ADVERTISEMENT

സഹോദരി സാനിയ മിർസയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിസ്ര വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്.ബ്രൈഡ് ടു ബി എന്നെഴുതിയ പിങ്ക് അക്ഷരങ്ങൾ പശ്ചാത്തലമാക്കിയ ചിത്രം അനം സമൂഹമാധ്യമങ്ങളിൽ അപ്‌‌ലോഡ് ചെയ്തതോടെയാണ് സാനിയയുടെ ആരാധകരുടെ സംശയം ബലപ്പെട്ടത്.

ചിത്രം പുറത്തു വന്നതോടെ നിരവധി പേരാണ് അനത്തിന് ആശംസകളേകി സന്ദേശമയച്ചത്. ബാച്ചിലർപാർട്ടി നടത്താനാണോ അനം സഹോദരിക്കൊപ്പം പാരിസിൽ പോയത് എന്നാണ് ചിലരുടെ സംശയം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീന്റെ മകൻ മുഹമ്മദ് അസദുദീനും അനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളുണ്ടായിരുന്നു. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നെങ്കിലും, ഇപ്പോൾ ബ്രൈഡ് ടു ബി ചിത്രം പുറത്തു വന്നെങ്കിലും അനയും അസദുദീനും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനവും അനത്തിന്റെ സഹോദരി സാനിയയും അവരുടെ അടുത്ത സുഹൃത്ത് ഫറാഖാനും ഒരുമിച്ചുള്ള ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വധുവാകാനൊരുങ്ങുന്ന അനം എന്ന സൂചന നൽകിയാണ് ഫറാഖാൻ ചിത്രം പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com