sections
MORE

കുട്ടി രൺവീറിനിഷ്ടം ഈ മിഠായി; രസികൻ ചിത്രം പങ്കുവച്ച് ദീപിക

Deepika Padukone has shared a meme which shows her husband Ranveer Singh holding her as a cotton candy
ദീപിക പദുക്കോൺ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ചിത്രം
SHARE

ബോളിവുഡിലെ പവർഫുൾ ദമ്പതികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന രൺവീർ– ദീപിക ജോഡികൾ പലപ്പോഴും  സമൂഹമാധ്യമങ്ങളിലൂടെ രസകരമായ ചിത്രങ്ങളും, ദൃശ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇക്കുറി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദീപിക പങ്കുവച്ചത് ഒരു രസികൻ ചിത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട ഒരു തമാശ ചിത്രമാണ് ദീപിക ഷെയർ ചെയ്തത്. ഒരു കുട്ടിയെപ്പോലെ കൈയിൽ മിഠായിയേന്തി നിൽക്കുന്ന രൺവീറിന്റെ ചിത്രമാണ് ദീപിക പങ്കുവച്ചത്.

രൺവീറിന് ഏറെ പ്രിയപ്പെട്ട മിഠായി എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ മിഠായിക്കു പകരം ദീപികയുടെ ചിത്രമാണുള്ളത്. ദീപികയുടെ ചിത്രം ഫോട്ടോഷോപ് ചെയ്ത കോട്ടൻ കാൻഡിയാണ് രൺവീറിന്റെ കൈയിലുള്ളത്. ജിയോ മാമി 21 മുംബൈ ഫിലിംഫെസ്റ്റിവലിൽ ദീപികയണിഞ്ഞത് പിങ്ക് നിറമുള്ള വസ്ത്രമാണ്. ദീപിക ആദ്യമായി ആ വസ്ത്രമണിഞ്ഞപ്പോൾ ഡിസൈനർ ജംബതിസ്റ്റ വാലി ആ വസ്ത്രത്തെ കോട്ടൺ കാൻഡിയുമായി ഉപമിച്ചിരുന്നു. അതാണ് പിന്നീട് രസകരമായ മീം ആയി മാറിയത്.

കരിയറിന്റെ കാര്യമെടുക്കുകയാമെങ്കിൽ ആസിഡ് ആക്രമണ ഇരയുടെ കഥ പറയുന്ന ചപാക് എന്ന ചിത്രവും കബീർഖാന്റെ 83 എന്ന ചിത്രവുമാണ് ഇനി പുറത്തിറങ്ങാനുള്ള ദീപികയുടെ ചിത്രങ്ങൾ. ചിത്രങ്ങളിൽ  അഭിനയിച്ചതിനെക്കുറിച്ചും അതിനുശേഷമുണ്ടായ മനോവികാരങ്ങളെക്കുറിച്ചും ദീപിക പറയുന്നതിങ്ങനെ :-

ചപാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ശേഷം ഞാൻ ധരിച്ചിരുന്ന പ്രോസ്തെറ്റിക് പീസ് അക്ഷരാർഥത്തിൽ ഞാൻ കത്തിക്കുകയായിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതുപോലെ അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാൻ അനുഭവിച്ചതിൽ നിന്നെല്ലാം ഒരു മോചനം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്രയും വിലയേറിയതായിരുന്നിട്ടു കൂടി അതിനെ ചാമ്പലാക്കിയത്. അതിന്റെ ഓരോ പീസിനും നല്ല വിലയാണ്. പക്ഷേ ആ ചിത്രത്തിന്റെ പ്രൊഡ്യൂസറെന്ന നിലയിൽ എനിക്ക് വൈകാരികമായിക്കൂടി സ്വസ്ഥത ലഭിക്കേണ്ടതുണ്ടായിരുന്നു. 

'മുൻ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ വേഷമാണ് 83 എന്ന ചിത്രത്തിൽ രൺവീറിന്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് ഞാൻ അഭിനയിക്കുന്നത്'. ഒരു ചിത്രത്തിലെ ലീഡ് കഥാപാത്രം തന്നെ വേണമെന്ന് നിർബന്ധമൊന്നു മില്ലെന്ന് മുൻപു തന്നെ പറഞ്ഞിട്ടുള്ള ദീപിക അതേപ്പറ്റി തന്റെ അഭിപ്രായം വ്യക്തമാക്കിയതിങ്ങനെ :-

'' ഏതൊരു ചാംപ്യന്റെ കാര്യമെടുത്താലും ഉൾപ്രേരണയും, ചുമതലാബോധവും, സമർപ്പണവും ഉള്ളിൽ നിന്നു തന്നെയാണ് വരുന്നത്. പക്ഷേ തീർച്ചയായും ശക്തമായ ഒരു പിന്തുണയുണ്ടാവും. പിന്തിരിപ്പിക്കാനും, വൈകാരിക ഭാരം നൽകാനും ഒരാളുണ്ടാകേണ്ടത് പ്രധാനമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ കപിൽദേവിന്റെ വിജയകഥ പറയുന്ന ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ദേവ് ആയി അഭിനയിക്കുന്നത് വളരെ പ്രധാനമാണ്''. - ദീപിക പറയുന്നു.

English Summary : Deepika Padukone shared a funny meme on Ranveer Singh and herself

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA