരുന്നു. രാജ് മേഹ്ത സംവിധാനം ചെയ്ത ഗുഡ് ന്യൂസ് ജൂലൈ 19 ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA