sections
MORE

വിലക്കപ്പെട്ട കാര്യങ്ങൾ പരീക്ഷിക്കാം; ദാമ്പത്യത്തിലെ മടുപ്പകറ്റാം

Couple
പ്രതീകാത്മക ചിത്രം
SHARE

രാവിലെ ജോലിക്കു പോകാനിറങ്ങുന്ന ഭർത്താവിന് ഷർട്ട് തേച്ചു നൽകി, ഭക്ഷണം പൊതിഞ്ഞുകൊടുത്ത് നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്ത് യാത്രയാക്കുന്ന ഭാര്യമാർ പഴങ്കഥകളായി മാറിയിട്ട് കാലം കുറേയായി. രാവിലെ വീടു വിട്ടിറങ്ങുമ്പോഴും തിരിച്ച് വീട്ടിലെത്തുമ്പോഴും പങ്കാളിക്ക് ചുംബനം നൽകുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും ദാമ്പത്യത്തിലെ മടുപ്പ് മാറ്റാൻ അതൊന്നും പോരെന്നാണ് മാര്യേജ് എക്സ്പേർട്ടുകൾ പറയുന്നത്.

ദാമ്പത്യത്തിൽ എന്നും പുതുമ നിലനിർത്താൻ പൊടിക്ക് ചില പരീക്ഷണങ്ങളൊക്കെയാകാമെന്നും സമൂഹം വിലക്കപ്പെട്ടതെന്ന് ലേബൽ ചെയ്ത ചില കാര്യങ്ങൾ കൂടി പരീക്ഷിച്ച് ദാമ്പത്യത്തിലെ മടുപ്പകറ്റാമെന്നുമാണ് അവർ പറയുന്നത്. വൈകാരിക പക്വതയും പര്സപര വിശ്വാസവുമുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ധൈര്യമായി പരീക്ഷിക്കാമെന്നാണ് അവർ നൽകുന്ന ഉറപ്പ്.

മുൻവിധിയില്ലാതെ തുറന്ന മനസ്സോടെ ദാമ്പത്യത്തെ ബന്ധത്തെ നോക്കിക്കാണണമെന്നും മടിയും നാണവും കാട്ടാതെ മനസ്സിലുള്ള കാര്യങ്ങളെ തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണമെന്നുമാണ അവർ നൽകുന്ന ഉപദേശം. നോർമൽ ആയ കാര്യങ്ങൾ ചെയ്തിട്ടും ദാമ്പത്യത്തിലെ സന്തോഷങ്ങളെ തിരിച്ചു പിടിക്കാനാകുന്നില്ലെങ്കിൽ അൽപം അപ്നോർമൽ ആയ രീതികൾ പരീക്ഷിക്കുന്നതിൽ തെറ്റില്ലെന്നും വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

സംസാരിക്കാം വളരെ കുറച്ച്, സ്പേസ് നൽകാം ഇത്തിരി കൂടുതൽ

ചന്ദ്രേട്ടൻ എവിടെയാ എന്ന മട്ടിൽ സിസിടിവി കാമറയുമായി പങ്കാളികളുടെ പുറകേ നടക്കാതെ പരസ്പരം അസ്വാതന്ത്ര്യങ്ങൾ കൊണ്ട് ശ്വാസംമുട്ടിക്കാതിരിക്കുക. കൃത്യമായ ആശയവിനിമയമാണ് ദാമ്പത്യബന്ധത്തിന്റെ അടിത്തറയെങ്കിലും പരസ്പരം ആവശ്യമായ സ്പേസ് നൽകുമ്പോഴാണ് പങ്കാളിയോടുള്ള കരുതലും പ്രണയവും പൂർണ്ണമാവുക. ഓഫിസ് ജോലിയും ബിസിനസ്സുമൊക്കെയായി തിരക്കിലാകുന്ന പങ്കാളികളെ മിനിറ്റിനു മിനിറ്റിന് വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. അവർക്ക് സ്വസ്ഥമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാക്കുക. തിരികെ ഇരുവരും വീട്ടിൽ മടങ്ങിയെത്തുമ്പോൾ ഒരുമിച്ചിരിക്കാനും സംസാരിക്കാനും സമയം കണ്ടെത്തുക. ദിവസം മുഴുവൻ കുഞ്ഞു കുഞ്ഞു കാര്യങ്ങളുമായി പരസ്പരം ശല്യപ്പെടുത്തുന്നതിനു പകരം ദിവസത്തിന്റെ ഒടുവിൽ പരസ്പരം മനസ്സു തുറന്നു സംസാരിക്കുക. വളരെക്കുറച്ചു സംസാരിച്ചും ദീർഘകാലം പ്രണയിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാൻ ഇടയ്ക്കൊക്കെ ഈ മാർഗ്ഗം പരീക്ഷിക്കുന്നത് നല്ലതാണ്.

502563289

ഉറങ്ങാം വെവ്വേറെ മുറികളിൽ

ഭാര്യയും ഭർത്താവും രണ്ടുമുറികളിൽ ഉറങ്ങാൻ തുടങ്ങിയാൽ അപ്പോൾ മുറുമുറുപ്പ് തുടങ്ങും ചുറ്റുമുള്ളവർ. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ട്. പിരിയാൻ പോവുകയാണ് അങ്ങനെ നൂറുകൂട്ടം ചർച്ചകൾ അതിനെത്തുടർന്ന് നടക്കാൻ സാധ്യതയുണ്ട്. എന്നാൽ മാര്യേജ് എക്സ്പേർട്ടുകൾ പറയുന്നത് പരസ്പരമുള്ള അടുപ്പം കൂട്ടാൻ ഇടയ്ക്കെങ്കിലും രണ്ടു മുറികളിൽ കഴിയുന്നത് നല്ലതാണെന്നാണ്. പരസ്പരം നല്ല പ്രണയത്തിലാമെങ്കിലും ആരോഗ്യപരമായ കാരണങ്ങളാലോ മാനസിക ബുദ്ധിമുട്ടുകളുള്ളപ്പോഴോ പങ്കാളികൾക്ക് പലപ്പോഴും ഒരു മുറിയിലുറങ്ങാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. ഉറക്കം മുറിഞ്ഞതിലുള്ള ഈർഷ്യ പിന്നീട് ദേഷ്യത്തിനും പിണക്കത്തിനും വഴിവച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ രണ്ടുമുറികളിൽ ഉറങ്ങുന്നതാണ് കൂടുതൽ അഭികാമ്യമെന്നും അത് ബന്ധങ്ങളെ കൂടുതൽ ദൃഡമാക്കുകയേയുള്ളൂവെന്നും അവർ പറയുന്നു.

860618272

യാത്രപോകാം പങ്കാളിക്കൊപ്പം

മടുപ്പിക്കുന്ന ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമ്പോൾത്തന്നെ മനസ്സിന് പകുതി സമാധാനം കിട്ടും.ദമ്പതിമാർ മാത്രമുള്ള യാത്രകൾ ദാമ്പത്യത്തിലെ മടുപ്പകറ്റാൻ സഹായിക്കും. എത്രദൂരെപ്പോയാലും ഒരുമിച്ചിരിക്കാനുള്ള ആഗ്രഹവും ഒരുമിച്ച് പുതിയ സ്ഥലങ്ങളെ കാണുന്നതുമൊക്കെ ദാമ്പത്യത്തിലെ ഇഴയടുപ്പം കൂട്ടും. പ്രിയപ്പെട്ടവർ ഒപ്പമുള്ളപ്പോൾ പലരും അവരുടെ വിലയറിയാറില്ല. അതുകൊണ്ട് ഉള്ള സമയം സന്തോഷമായി ഒരുമിച്ച് ജീവിക്കാൻ ശ്രദ്ധിക്കണം.

904172104

സങ്കൽപ്പ ലോകത്ത് വിഹരിക്കാം

ജീവിതത്തിൽ വല്ലാതെ തിരക്കേറുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ദാമ്പത്യത്തിൽ മടുപ്പ് കടന്നുവരാതെ സഹായിക്കാൻ ലൈംഗികതയ്ക്കാവും. ദമ്പതികൾ തമ്മിലുള്ള അടുപ്പം കൂട്ടാൻ ലൈംഗികത വഹിക്കുന്ന പങ്ക് ചെറുതല്ല. ലൈംഗിക ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞാൽ എന്നും ഒരേ രീതിയിലായിരിക്കണം പലരുടെയും ലൈംഗിക ജീവിതം മുന്നോട്ടു പോകുന്നത്. ആവർത്തനം വിരസമായതുകൊണ്ടു തന്നെ പതിവ് രീതികൾ പെട്ടന്നു മടുക്കും. അത്തരം സാഹചര്യങ്ങളിൽ പുതിയ പരീക്ഷണങ്ങൾ കിടപ്പറയിൽ പരീക്ഷിക്കാൻ പങ്കാളികൾ മുൻകൈയെടുക്കണം. അങ്ങനെ ചെയ്യണമെങ്കിൽ ലൈംഗിക താൽപര്യങ്ങളെക്കുറിച്ച് പങ്കാളിയോട് മടികൂടാതെ തുറന്നു സംസാരിക്കണം. പേടികൊണ്ടോ നാണം കൊണ്ടോ ചെയ്യാതിരുന്ന പരീക്ഷണങ്ങളുണ്ടെങ്കിൽ മടിക്കാതെ അതിനു തയാറാകണം. വെല്ലുവിളികളെ ഒരുമിച്ചു നേരിടുന്നതാണല്ലോ ദാമ്പത്യജീവിതത്തിലെ ത്രിൽ.

self-controle

വഴക്കിനു ശേഷം തനിച്ചിരിക്കാം

ദമ്പതികൾ തമ്മിൽ വഴക്കുണ്ടായാൽ എത്രയും പെട്ടന്ന് അത് പറഞ്ഞു തീർക്കണമെന്ന നിലപാടാണ് പലർക്കുമുള്ളത്. അതു വേണ്ടതാണ്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിനു മുൻപ് കുറച്ചു നേരം തനിച്ചിരിക്കുന്നതു നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. വഴക്കിട്ടതിനു പിന്നാലെ കോംപ്രമൈസ് ടോക്കിനു പോയാൽ പലപ്പോഴും മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളാവില്ല പുറത്തു വരുന്നത്. അതുകൊണ്ട് അൽപ്പനേരം തനിച്ചിരുന്ന് സമയമെടുത്ത് ചിന്തിച്ചതിനു ശേഷം മാത്രം തർക്കങ്ങൾ പറഞ്ഞു തീർക്കാൻ പോവുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA