ADVERTISEMENT

എത്രകാലം ഒരുമിച്ചു ജീവിച്ചു എന്നതിലല്ല കാര്യം സ്നേഹത്തോടെ ആത്മാർഥതയോടെ ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നതിലാണ്. വർഷങ്ങൾ പിന്നിടുമ്പോൾ ദാമ്പത്യത്തിലെ പ്രണയം കൈമോശം വന്നോ എന്നു സംശയിക്കുന്നവർക്കായി ചില കാര്യങ്ങൾ.

1071183064

ആവശ്യങ്ങൾ നിറവേറ്റാം സന്തോഷത്തോടെ

നല്ലപാതിയോടുള്ള കടമ നിറവേറ്റണമെന്നോ, എങ്ങനെയെങ്കിലും കാര്യങ്ങൾ നിറവേറ്റി ഭാരമൊഴിക്കണം എന്നും ചിന്തിക്കാതെ അവർക്കു വേണ്ടി കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യാം. അവർ ചോദിക്കാതെ അവർക്കാവശ്യമുള്ള കാര്യങ്ങൾ നിറഞ്ഞ ഹൃദയത്തോടെ ചെയ്യാം. വേണ്ടതെല്ലാം ചെയ്തിട്ട് പതം പറഞ്ഞോ, ദേഷ്യപ്പെട്ടോ ആ നല്ല കാര്യത്തിന്റെ നല്ല മൂഡിനെ നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാം.

ഓർമ്മിക്കാം, സന്തോഷം പങ്കിടാം

1028439584

തിരക്കിനിടയിൽ പ്രിയപ്പെട്ടവരുടെ മുഖം ഇടയ്ക്കിടെ ഓർക്കുന്നത് മനസ്സും ശരീരവും ഒരു പോലെ റിലാക്സ് ആകാൻ നല്ലതാണ്. നല്ല ഓർമകൾ മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കും. തീരുമാനങ്ങൾ സ്വയമെടുക്കാതെ പങ്കാളിക്കും കൂടി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം.

കുറവുകളെക്കൂടി പ്രണയിക്കാൻ പഠിക്കാം

ദൗർബല്യങ്ങൾ മനുഷ്യസഹജമാണ്. ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ മാത്രമായിരിക്കാം ഒരു പക്ഷേ ദൗർബല്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനാകുക. കുത്തുവാക്കുകൾ കൊണ്ട് നോവിക്കാതെ പങ്കാളിയുടെ ദൗർബല്യങ്ങളെക്കൂടി സ്നേഹിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ മുന്നിൽ കുറവുകൾ നിരത്തി പങ്കാളിയെ അപമാനിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മരണം വരെ പ്രണയിക്കാം മടുപ്പു തോന്നാതെ

മരണം വരെ ഒപ്പമുണ്ടാവണം എന്ന പരസ്പര വാഗ്ദാനത്തോടൊണ് പലരും വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും മൂലം ജീവിതത്തിന്റെ പാതി വഴിയിൽ പിരിഞ്ഞു പോകുന്നവരും കുറവല്ല. പരസ്പരമുള്ള പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ദാമ്പത്യം വിജയിക്കുക തന്നെ ചെയ്യും. തുടക്കത്തിലെ കല്ലുകടികൾ സ്വയം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com